Detective Chinatown
April 21, 2020🔻പോലീസ് സ്‌കൂളിൽ സെലക്ഷൻ കിട്ടാഞ്ഞതിന്റെ വിഷമത്തിലിരിക്കുന്ന Fengനെ തന്റെ മുത്തച്ഛിയാണ് ബാങ്കോക്കിലെ അമ്മാവന്റെ പക്കലേക്ക് അയച്ചത്. അവിടുത്തെ നമ്പർ വൺ ഡിറ്റക്ടീവ് എന്നാണ് പുള്ളിക്കാരൻ എല്ലാരോടും പറഞ്ഞ് വെച്ചിരിക്കുന്നത്. മനസ്സില്ലാമനസ്സോടെ അവിടെയെത്തിയ Fengനെ കാത്തിരുന്നതോ മനം മടുപ്പിക്കുന്ന അനുഭവങ്ങളും. എന്നാൽ ചുരുങ്ങിയ സമയം കൊണ്ട് തന്നെ വലിയൊരു കുരുക്കിലേക്ക് ഇരുവരും വീണുകഴിഞ്ഞിരുന്നു.
Year : 2015
Run Time : 2h 15min
🔻ആരോ തന്റെ അമ്മാവനെ മനഃപൂർവ്വം ഒരു കൊലപാതകക്കേസിൽ ഫ്രെയിം ചെയ്തിരിക്കുന്നു. പോലീസ് ചെയ്‌സിങ്ങിൽ രക്ഷപ്പെടാൻ അമ്മാവനെ സഹായിച്ചതിന് ഇപ്പൊ ഫെങ്ങും കൂട്ടുപ്രതിയാണ്. ഇനി സ്വസ്ഥമായി ബാങ്കോക്കിലൂടെ സഞ്ചരിക്കണമെങ്കിൽ ഒറ്റ വഴിയേ ഉള്ളൂ. പ്രതിയെ സ്വയം കണ്ടെത്തുക.
🔻സിനിമയിലെ ഏറ്റവും രസകരമായ സംഗതി ത്രിൽ ഫാക്റ്ററുകൾക്കൊപ്പം കോമഡിയും ഭംഗിയായി ചേർത്തിരിക്കുന്നതാണ്. ത്രില്ലടിച്ചിരിക്കുന്ന മൈന്റ് മാറാതെ തന്നെ ചിരിപ്പിക്കാനും നമ്മെ സാധിക്കുന്നിടത്താണ് കോമഡി ത്രില്ലർ ജേണറിൽ ചിത്രം വിജയിക്കുന്നത്. അൽപ്പം exaggerated എന്ന് തോന്നുന്ന ചില രംഗങ്ങൾ അന്വേഷണവഴിയിൽ ഉണ്ടെങ്കിലും കണ്ണടക്കാവുന്നവ മാത്രമാണ് എന്നത് ആശ്വാസമാണ്. നായകൻ അതിബുദ്ധിമാനാണ് എന്ന് കാണിക്കുന്ന രംഗങ്ങൾ തുടക്കം തന്നെ ഉള്ളത് കൊണ്ട് ബാക്കിയുള്ളവയൊക്കെ ക്ഷമിക്കാവുന്നതേ ഉള്ളൂ. രണ്ട് കിടിലൻ ചെയ്‌സ് സീനുകൾ സിനിമയിലുണ്ട്. അതിന്റെ കൊറിയോഗ്രാഫി ഗംഭീരമാണ്. ഒപ്പം എഡിറ്റിംഗും നല്ല രീതിയിൽ ആഖ്യാനത്തിന് ഗുണം ചെയ്യുന്നുണ്ട്.
🔻FINAL VERDICT🔻
നല്ല കണ്ടന്റുള്ള കഥയാണ് സിനിമയുടേത്. അതുകൊണ്ട് തന്നെ സസ്‌പെൻസും കൊലപാതകത്തിനുള്ള കരണങ്ങളുമൊക്കെ തൃപ്തിപ്പെടുത്തുന്ന ഒന്നായി. ടെയിൽ എന്റ് നന്നേ ബോധിച്ചു. സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ട സംഗതി അത് തന്നെയാണ്. ചുരുക്കത്തിൽ രസിച്ച് കാണാൻ പാകത്തിന് നാലൊരു ത്രില്ലർ ആണ് ഈ ചിത്രം.
AB RATES ★★★☆☆
0 Comments