Extracurricular Activities
April 12, 2020🔻സുഹൃത്തുക്കളായ ബെക്കിയുടെയും ബെന്നിന്റെയും മാതാപിതാക്കളുടെ മരണം നേരിൽ കണ്ടതാണ് റീഗൻ. സ്‌കൂളിലെ ഏറ്റവും മികച്ച വിദ്യാർത്ഥിയും പിയർ കൗൺസിലറുമൊക്കെയായ റീഗൻ അവരുടെ ഭാവിയെ പറ്റി ആശങ്കാകുലനായിരുന്നു. അവർക്കായി ക്രൗഡ് ഫണ്ടിങ്ങ് നടത്താനുള്ള വഴിവരെ റീഗൻ തയ്യാറാക്കി. എന്നാൽ ആ ഷോക്കിൽ നിന്ന് സമൂഹം മുക്തമാവുന്നതിന് മുമ്പ് തന്നെ വീണ്ടും ആ സ്‌കൂളിലെ മറ്റൊരു വിദ്യാർത്ഥിയുടെ കുടുംബത്തിന് കൂടി അപകടം സംഭവിക്കുന്നു.
Year : 2019
Run Time : 1h 26min
🔻തീമിന്റെ വൺ ലൈനർ കേൾക്കുമ്പോൾ ദുരൂഹത നിറഞ്ഞ ഒരു ത്രില്ലർ ആവും ആരും പ്രതീക്ഷിക്കുക. സിനിമയുടെ സഞ്ചാരം ഏറെക്കുറെ അങ്ങനെയൊക്കെയാണ്. എന്നാൽ ഡാർക്ക് ഹ്യൂമർ നിറഞ്ഞ സന്ദർഭങ്ങൾ കൊണ്ട് അവതരണം കൂടുതൽ രസകരമാവുകയാണ് ചിത്രത്തിൽ. മനസ്സിന് പിരിമുറുക്കമുണ്ടാക്കും വിധം കാര്യമായ tightly packed thriller ഒന്നുമല്ലെങ്കിലും ഒന്നര മണിക്കൂറിൽ നമ്മെ തൃപ്തിപ്പെടുത്താനുള്ള എലമെന്റുകൾ സിനിമയിലുണ്ട്. വലിയ പുതുമകൾ അവകാശപ്പെടാനില്ലെങ്കിലും കാഴ്ചയിലുടനീളം കാണികളെ രസിപ്പിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.
🔻മരണം സംഭവിക്കുന്ന വിധം അത്രമേൽ വിശ്വസനീയം അല്ലെങ്കിലും ഒഴുക്കിൽ കൊണ്ടിരിക്കുമ്പോൾ പോരായ്മയായി തോന്നില്ല. റീഗന് മേൽ ഡോക്കിൻസിനുണ്ടാവുന്ന സംശയം വമ്പൻ ത്രില്ലർ സമ്മാനിക്കുമെന്ന് വിചാരിച്ചെങ്കിലും രസികൻ രംഗങ്ങളുടെ വിരുന്ന് തന്നെയാവുന്നുണ്ട് അവ. കൂടുതൽ പറഞ്ഞാൽ സ്പോയിലർ ആവും എന്നതിനാൽ നിർത്തുന്നു. കോളിൻ ഫോഡിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. ഒപ്പം അനാവശ്യമായ ഒറ്റ രംഗം പോലുമില്ലാതെ ചുരുങ്ങിയ നേരം കൊണ്ട് എല്ലാം പറഞ്ഞവസാനിപ്പിച്ചിട്ടുണ്ട്. Tail End പ്രതീക്ഷിച്ചത് പോലെ തന്നെയായെങ്കിലും അതും നന്നേ ബോധിച്ചു.
🔻FINAL VERDICT🔻
ത്രില്ലർ-ബ്ലാക്ക് ഹ്യൂമർ കോമ്പിനേഷനിലുള്ള ചെറിയൊരു ത്രില്ലർ ഒന്നര മണിക്കൂറിൽ ആസ്വദിക്കാനായി ചിത്രം കാണൂ. യാതൊരു പ്രതീക്ഷകളും ഇല്ലാതെ കാണുക. തൃപ്തികരമാവും ഈ ചിത്രം.
AB RATES ★★★☆☆
0 Comments