The Coldest Game

April 15, 2020




🔻ഇടവേളക്ക് ശേഷം  മുറിയിലേക്ക് കടന്നുവന്ന മാൻസ്കിയുടെ കയ്യിൽ ചോരപ്പാടുണ്ടായിരുന്നു. ശരീരവും മനസ്സും ആകെയുലഞ്ഞ ഒരു വ്യക്തിയായിരുന്നു ആ നിമിഷം അദ്ദേഹം. 7 ദിവസങ്ങൾക്ക് മുമ്പ് കേവലമൊരു ആൽക്കഹോൾ അഡിക്റ്റ് മാത്രമായിരുന്ന മാൻസ്കി ഇപ്പോൾ കോൾഡ് വാറിന്റെ അകമ്പടിയിൽ നടക്കുന്ന USA-USSR ചെസ്സ് ചാമ്പ്യൻഷിപ്പിൽ അമേരിക്കയുടെ സാരഥിയാണ്.

Year : 2019
Run Time : 1h 42min

🔻കേവലമൊരു ചെസ്സ് കളി മാത്രമായിരുന്നില്ല ആ ചാമ്പ്യൻഷിപ്പ്. അതിന്റെ പിന്നാമ്പുറങ്ങളിൽ പല കണക്കുകൂട്ടലുകളിലുമായിരുന്നു ഇരു രാജ്യങ്ങളും. കോൾഡ് വാർ പിരീഡിൽ തന്ത്രപ്രധാനമായ പല മുന്നേറ്റങ്ങളും നടന്നത് ഈ ചാമ്പ്യൻഷിപ്പിന്റെ മറവിലായിരുന്നു. ഒരു പരിധി വരെ ഈ ചിത്രം True-Story എന്ന ലേബലിൽ ചേർക്കാം. എന്നാൽ ചാമ്പ്യൻഷിപ് നടക്കുന്ന കൊട്ടാരത്തിലുണ്ടാവുന്ന സംഭവങ്ങളൊക്കെയും ഫിക്ഷണൽ എലമെന്റുകളാണ്. സിനിമയെ ഒരു ത്രില്ലർ മൂഡിലേക്ക് കൊണ്ടുപോവുന്നതും അത്തരം സംഭവങ്ങളാണ്.

🔻രാഷ്ട്രീയപരമായി എത്ര സുപ്രധാനമായിരുന്നു ഈ ചാമ്പ്യൻഷിപ്പ് എന്ന് പല വായനകളിലൂടെയും മനസ്സിലാക്കാൻ സാധിക്കും. ക്യൂബൻ മിസൈൽ ക്രൈസിസ്‌ അടക്കം തീവ്രമായി ചർച്ച ചെയ്യപ്പെട്ട സാഹചര്യമായിരുന്നു അത്. അവയൊക്കെയും അവതരിപ്പിച്ചിരിക്കുന്നത് ഫിക്ഷനിന്റെ അകമ്പടിയോടെയാവുമ്പോൾ കൂടുതൽ ശ്രദ്ധേയമാവുന്നുണ്ട്. ഒടുക്കം ക്ലൈമാക്സും പ്രീ ക്ലൈമാക്സുമടക്കം ത്രസിപ്പിച്ചിരുത്തുന്നുണ്ട്. ഇത്തരം സ്പൈ ത്രില്ലറുകളിൽ വരുന്ന ക്ലിഷേ രംഗങ്ങൾ പോലും അവതരണമികവ് കൊണ്ട് മികച്ച വഴിത്തിരിവുകളായി മാറുന്നുണ്ട്.

🔻Bill Pullmanന്റെ തകർപ്പൻ പ്രകടനം ശ്രദ്ധേയമാണ്. കോൾഡ് വാർ പിരീഡിനെ ഭംഗിയായി റീക്രിയേറ്റ് ചെയ്യുകയും അത് മികവുറ്റ രീതിയിൽ ക്യാമറയിൽ പകർത്തുകയും ചെയ്ത ആർട്ട് വർക്കുകളും ഛായാഗ്രഹണവും അഭിനന്ദനം അർഹിക്കുന്നുണ്ട്.

🔻FINAL VERDICT🔻

കോൾഡ് വാർ പിരീഡിലെ ത്രസിപ്പിച്ചിരുത്തുന്ന ചതുരംഗക്കളി കാണണോ? അതിന് പിന്നിലുള്ള രാഷ്ട്രീയവും ഗൂഢനീക്കങ്ങളും ചർച്ച ചെയ്യണോ? തീർച്ചയായും ഒരു പരിധി വരെ ഈ സിനിമ നിങ്ങളെ അതിലേക്കൊക്കെയും കൊണ്ടുപോകും. ഒരു ഡീസന്റ് ത്രില്ലർ സമ്മാനിക്കുന്നു ഈ ചതുരംഗക്കളി.

B RATES ★★★☆☆

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments