Hot Shots!

April 17, 2020



🔻Ramboയും Predatorഉമൊക്കെ നമ്മുടെ സിനിമാ ആസ്വാദനത്തിന് വഹിച്ച പങ്ക് ചില്ലറയല്ല. ചെറുപ്പത്തിൽ ഇത്രയേറെ ആവേശത്തോടെ കണ്ട ആക്ഷൻ സീനുകളും കുറവാകും. നായകത്വത്തിന് ഹോളിവുഡിലെ പര്യായങ്ങളുമായിരുന്നു അർണോൾഡും സില്വസ്റ്ററും. അവരൊക്കെയും കത്തി നിൽക്കുമ്പോൾ ഇറങ്ങിയ ഒരുഗ്രൻ സ്പൂഫ് സിനിമയാണ് Hot Shots!

Year : 1991
Run Time : 1h 24min

🔻രാജ്യത്തിൻറെ ഒരു വലിയ മിഷന് വേണ്ടി ടോപ്പർ ഹാർലിയെന്ന ഏറ്റവും മികച്ച പൈലറ്റിനെ തിരിച്ച് വിളിക്കാൻ തീരുമാനിച്ചിരിക്കുകയാണ് അധികാരികൾ. എന്നാൽ അച്ഛന്റെ മരണത്തിൽ മാനസികമായി അസ്ഥിരതയിലായ ടോപ്പർ പ്രതീക്ഷിച്ചത് പോലെ തന്റെ യൂണിഫോമിൽ കയറാൻ ഒരുക്കമായിരുന്നില്ല. ഒടുക്കം ഒരുപാട് നിർബന്ധത്തിന് വഴങ്ങി അദ്ദേഹം കരിയറിൽ തിരിച്ച് വരികയാണ്.

🔻ഒരു സ്പൂഫ് മൂവിക്ക് വേണ്ട കൃത്യമായ ചേരുവകളാണ് ഈ സിനിമയിൽ കാണാനാവുക. ഗൗരവകരമായ സീനുകൾ പൊടുന്നനെ കോമഡിയായി മാറുന്ന കാഴ്ച്ചയാണ് ഏറ്റവും രസകരം. ഒപ്പം ഒരുപാട് റഫറൻസുകളും(രണ്ടാം ഭാഗത്തിൽ അതിലിരട്ടിയുണ്ട്). തുടക്കം മുതൽ ഒടുക്കം വരെ കോമഡി കൊണ്ട് ആറാട്ടാണ്. ഉഗ്രൻ കഥാപാത്രങ്ങളും കിടിലൻ വഴിത്തിരിവുകളും കൗണ്ടറുകളും നിറഞ്ഞുനിൽക്കുന്ന സിനിമ. അഡ്മിറലിനെ ഒരിക്കലും മറക്കാൻ സാധ്യതയില്ല.

🔻മതിമറന്ന് ചിരിക്കാനാഗ്രഹിക്കുന്ന ഒരു കോമഡി സിനിമ കാണണോ. ധൈര്യമായി തലവെച്ചോളൂ Hot Shotsന് മുന്നിൽ. കിടിലൻ എന്റെർറ്റൈനെർ ഗ്യാരന്റി.

AB RATES ★★½

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments