What Happened To Monday
April 04, 2020🔻ലോകത്ത് ജനസംഖ്യ വർധിച്ചുകൊണ്ടിരിക്കുന്നത് അപകടകരമായ സാഹചര്യമായി നോക്കിക്കാണുകയാണ് അധികാരികൾ. ജനസംഖ്യാ വർദ്ധനവ് മൂലം അധികനാൾ സന്തുലിതമായി മുന്നോട്ട് പോവാൻ ലോകത്തിനാവില്ല എന്നതാണ് ശാസ്ത്രം. അതുകൊണ്ട് തന്നെ അത് ക്രിയാത്മകമായി നിയന്ത്രിച്ചില്ലെങ്കിൽ വലിയ വിലയാവും കൊടുക്കേണ്ടി വരിക. അതിനായി അധികാരികൾ കണ്ടെത്തിയ തന്ത്രമാണ് One Child Policy. ഒരു കുടുംബത്തിൽ ഒന്നിൽ കൂടുതൽ കുട്ടികൾ ഉണ്ടാവാൻ പാടില്ല. അഥവാ അങ്ങനെയൊരു സാഹചര്യമല്ല അവിടെ നിലനിൽക്കുന്നതെങ്കിൽ cryosleep എന്ന ടെക്നിക്ക് അവിടെ പ്രയോഗിക്കും.
Year : 2017
Run Time : 2h 3min
🔻അത്തരത്തിൽ കടുത്ത നിയമങ്ങൾ പാലിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് Terrence എന്ന വ്യക്തിയുടെ മകൾ ഐഡന്റിക്കലായ 7 പെൺകുട്ടികൾക്ക് ജന്മം നൽകുന്നത്. മരണത്തോടെ മകൾ മണ്മറഞ്ഞെങ്കിലും തന്റെ കൊച്ചുമക്കളെ നിയമത്തിന് മുന്നിൽ അടിയറവ് വെക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. പൊലീസിന് പിടികൊടുക്കാതെ അവർ 7 പേരും അവിടെ ജീവിച്ചുപോന്നു. അതെങ്ങനെയെന്ന് കാട്ടിത്തരികയാണ് ചിത്രം.
🔻വളരെ കൗതുകകരമായ പ്രമേയമാണ് ചിത്രത്തിന്റേത്. ഡിസ്റ്റോപ്പിയൻ കാലഘട്ടം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഒരു കാലത്ത് നടക്കുന്ന കഥ. ഒരു ചെറിയ ആമുഖം നമുക്ക് നൽകി നേരിട്ട് കഥയിലേക്ക് കടക്കുകയാണ് ചിത്രം. പിന്നീടങ്ങോട്ട് ഒരു നിമിഷം പോലും പാഴാക്കാതെ നല്ല തകർപ്പൻ ത്രില്ലർ ഒരുക്കിയിരിക്കുകയാണ് സംവിധായകൻ. പ്രതീക്ഷിക്കാത്ത പ്ലോട്ട് ട്വിസ്റ്റുകളും വഴിത്തിരിവുകളുമൊക്കെയായി ത്രസിപ്പിച്ചിരിത്തുന്ന കിടിലൻ ചിത്രം. ഒപ്പം വൈകാരികമായി നമ്മെ അലട്ടുന്നുമുണ്ട് പല ഘട്ടത്തിലും.
🔻Noomi Rapace 7 ഗെറ്റപ്പുകളിലൂടെ സ്‌ക്രീൻ സ്‌പേസ് മുഴുവൻ അപഹരിക്കുകയാണ്. ആക്ഷൻ രംഗങ്ങളിൽ നല്ല മെയ്‌വഴക്കവും ക്യൂട്ട് ആയി തോന്നുന്ന സന്ദർഭങ്ങളുമൊക്കെയായി Show stealer എന്ന് തന്നെ വിളിക്കാം Noomiയെ. ഒപ്പം ചടുലത നിറഞ്ഞ എഡിറ്റിംഗും നിലവാരമുള്ള CGI വർക്കുകളും പശ്ചാത്തലസംഗീതവുമെല്ലാം ഒന്നിനൊന്ന് മെച്ചം.
🔻FINAL VERDICT🔻
വ്യത്യസ്തമായ പ്രമേയവും നമ്മുടെ ശ്രദ്ധ പൂർണ്ണമായി പിടിച്ചുപറ്റാൻ ആവും വിധം ഉദ്വേഗജനകമായ അവതരണവും സയൻസ് ഫിക്ഷനിന്റെ സാധ്യതകളെ പരമാവധി മുതലാക്കുകയും ചെയ്ത തകർപ്പനൊരു ത്രില്ലറാണ് 'What happened to monday'. കഥയിലേക്ക് കടന്നാൽ ഒരിക്കൽ പോലും കണ്ണെടുക്കാൻ സാധിക്കാത്ത വിധം ചടുലത നിറഞ്ഞ പേസിങ്ങ് ആൺ ചിത്രത്തിന്റെ മുതൽക്കൂട്ട്. തീർച്ചയായും മികച്ചൊരു അനുഭവം തന്നെയാവും ചിത്രം സമ്മാനിക്കുക.
AB RATES ★★★½
0 Comments