🔻തന്റെ ഭാര്യയുടെ ക്യാൻസർ ആയിരുന്നു ജോസഫിനെ മാറിചിന്തിക്കാൻ പ്രേരിപ്പിച്ചത്. കൈക്കൂലി വാങ്ങിക്കാത്ത ഓഫീസറായി അഭിമാനത്തോടെ ജീവിതം നയിച്ചപ്പോഴും മനസ്സിൽ സന്തോഷവും സമാധാനവും മാത്രമായിരുന്നു. എന്നാൽ ഈ സാഹചര്യത്തിൽ മറ്റ് വഴികൾ അയാൾക്ക് മുന്നിലില്ല. അദ്ദേഹത്തിന്റെ പ്ലാൻ അനുസരിച്ച് ഒറ്റക്ക് ഇത്തരമൊരു ക്രൈം ചെയ്യുകയെന്നത് സാധ്യവുമല്ല. ഇനിയിപ്പോ മുന്നിൽ ഒറ്റ വഴിയേ ഉള്ളൂ. ഒരു കൂട്ടാളിയെ തപ്പുക.
Year : 2020
Run Time : 2h 13min
🔻ഹൈപ്പർ ലിങ്കിങ്ങ് സിനിമകൾ സൂക്ഷ്മതയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ ആസ്വാദനത്തിനെ നന്നായി ബാധിക്കും. അതിനെ വളരെ സിമ്പിളായി എന്നാൽ രസകരമായി കൈകാര്യം ചെയ്തിടത്താണ് മായാബസാർ ഏറെ തൃപ്തി നൽകിയ സിനിമയായി മാറിയത്. ഒരു ക്രൈം ആണെന്ന ചിന്ത നമ്മിൽ ജനിപ്പിക്കാതെ നർമ്മം കലർന്ന അവതരണത്തിലൂടെ വളരെ രസകരമായി പറഞ്ഞുവെക്കുന്നുണ്ട് കാര്യങ്ങൾ. ചില സമയങ്ങളിൽ അറിയാതെ തന്നെ ചിരിച്ചുപോവും നമ്മൾ. Forced ആയി തോന്നാത്ത നർമ്മങ്ങളും കഥാപാത്രങ്ങളും സിനിമയുടെ പ്രത്യേകതയാണ്. എല്ലാം തന്നെ സാഹചര്യത്തോട് ചേർന്ന് നിൽക്കുന്നവയാണ്. കഥാപാത്രങ്ങളെ ലിങ്ക് ചെയ്യുന്ന പോയിന്റൊക്കെ അത്യന്തം രസകരമാണ്. കഥയിൽ ആവശ്യമായ, എന്നാൽ അവതരണത്തിൽ ഒരൽപം വലിച്ചുനീട്ടി എന്ന് തോന്നിയ ലവ് ട്രാക്ക് മാത്രമാണ് അതിന് അപവാദം.
🔻Raj B Shettyയാണ് സിനിമയിൽ ഏറ്റവും തകർത്തത്. തുടക്കം തന്നെ പരിചയപ്പെടുത്തുന്നതും പുള്ളിയുടെ കഥാപാത്രത്തെയാണ്. പ്രകാശ് രാജിന്റെ റോളും നന്നായി ചിരിപ്പിക്കുണ്ട്. ഡാർക്ക് ഹ്യൂമർ വർക്ഔട്ട് ആവുന്നത് പുള്ളിയുടെ കഥാപാത്രത്തിലൂടെയാണ്. ബാക്കിയുള്ള അഭിനേതാക്കളും തങ്ങളുടെ റോളുകൾ ഭംഗിയാക്കിയിട്ടുണ്ട്.
🔻FINAL VERDICT🔻
കന്നഡ ഇൻഡസ്ട്രിയിൽ നിന്ന് നല്ലൊരു ത്രില്ലർ മായാബസാറിലൂടെ ലഭിക്കുകയാണ്. ഡാർക്ക് മൂഡിലുള്ളതല്ല, ഡാർക്ക് ഹ്യൂമർ നിറഞ്ഞ ഒന്നാണെന്ന് പ്രത്യേകം ഓർമിപ്പിക്കുന്നു. നല്ല രസികൻ രംഗങ്ങളും കഥാപാത്രങ്ങളുമൊക്കെയായി സമയം പോവുന്നതറിയില്ല.
AB RATES ★★★½