Detective Chinatown 2
April 21, 2020🔻ഫെങ്ങ് ഇപ്പോൾ എത്തിയിരിക്കുന്നത് അമേരിക്കയിലാണ്. അമ്മാവന്റെ കല്യാണത്തിനുള്ള ക്ഷണമാണ് കാരണം. എന്നാൽ അവിടെ എത്തിയപ്പോഴാണ് അറിഞ്ഞത് ഒരു കേസന്വേഷണത്തിനായാണ് തന്നെയിവിടെ വരുത്തിയിരിക്കുന്നതെന്ന്. കാരണം മറ്റൊന്നുമല്ല. അതിൽ വിജയിച്ചാൽ ലഭിക്കുക 5 മില്യൺ ആണ്.
Year : 2018
Run Time : 2h 1min
🔻ആദ്യ ഭാഗത്തേക്കാൾ പൊട്ടൻഷ്യൽ ഉണ്ടായിരുന്ന നല്ലൊരു കഥയാണ് ചിത്രത്തിന്റേത്. എന്നാൽ അവതരണത്തിലെ ചില ഭാഗങ്ങളിൽ സംവിധായകന്റെ ഓവർ കോൺഫിഡൻസ് പ്രകടമാവുന്നുണ്ട്. അവിടെയാണ് ആസ്വാദനത്തിൽ ചിത്രം പുറകോട്ട് പോവുന്നത്. നായകൻറെ അമാനുഷിക പരിവേഷവും അസ്ഥാനത്തുള്ള കോമഡികളും ഒരു പരിധി വിടുമ്പോൾ അരോചകമാവുന്നുണ്ട്. എന്നാൽ നമ്മെ പിടിച്ചിരുത്തുന്ന കഥയിലെ എലമെന്റുകൾ നല്ല രീതിയിൽ കൗതുകമുണർത്തുന്നുണ്ട്.
🔻കേസന്വേഷണത്തിന് ആസ്പദമായ കണക്കിലെയും വിശ്വാസത്തിലെയും കളികൾ പുതുമയുള്ളവയായിരുന്നു. അതൊക്കെയും കൗതുകത്തിലാഴ്ത്തി നിൽക്കുന്ന സമയത്ത് തന്നെ മടുപ്പൻ ചെയ്‌സ് സീൻ കൊണ്ട് വെച്ചത് ആരുടെ ബുദ്ധിയെന്നറിയില്ല. പക്ഷെ തീർത്തും വിശ്വാസയോഗ്യമല്ലാത്ത ഒരു രംഗമായി അത് മാറുന്നുണ്ട്. അതും ക്ലൈമാക്സിന് തൊട്ടുമുമ്പ് തന്നെ. സിനിമയിലെ ഏറ്റവും വലിയ പോരായ്‌മ തന്നെ ആ രംഗമാണ്. ബുദ്ധിവൈഭവം കൊണ്ട് നമ്മെ കയ്യിലെടുക്കുമ്പോഴും ഇത്തരത്തിലുള്ള ചില സന്ദർഭങ്ങൾ സിനിമയുടെ പോരായ്മയായി നിഴലിക്കുന്നുണ്ട്.
🔻FINAL VERDICT🔻
ആദ്യഭാഗത്തോളം തൃപ്തി ലഭിച്ചില്ലെങ്കിലും നിരാശയില്ലാതെ കണ്ടിരിക്കാവുന്ന സിനിമ തന്നെയാണ് ഈ രണ്ടാം ഭാഗം. കോമഡിയും സസ്പെൻസുമൊക്കെ തൃപ്തിപ്പെടുത്താൻ പോന്നവ തന്നെയാണ്. ചുമ്മാ ടൈം പാസ് ഫ്ലിക്ക് എന്ന നിലയിൽ കണ്ടുനോക്കുക.
AB RATES ★★★☆☆
0 Comments