The Hunt (Jagten) (2012) - 115 min

March 28, 2017



ഒരു നുണ നമ്മുടെ ജീവിതത്തെ എങ്ങനെയൊക്കെ ബാധിക്കാം..?..അല്ലെങ്കിൽ അത് നമ്മുടെ ജീവിതത്തിൽ എന്തൊക്കെ മാറ്റങ്ങൾക്ക് വഴി പാകാം..?..ഒരു നുണയല്ലേ, കൂടി വന്നാൽ എന്താവാൻ..അതും ഒരു കുട്ടി പറയുന്നതാണെങ്കിൽ ആരും മുഖവിലക്കെടുക്കാറേ ഇല്ല..അല്ലെങ്കിൽ അതിന്റെ ഫലം കൂടിവന്നാൽ എത്ര നാളത്തേക്ക് നീണ്ടുപോവാൻ.. എല്ലാം പഴയത് പോലെ ആവാൻ അധികം സമയത്തിന്റെ ആവശ്യമൊന്നുമില്ല..എന്നാൽ Lucasന്റെ ജീവിതത്തിൽ സംഭവിച്ചത് ഇവയൊന്നും ആയിരുന്നില്ല..

ഡെൻമാർക്കിലെ ഒരു ചെറിയ പട്ടണത്തിൽ കിന്റർ ഗാർഡൻ അധ്യാപകനായി ജോലി നോക്കുകയാണ് ലൂക്കാസ്..വിവാഹബന്ധം വേർപ്പെടുത്തി ഒറ്റക്ക് താമസിക്കുന്ന ലൂക്കാസിന് ആശ്വാസമായുള്ളത് അടുത്ത സുഹൃത്തുക്കളും ഇടക്കിടെ വരുന്ന മകന്റെ ഫോൺകാളുകളുമാണ്..സൗമ്യതയും സ്നേഹവും നിറഞ്ഞ പെരുമാറ്റം കൊണ്ട് ഏവരുടെയും മനസ്സ് കീഴടക്കിയ വ്യക്തി എന്ന നിലയിൽ ഏവർക്കിടയിലും സ്വീകാര്യനുമാണ് അദ്ധേഹം..അങ്ങനെ സന്തോഷകരമായ ജീവിതം നയിച്ചുകൊണ്ടിരിക്കുമ്പോഴാണ് അത് സംഭവിക്കുന്നത്..

തന്റെ ആത്മാർഥ സുഹൃത്ത് Theoയുടെ മകളും കിന്റർ ഗാർഡനിൽ തന്റെ വിദ്യാർഥിനിയുമായ Clara lucasനെ പറ്റി ഗൗരവകരമായ ഒരു 'ചെറിയ' നുണ പറയുന്നത്..തുടർന്ന് Lucasന്റെ ജീവിതത്തിലുണ്ടാവുന്ന സങ്കീർണ്ണമായ മാറ്റങ്ങളാണ് The Hunt എന്ന ചിത്രത്തിൽ പറയുന്നത്..

Thomas Vinterberg സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് Tobias Lindholm,Thomas Vinterberg എന്നിവർ ചേർന്നാണ്..മികച്ചത് എന്ന് നിസ്സംശയം പറയാവുന്ന ഒന്ന്..ഒരു ചെറിയ ആശയത്തെ ഇത്ര വിപുലമായ രീതിയിൽ പറഞ്ഞ് ഫലിപ്പിച്ച ചിത്രം സംവിധായകന്റെ മികച്ച സൃഷ്ടികളിൽ ഒന്ന് തന്നെ..കഥാപാത്രത്തിന്റെ പല അവസ്ഥകളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്..മികച്ച തിരക്കഥയിൽ പണിതുയർത്തിയ ഒരു ചിത്രം എന്ന നിലയിൽ പ്രശംസ അർഹിക്കുന്നു ചിത്രം..

കേന്ദ്രകഥാപാത്രമായ Lucasനെ സ്ക്രീനിൽ ഗംഭീരമാക്കിയത് Mads Mikkelsen ആണ്..അതിഗംഭീര പ്രകടനമാണ് അദ്ധേഹം കാഴ്ച്ചവെച്ചത്..കഥാപാത്രം ആവശ്യപ്പെടുന്ന എല്ലാ ഘടകങ്ങളും വളരെ പക്വതയോടെ മികച്ച രീതിയിൽ അദ്ധേഹം അവതരിപ്പിച്ചു.. കാണികളിൽ തങ്ങിനിൽക്കുന്ന ഒരു കഥാപാത്രമായി Lucas..Clara ആയി വേഷമിട്ടത് Annika Wedderkopp  ആണ്.. നിഷ്കളങ്കത തുളുമ്പുന്ന ഒരു കുട്ടിയുടെ ഭാവങ്ങൾ മനോഹരമാക്കി Annika..Lucasനോടൊപ്പം തന്നെ Claraയും മികച്ച് നിന്നു ചിത്രത്തിൽ..Lasse Fogelstrøm,Alexandra Rapaport,Thomas Bo Larsen എന്നിവർ ചിത്രത്തിലെ മറ്റ് പ്രമുഖ കഥാപാത്രങ്ങളെ അവതരിപ്പിച്ചു..

Nikolaj Egelund ഒരുക്കിയ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ മൂഡിനെ പ്രേക്ഷകനോട് അടുപ്പിക്കുന്നതിൽ വളരെ സഹായകമായി..Charlotte Bruus Christensenനിർവ്വഹിച്ച ഛായാഗ്രഹണവും മനോഹരമായ ഫ്രെയിമുകളാൽ സമ്പുഷ്ടമായിരുന്നു..

വളരെ പതിഞ്ഞ വേഗത്തിൽ മുന്നോട്ട് പോവുന്ന ചിത്രമാണ് The Hunt.. അതുകൊണ്ട് തന്നെ ചിലയിടങ്ങളിൽ ഇഴച്ചിൽ തോന്നിയേക്കാം.. എന്നാലും ക്ഷമയോടെ കണ്ടിരിക്കുന്നവർക്ക് മികച്ച ഒരു അനുഭവമാണ് ചിത്രം സമ്മാനിക്കുക.. ആയതിനാൽ തന്നെ ചിത്രം കാണാൻ ശ്രമിക്കുക..

My Rating:: ★★★★☆

You Might Also Like

0 Comments