The Most Hated Woman In America
April 15, 2020🔻യുക്തിവാദിയായ തന്റെ മകനെന്തിന് ബൈബിൾ വായിക്കണം? താൽപര്യമില്ലെങ്കിൽ അവനെക്കൊണ്ടെന്തിന് നിർബന്ധിപ്പിക്കണം? അമേരിക്കൻ ഭരണഘടന ഏത് മതമനുസരിച്ചും ജീവിക്കാനുള്ള സ്വാതന്ത്രം അനുവദിക്കുന്നത് പോലെ തന്നെ ദൈവവിശ്വാസിയല്ലാതെ ജീവിക്കാനുള്ള സ്വാതന്ത്രവും നൽകുന്നില്ലേ? പിന്നെന്തിനാണ് സ്‌കൂളുകളിൽ പ്രാർത്ഥനകൾ ഏവർക്കും ഒരേ വിധം? അവ നിർത്തലാക്കുക തന്നെ വേണം..!!
Year : 2017
Run Time : 1h 31min
🔻അമേരിക്കൻ ചരിത്രത്തിൽ ഏറ്റവും വെറുക്കപ്പെടുന്ന വനിത എന്നവിശേഷണം സ്വയം ചാർത്തിയ വ്യക്തിയാണ് മാഡലിൻ മുറേ. ഭരണഗൂഢം മതത്തിലധിഷ്ഠിതമായപ്പോൾ അതിനെതിരെ പോരാടുകയും യുക്തിവാദികൾക്ക് സ്വന്തമായി വേരുറപ്പിക്കാനായി ജീവിക്കുകയും ചെയ്ത വനിത. American Atheist എന്ന സംഘടനയുടെ സ്ഥാപക. അത്തരത്തിൽ ഒരുപാട് വിവാദങ്ങൾ നിറഞ്ഞ ജീവിതം നയിച്ചിരുന്ന മാഡലിന്റെ ജീവിതമാണ് സിനിമ കൈകാര്യം ചെയ്യുന്നത്. വളരെ താൽപര്യമുണർത്തുന്ന കഥയായിട്ടുപോലും അവതരണത്തിലെ പോരായ്മ വിനയാവുന്നത് കൊണ്ട് ആസ്വാദനത്തിലെ ഏറ്റക്കുറച്ചിലുകൾ പ്രകടമാവുന്നിടത്താണ് ചിത്രം പിന്നോട്ട് പോവുന്നത്.
🔻1995ൽ മാഡലിനും മകനും ചെറുമകളും കാണാതാവുന്നിടത്ത് നിന്നാണ് കഥ തുടങ്ങുന്നത്. സമൂഹത്തിന്റെ വെറുപ്പ് പരമാവധി സമ്പാദിച്ച ഒരാളുടെ തിരോധാനം ആരിലും കാര്യമായ നടുക്കം ഉണ്ടാക്കിയില്ല. എന്തിനേറെ സ്വന്തം മകൻ പോലും അവഞ്ജയോടെ തള്ളിക്കളയുകയാണ് ചെയ്തത്. എന്നാൽ ജേർണലിസ്റ്റായ ജാക്കിന്റെ അന്വേഷണം പല വഴികളിലൂടെ പുരോഗമിക്കുന്നു. അതിനൊപ്പം തന്നെ മാഡലിന്റെ ഭൂതകാലവും നമുക്ക് പരിചയപ്പെടുത്തുന്നു.
🔻ആഖ്യാനത്തിൽ നിഗൂഢത നിറഞ്ഞ എലമെന്റുകൾ ഉണ്ടെങ്കിൽ പോലും പൂർണ്ണമായി അത് തുടരാൻ സിനിമാക്കാവുന്നില്ല. പാരലൽ നറേഷൻ ഒരു പരിധി വരെ രസകരമായി തോന്നുന്നുവെങ്കിലും അതിനപ്പുറത്തേക്ക് കടക്കുമ്പോൾ മടുപ്പനുഭവപ്പെടുന്നു. എങ്കിലും കണ്ടിരിക്കാവുന്ന തലത്തിലേക്ക് അത് മാറ്റാൻ സാധിച്ചിട്ടുണ്ട്. അത്ര വിവാദമായിരുന്നു ആ ജീവിതവും സംഘടനയും.
🔻FINAL VERDICT🔻
Want to witness the life of "The most hated women in America"? സിനിമ കണ്ടോളൂ. നിരാശരാക്കില്ല.
AB RATES ★★★☆☆
0 Comments