Pomegranate Orchard

April 01, 2020



🔻12 വർഷം മുമ്പ് ഒന്നും പറയാതെ ഷാമിലിന്റെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതാണ് മകൻ ഗാബിൽ. ഭാര്യയെ വാപ്പയോടൊപ്പം വീട്ടിൽ ഉപേക്ഷിച്ച് പോയശേഷം അവരെങ്ങനെയാണ് ജീവിക്കുന്നതെന്ന് പോലും തിരക്കാണ് ഗാബിൽ കൂട്ടാക്കിയിട്ടില്ല. എന്നാൽ 12 വർഷങ്ങൾക്കിപ്പുറം ഒരു രാത്രി തന്റെ അനാർ തോട്ടങ്ങൾക്കിടയിലൂടെ മകൻ ഗാബിൽ നടന്നുകയറുന്നത് കണ്ടപ്പോൾ ഏതൊരു പിതാവും ചെയുന്നത് പോലെ അദ്ദേഹവും ഗാബിലിനെ സ്നേഹപൂർവ്വം വീട്ടിലേക്ക് ക്ഷണിച്ചു. സ്വന്തം മകളെ പോലെ കരുതുന്ന ഗാബിളിന്റെ ഭാര്യ സാറക്കും മകൻ ജലാലിനും കൂട്ടാവുമെന്ന പ്രതീക്ഷയോടെ..

Year : 2017
Run Time : 1h 30min

🔻12 വർഷം തങ്ങൾ അനുഭവിച്ച യാതനകളും മുറിപ്പാടുകളും പതിയെ മായ്ക്കാനുള്ള ശ്രമം കൂടിയായിരുന്നു ഗാബിലിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഭാര്യയേയും മകനെയും വേണ്ടിവന്നാൽ വാപ്പയെയും റഷ്യയിലേക്ക് കൊണ്ടുപോവുകയാണ് ആ വരവിന്റെ ഉദ്ദേശ്യം. എന്നാൽ തന്റെ അനാർ തോട്ടങ്ങൾ വിട്ട് പോരാൻ ഷാമിൽ കൂട്ടാക്കാത്തതോടെ പ്രതിസന്ധിയിലായത് മകൻ ജലാലിന്റെ കാര്യം കൂടിയാണ്. വാപ്പുപ്പയെ വിട്ട് തൻ വരില്ലെന്ന് കടുപ്പിച്ച് പറഞ്ഞ 12 വയസ്സുകാരൻ ജലാലിന്റെ മുന്നിൽ ഗാബിൽ പതറിപ്പോവുകയാണ്. പേരിന് മാത്രം വാപ്പയെന്ന ലേബൽ ജലാൽ തനിക്ക് ചാർത്തിത്തരുമ്പോഴും സ്വന്തം മകനോട് എങ്ങനെ പെരുമാറണമെന്ന് അറിയാതെ ഗാബിൽ കുഴഞ്ഞുനിൽക്കുന്നത് കാണാം. ഒരു ഡ്രാമയെന്ന നിലയിൽ ചിത്രം നമ്മോട് അടുക്കുന്നത് ആ ഘട്ടം മുതൽക്കാണ്.

🔻അതിമനോഹരമായ ഫ്രെയിമുകൾ കഥ പറയുന്ന ചിത്രമാണ് Pomegranate Orchard. വിളഞ്ഞ്‌നിൽക്കുന്ന മാതളങ്ങൾ നിറഞ്ഞ തോട്ടങ്ങളിലൂടെ പലപ്പോഴും വൈഡ് ഷോട്ടിലും ക്ലോസ്സ് ഷോട്ടിലുമൊക്കെ കഥാപാത്രങ്ങൾ സംവദിക്കുന്നത് കാണാം. കഥയുടെ ഭൂരിഭാഗവും അരങ്ങേറുന്നത് തന്നെ തോട്ടങ്ങൾക്കിടയിലാണ്. അവർ തങ്ങളുടെ ജീവിതത്തിന്റെ സിംഹഭാഗവും ജീവിച്ച് തീർത്തതും ആ തോട്ടങ്ങൾക്കിടയിലാണ്. അപാരമായ Visual Beauty അനുഭവിച്ചറിയാം ഛായാഗ്രഹണമികവിലൂടെ. ഒപ്പം അഭിനേതാക്കളുടെ ഗംഭീര പ്രകടനങ്ങളും. അവസാനരംഗങ്ങളൊക്കെ വേറൊരു തലത്തിലേക്ക് ഉയർത്തുന്നതിന് അവയൊക്കെ സഹായിച്ചിട്ടുണ്ട്.

🔻FINAL VERDICT🔻

 ജീവസ്സുറ്റ കഥാപാത്രങ്ങൾ കൊണ്ട് നമ്മുടെ മനസ്സിനെ നേരിയ തോതിൽ വൃണപ്പെടുത്തി ഒടുങ്ങുന്ന മികച്ചൊരു ഡ്രാമയാണ് Pomegranate Orchard. ബന്ധങ്ങളുടെ ദൃഢത സുന്ദരമായി മനസ്സിലാക്കിത്തരുന്ന രംഗങ്ങൾ കൊണ്ടും സ്നേഹത്തിന്റെ ഭാഷ്യമായി മാറുന്ന കഥാപാത്രങ്ങൾ കൊണ്ടും മനസ്സ് സന്തോഷപൂരിതമാവുമ്പോഴും ഒടുക്കം ഒരു തീരാനോവ് തന്നെ അവശേഷിപ്പിക്കുന്നു ചിത്രം. തന്റെ ജനാലകൾക്കിടയിലൂടെ അനാർ തോട്ടത്തിലേക്ക് നോക്കിനിൽക്കുന്ന ഷാമിലിന്റെ കലങ്ങിയ കണ്ണുകൾ തന്നെയാണ് നമ്മുടെ ദൃഷ്ടിയിലും ഉണ്ടാവുക. തീർച്ചയായും കാണുക ഈ ഫാമിലി ഡ്രാമ.

AB RATES ★★½

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments