The Guest
April 09, 2020🔻സിനിമ കാണുമ്പോൾ ഫ്രഷ്‌നെസ്സ് വേണമെന്നുള്ളവർ തുടർന്ന് വായിക്കാതിരിക്കുക. ഈ സിനിമയുടെ കഥ അറിയുന്നത് അങ്ങനെയുള്ളവരുടെ ആസ്വാദനത്തെ അൽപ്പമെങ്കിലും ബാധിക്കാൻ ഇടയുണ്ട്. എന്നാൽ കഥയും ജേണറും അറിഞ്ഞിട്ടേ കാണൂ നിന്നുള്ളവർക്ക് ധൈര്യമായി വായന തുടരാം.
Year : 2014
Run Time : 1h 40min
🔻തന്റെ മകൾ സെലിബിന്റെ സുഹൃത്ത് എന്നാണ് ആ വാതിലിൽ മുട്ടിയ ചെറുപ്പകാരൻ ലോറയോട് പറഞ്ഞത്. യുദ്ധത്തിൽ സെലിബ് മരിച്ചപ്പോൾ അവന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത്. വളരെ സൗമ്യമായ പെരുമാറ്റം, അങ്ങേയറ്റം ബഹുമാനം, വിനയം മുഖമുദ്രയായി കൊണ്ടുനടന്ന ഡേവിഡ് എന്ന് നാമകരണം ചെയ്ത ആ ചെറുപ്പക്കാരനോട് ലോറക്ക് വല്ലാത്ത മതിപ്പ് തോന്നി. ഭാവിയെപ്പറ്റി യാതൊരു ആശയവുമില്ലാത്ത ഡേവിഡിന് രാത്രി തങ്ങാൻ വീട്ടിലിടവും കൊടുത്തു. വൈകാതെ ആ കുടുംബത്തിലൊരാൾ തന്നെയായി മാറി ഡേവിഡ്.
എന്നാൽ ഡേവിഡ് പരിചയപ്പെടുത്തിയത് പോലെ സെലിബിന്റെ കേവലമൊരു സുഹൃത്ത് മാത്രമാണോ അദ്ദേഹം.? ഈയൊരു സംശയം സെലിബിന്റെ സഹോദരിയായ അന്നയിൽ പുകഞ്ഞുകൊണ്ടേയിരുന്നു. തുടർന്ന് അതിനായുള്ള പോരാട്ടത്തിലായി അന്ന.
🔻സിനിമയെ പറ്റി യാതൊരു ഐഡിയയുമില്ലാതെയാണ് കാണാനിരുന്നത്. കേവലമൊരു ഡ്രാമ പോലെ പിന്നിടുമ്പോഴും കാണാനുള്ള താല്പര്യം പടിപടിയായി ഉയർന്നുവന്നു. പാതി പിന്നിട്ടപ്പോൾ പൊടുന്നനെ സിനിമയുടെ ട്രാക്ക് മാറുകയാണ്. നിഗൂഢത നിറഞ്ഞ ഒരുഗ്രൻ ത്രില്ലറാണ് സംവിധായകൻ കരുതിവെച്ചിരുന്നത്. കഥയെ പറ്റി വാചാലനാവാൻ പോലും സമയം നൽകാത്ത ആവേശത്തോടെയിരുന്ന് കാണാൻ സാധിച്ച അടിപൊളി സിനിമ. പ്രമേയം എന്തെന്ന് കാര്യമായ സൂചന സിനിമ അവസാനിക്കുമ്പോഴും ലഭിക്കുന്നില്ലെങ്കിലും രണ്ടാം ഭാഗത്തിനായുള്ള വഴി തുറന്നിട്ടിട്ടുണ്ട് ചിത്രം.
🔻Dan Stevens തന്റെ കൈപ്പിടിയിലൊതുക്കുകയാണ് സിനിമ മുഴുവൻ. ഉഗ്രൻ പ്രകടനം. പക്വത നിറഞ്ഞ ഡേവിഡ് എന്ന കഥാപാത്രമായി തകർക്കുമ്പോഴും ചില ഘട്ടത്തിലുള്ള മാറ്റങ്ങൾ കിടിലനായി അവതരിപ്പിച്ചിട്ടുണ്ട് പുള്ളിക്കാരൻ. ആക്ഷൻ സീനുകളിലെ മെയ്‌വഴക്കവും സ്റ്റൈലൻ ബോഡി ലാംഗ്വേജും പുച്ഛം കലർന്ന ചിരിയുമൊക്കെയായി സിനിമ മുഴുക്കെ തന്റേതാക്കുന്നുണ്ട് അദ്ദേഹം. അപാര സ്‌ക്രീൻ പ്രസൻസ് തന്നെയായിരുന്നു സിനിമയിലുടനീളം.
🔻FINAL VERDICT🔻
ഒരു പ്രതീക്ഷയുമില്ലാതെ കണ്ടത് കൊണ്ടാവണം പൂർണ്ണ തൃപ്തി നൽകിയ ഒരുഗ്രൻ ത്രില്ലർ ആസ്വദിക്കാനായത്. പരമാവധി കഥ അറിയാതെ തന്നെ കാണുക. അതാണ് ഞാനും മുന്നോട്ട് വെക്കുക. ഒരു മുഴുനീള ത്രില്ലറല്ല സിനിമ. എന്നാൽ ട്രാക്കിലേക്ക് കടന്നാൽ ആസ്വാദനം ഉറപ്പ്.
AB RATES ★★★½
0 Comments