Haunt

April 04, 2020



🔻ഹാലോവീൻ ദിവസം തന്റെ കാമുകനുമായി പിരിയേണ്ടി വന്നതിന്റെ വിഷമത്തിലാണ് ഹാർപ്പർ. ആ സമയത്താണ് തന്റെ സുഹൃത്തുക്കൾ ഹാലോവീൻ ആഘോഷിക്കാനായി പുറത്തേക്ക് പോവാൻ വിളിക്കുന്നത്. പബ്ബിൽ അൽപ്പം ആഘോഷിച്ച ശേഷം അവിടെ നിന്ന് സുഹൃത്തുക്കളെയും കൂട്ടി അവർ ആഘോഷത്തിന്റെ ആക്കം കൂട്ടാൻ ഹാലോവീൻ സ്പെഷ്യലായ 'Haunted House' തിരക്കയിറങ്ങി. കുറച്ച് തിരച്ചിലുകൾക്കൊടുവിൽ അവർ തങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നു. എന്നാൽ അവർ പ്രതീക്ഷിച്ചതിനുമപ്പുറം ഭയാനകമായ സംഗതികളാണ് അവരെ കാത്തിരുന്നത്.

Year : 2019
Run Time : 1h 32min

🔻ഒരു പുതുമയുമില്ലാത്ത പ്രമേയമാണെന്നറിയാം. എപ്പോഴോ ഫോണിൽ കയറിക്കൂടിയതാണ് ഈ ചിത്രം. ഒരു പ്രതീക്ഷയുമില്ലാതെയാണ് കണ്ടുതുടങ്ങിയത്. എന്നാൽ അധികം ഹൊറർ കാണാത്ത വ്യക്തിയെന്ന നിലയിൽ എന്നെ തൃപ്തിപ്പെടുത്താൻ പോന്ന ചേരുവകളൊക്കെയും ചിത്രത്തിലുണ്ടായിരുന്നു. സൂപ്പർ നാച്ചുറൽ എലമെന്റുകളും ആവശ്യത്തിന് മാത്രം ഉപയോഗിച്ചിരിക്കുന്ന ഹൊറർ സീനുകളും സ്ലേഷർ എന്ന് തോന്നിക്കുന്ന ചില രംഗങ്ങളുമൊക്കെയായി ചുരുങ്ങിയ നേരം കൊണ്ട് തൃപ്തി തന്ന ഡീസന്റ് സിനിമ. മറ്റ് സാധ്യതകൾ ഒന്നും തന്നെയില്ലാഞ്ഞിട്ടും പുതുമ സമ്മാനിക്കാനുള്ള ആത്മാർത്ഥമായ ശ്രമങ്ങൾ ചിലയിടങ്ങളിലെങ്കിലും കാണാനാവുന്നുണ്ട്.

🔻യാതൊരു അവകാശവാദങ്ങളുമില്ല. ഹൊറർ സിനിമകൾ പാടേ അവഗണിക്കുന്ന ഒരാളിൽ നിന്നുള്ള അഭിപ്രായമായി മാത്രം ഇതിനെ കണ്ടാൽ മതി. ഒരു  ചാൻസ് എടുത്ത് സ്വയം വിലയിരുത്തുക. പോയാൽ കുറച്ച് സമയവും ഡേറ്റയും. കിട്ടിയാൽ തരക്കേടില്ലാത്ത ഒരു ചിത്രവും. അത്രമാത്രം.

B RATES ★★★☆☆

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

2 Comments

  1. Nothing new..usual slasher any typical cliches..that's it.

    ReplyDelete
    Replies
    1. As I'm not a fan of horror slasher genre and haven't watched much of that genre, it satisfied me to some extend. That's all😅

      Delete