Attack The Gas Station! 2
April 13, 2020🔻മുതലാളി ഇപ്പോ പഴയ മുതലാളിയല്ല. അൽപ്പം ബുദ്ധിയൊക്കെ വെച്ചു. ഗ്യാസ് സ്റ്റേഷൻ നിരന്തം മോഷ്ടിക്കാൻ ആളുകൾ ക്യു നിൽക്കുന്നതോടെ അത് തടയാൻ പുതിയൊരു വഴി തേടി പുള്ളിക്കാരൻ. മാർഷ്യൽ ആർട്സിൽ അഗ്രകണ്യരായ പണിക്കാരെ ജോലിക്ക് നിർത്തുക. ആ സാഹചര്യത്തിൽ തന്നെയാണ് പുതിയൊരു നാൽവർ സംഘം അടുത്ത മോഷണത്തിന് പ്ലാൻ ചെയ്യുന്നത്.
Year : 2010
Run Time : 1h 51min
🔻ആദ്യഭാഗത്തിൽ കഥയെ കോമഡിക്കായി പറ്റുന്നത്ര ഉപയോഗിക്കാൻ സാധിക്കാതിരുന്നതിന്റെ വിഷമം രണ്ടാം ഭാഗത്തിൽ തീർത്തിട്ടുണ്ട്. അത്ര നർമ്മങ്ങൾ നിറഞ്ഞ അവതരണമാണ് ഇത്തവണ സംവിധായകൻ ഉപയോഗിച്ചിരിക്കുന്നത്. ജോലിക്ക് നിൽക്കുന്നവരും മോഷ്ടിക്കാൻ വരുന്നവരും ചുമ്മാ വന്നുപോവുന്നവർ വരെ വൺലൈനറിലൂടെ ചിരിപ്പിക്കുന്നുണ്ട്. അതിലൊരു നിഷ്കളങ്കയായ പെൺകുട്ടിയുണ്ട്. പുള്ളിക്കാരിയുടെ സിറ്റുവേഷൻ കോമഡിയൊക്കെ പൊട്ടിച്ചിരിക്ക് വക നൽകി എന്ന് പറയാം. ഒപ്പം നല്ല രസികൻ ആക്ഷൻ രംഗങ്ങളും അടിപൊളി ക്ലൈമാക്സും കൂടിയാവുമ്പോൾ ഫൺ ഗ്യാരന്റി.
🔻തീർച്ചയായും ആദ്യഭാഗത്തേക്കാൾ തൃപ്തി നൽകുന്ന അടിപൊളിയൊരു എന്റെർറ്റൈനെർ ആണ് ഈ രണ്ടാം ഭാഗം. കോമഡി ആയാലും ആക്ഷൻ ആയാലും എന്തുകൊണ്ടും സാറ്റിസ്ഫാക്ഷൻ ഉറപ്പ്.
AB RATES ★★★½
0 Comments