Baby And Me

April 13, 2020



🔻ഒരുപക്ഷെ ആ സ്‌കൂളിലെ ഏറ്റവും ഉഴപ്പൻ വിദ്യാർത്ഥി ആയിരിക്കാം Joon-Soo. മാതാപിതാക്കൾ ഉണ്ടാക്കിവെച്ച കാശിന്റെ ഹുങ്കിൽ ജീവിക്കുന്ന ഒരുവൻ. ഭാവിയെ പറ്റി യാതൊരു ബോധവും ഇല്ല. അടിച്ചുപൊളിച്ച് ജീവിക്കുക മാത്രമാണ് ലക്‌ഷ്യം. അങ്ങനെയൊരാളുടെജീവിതത്തിലേക്കാണ് അപ്രതീക്ഷിതമായി ഒരു കുട്ടി കടന്നുവരുന്നത്. സൂപ്പർ മാർക്കറ്റിൽ ഷോപ്പ് ചെയ്യവേ തന്റെ ശ്രദ്ധയൊന്ന് തെറ്റിയപ്പോൾ തന്റെ cartൽ ആരോ വെച്ചിട്ട് പോയതാണ്. കൂടെയൊരു കത്തും. താനാണ് ഈ കുട്ടിയുടെ അച്ഛനെന്നും.

Year : 2008
Run Time : 1h 38min

🔻മുമ്പ് കണ്ടുപരിചിതമായ, എന്നാൽ രസകരമായ പ്രമേയമാണ് ചിത്രത്തിന്റേത്. അത് അവതരിപ്പിച്ചതിലെ രസച്ചരടിലാണ് ചിത്രം നല്ലൊരു അനുഭവമായി മാറുന്നത്. ഒരുപാട് നർമ്മരംഗങ്ങളുള്ള, മനസ്സ് നിറക്കുന്ന സന്ദർഭങ്ങളാൽ സമ്പന്നമായ, തൃപ്തി നൽകുന്ന പര്യവസാനത്താൽ തിരശീല വീഴുന്ന ഒരു കൊച്ചുചിത്രം. ഒരു 18കാരൻറ്‍റെ ആവലാതികളെല്ലാം വളരെ രസകരമായി അവതരിപ്പിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. അതിനേക്കാൾ ബുദ്ധിപരമായ നീക്കമായി തോന്നിയത് ആ കുട്ടിക്ക് കൊടുത്ത വോയ്‌സ്ഓവറാണ്. അത് ചിരിപ്പിക്കുന്നതിന് കയ്യും കണക്കുമില്ല എന്ന് വേണം പറയാൻ.

🔻തമാശയും പ്രണയവും ആത്മബന്ധങ്ങളും എല്ലാം നിറഞ്ഞ ഒരു കൊച്ച് ചിത്രം എന്ന നിലയിൽ കണ്ടാൽ സമയനഷ്ടം തോന്നിക്കാത്ത പുഞ്ചിരി നൽകുന്ന ഒരു അനുഭവം കണ്ട് അവസാനിപ്പിക്കാം.

B RATES ★★★☆☆

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments