Twin Murders : The Silence Of The White City

April 09, 2020



🔻20 വർഷങ്ങൾക്ക് ശേഷം അതേ കൊലപാതകരീതികൾ പിന്തുടരുന്ന രണ്ട് മൃതദേഹങ്ങൾ കൂടി ലഭിച്ചിരിക്കുകയാണ്. വര്ഷങ്ങള് മുമ്പ് നടന്ന കൊലപാതകങ്ങളുടെ സൂത്രധാരൻ ഇപ്പോഴും ജയിലിൽ ആണെങ്കിലും ഒരു ഡീറ്റൈൽ പോലും കുറയാതെ അവ വീണ്ടും ആവർത്തിക്കുകയാണ്. ഒന്നുകിൽ ഇദ്ദേഹത്തിന് കൊലപാതകങ്ങളിൽ ഒരു പങ്കാളി ഉണ്ടായിരുന്നു. അല്ലെങ്കിൽ ഒരു copycat. എന്താവും സത്യം.? അത് തേടിയിറങ്ങുകയാണ് ഇസ്മായീൽ.

Year : 2019
Run Time : 1h 50min

🔻കൊലപാതകങ്ങൾ എങ്ങനെയാണ് അരങ്ങേറുന്നതെന്നും കൊല്ലേണ്ടവരെ തിരഞ്ഞെടുക്കുന്ന Pattern എങ്ങനെയെന്നും ആദ്യ രംഗത്തിൽ തന്നെ വിവരിക്കുന്നതിലൂടെ നമ്മുടെ ശ്രദ്ധ തുടക്കം തന്നെ അപഹരിക്കാൻ സിനിമാക്കാവുന്നുണ്ട്. തുടർന്ന് അവ അന്വേഷിക്കാൻ ഇസ്മായീലും ആൽബയും വരുന്നതോടെ അന്വേഷണം ചൂടുപിടിക്കുന്നു. ദുരൂഹതകളുടെ ഭണ്ഡാരം അഴിയുകയാണ് അവരിലൂടെ.

🔻ഭൂരിഭാഗവും ഒരേ പേസിൽ സഞ്ചരിക്കുന്ന ചിത്രമാണ് Twin Murders. കൊലപാതകിയെ തേടിയുള്ള പോരാട്ടങ്ങളും വഴിമുടക്കുന്ന കാര്യങ്ങളും അവരുടെ ആത്മബന്ധങ്ങളുമൊക്കെ കൃത്യമായി സന്നിവേശിപ്പിച്ചിട്ടുണ്ട് സംവിധായകൻ. കൊലപാതരീതികൾക്ക് മതപരമായ ബന്ധങ്ങൾ സ്ഥാപിക്കുന്നതിലൂടെ സിനിമയുടെ ആഖ്യാനത്തിന് വേഗതയേറുകയാണ്. ഉടൻ തന്നെ കൊലപാതകിയെ നമുക്ക് കാട്ടിത്തരികയുമാണ്. തുടർന്നങ്ങോട്ട് സസ്പെൻസ് ത്രില്ലറിന് പകരം cat & mouse ഗെയിം ആയി മാറുന്നു ചിത്രം.

🔻അവതരണത്തിലെ കൃത്യമായ വേഗതയാണ് ചിത്രത്തെ നല്ലൊരു ത്രില്ലറാക്കി മാറ്റുന്നത്. ക്ലൈമാസിൽ ഒരല്പം സിനിമാറ്റിക്ക് ലിബർട്ടി ഉപയോഗിച്ചത് പോരായ്മയായി തോന്നി എന്നതൊഴിച്ചാൽ പ്രമേയത്തിലെ ദുരൂഹതയും അത് ജനിപ്പിക്കുന്ന താൽപര്യവുമൊക്കെ ശ്രദ്ധേയമാണ്. അനാവശ്യമായ രംഗങ്ങൾ ഭൂരിഭാഗം ഒഴിവാക്കാനും ചിത്രത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അന്വേഷണത്തിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനാവുന്നുണ്ട്. ഡാർക്ക് മൂഡിനോട് ചേർന്ന് നിൽക്കുന്ന അവതരണത്തിന് ടെക്നിക്കൽ വശങ്ങളുടെ പിന്തുണ ഏറെ ഗുണം ചെയ്തിട്ടുണ്ട്. Belen Reuda നല്ലൊരു വേഷം ചിത്രത്തിൽ കൈകാര്യം ചെയ്തിട്ടുണ്ട്.

🔻FINAL VERDICT🔻

IMDBയിലടക്കം ഈ സിനിമക്ക് ഇത്ര റേറ്റിങ്ങ് കുറഞ്ഞെതെന്തെന്ന് ഇതുവരെ മനസ്സിലായിട്ടില്ല. പെർഫെക്റ്റ് എന്ന് പറയാൻ സാധിക്കില്ലെങ്കിലും നിരാശ നൽകാത്ത ഡീസന്റ് ത്രില്ലറാണ് Twin Murders. കൊലപാതകങ്ങളോട് മതവും സംസ്കാരവും ഇഴചേർന്ന് വരുമ്പോഴുണ്ടാകുന്ന താൽപര്യം നന്നായി ഉപയോഗിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. തീർച്ചയായും കണ്ടുനോക്കുക.

B RATES ★★★☆☆

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments