Peter Rabbit

April 05, 2020



🔻പീറ്ററും കൂട്ടരും ഇപ്പോഴും Mcgregor മുത്തച്ഛന്റെ തോട്ടത്തിൽ നിന്ന് പഴങ്ങളും പച്ചക്കറികളും അടിച്ചുമാറ്റിത്തന്നെയാണ് വിശപ്പടക്കുന്നത്. അപ്പൂപ്പൻ എത്രയൊക്കെ തടയാൻ നോക്കിയാലും ആ കടമ്പകളൊക്കെയും കടന്ന് അവർ തോട്ടത്തിനുള്ളിൽ എത്തിയിരിക്കും. എന്നാൽ ഒരു ദിവസം അവരുടെ കണ്മുന്നിൽ വെച്ച് അപ്പൂപ്പൻ മരണപ്പെടുന്നു. അതോടെ തങ്ങൾ സ്വതന്ത്രരായെന്ന സന്തോഷത്തിൽ തോട്ടത്തിലും വീട്ടിലും തകർത്തടുക്കിയ പീറ്ററിനും കൂട്ടർക്കും നേരിടേണ്ടി വന്നത് പുതിയൊരു കുരിശാണ്.

Year : 2018
Run Time : 1h 35min

🔻പീറ്റർ റാബിറ്റ് 19s kidsന് നൽകുന്ന ഒരു നൊസ്റ്റാൾജിയയുണ്ട്. അത് പ്രതീക്ഷിച്ച് ആരും ഈ സിനിമയെ സമീപിക്കേണ്ട. വലിയ തോതിൽ നൊസ്റ്റാൾജിയ ഇതിൽ നിന്ന് ലഭിക്കുന്നില്ലെങ്കിലും എന്റർടെയ്ൻമെന്റ് എന്ന സംഗതി പീറ്റർ റാബിറ്റ് നൽകുന്ന വലിയൊരു വാഗ്ദാനമാണ്. തുടക്കം മുതൽ ഒടുക്കം വരെ ഒരുപാട് ചിരിക്കാനും ഉല്ലസിച്ച് കാണുവാനും പറ്റിയൊരു ചിത്രമാണ് പീറ്റർ റാബിറ്റ്. ഒരു നിമിഷം പോലും ബോറടിയില്ലെന്ന് മാത്രമല്ല പ്രതീക്ഷിച്ചതിനുമപ്പുറം മുന്നിട്ട് നിൽക്കുന്ന നല്ലൊരു ഫൺ റൈഡ് കൂടിയായി ചിത്രം. രസകരമായ ഡയലോഗുകളും കൗണ്ടറുകളും കഥാപാത്രങ്ങളുമൊക്കെയായി ഒന്നര മണിക്കൂർ സമയം പോവുന്നതറിയില്ല.

🔻നൊസ്റ്റാൾജിയ വേണ്ട എന്റർടെയ്ൻമെന്റ് മാത്രം മതി എന്ന മൈന്റ് സെറ്റ് ആണെങ്കിൽ ധൈര്യമായി കണ്ടോളൂ പീറ്റർ റാബിറ്റിന്റെ അഭ്യാസങ്ങൾ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാം എന്നതും ചിത്രം മുന്നോട്ട് വെക്കുന്ന സ്പെഷ്യലിറ്റിയാണ്.

B RATES ★★★☆☆

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments