Hot Shots! Part Deux

April 17, 2020




🔻തന്റെ ആദ്യ മിഷനിലെ വിജയത്തിന് ശേഷം വീണ്ടും അഞ്ജാതവാസത്തിലായി ടോപ്പർ. ആ സമയത്ത് തന്നെയാണ് അമേരിക്കയിലെ കുറച്ച് ജനങ്ങളെ സദ്ദാം ബന്ദിയാക്കിയത്. അവരെ രക്ഷിക്കാനായി പോയവരും ഇപ്പോൾ ബന്ദികളാണ്. അവരെ രക്ഷിക്കാൻ പോയവരുടെ അവസ്ഥയും അത് തന്നെ. ഇനിയീ രക്ഷാപ്രവർത്തനം നയിക്കാൻ ടോപ്പറിന് മാത്രമേ സാധിക്കുകയുള്ളൂ.

Year : 1993
Run Time : 1h 26min

🔻ആദ്യഭാഗത്തേക്കാൾ ചിരിപ്പിച്ച ഒരുഗ്രൻ സ്പൂഫ് ആണ് സിനിമയുടെ രണ്ടാം ഭാഗം. ആദ്യഭാഗത്തിലുണ്ടായ പല റഫറൻസും കണ്ടിട്ടില്ലാത്തത് കൊണ്ടാവണം രണ്ടാം ഭാഗത്തിൽ റഫറൻസുകളുടെ എണ്ണം ഗണ്യമായി കൂടിയതായി തോന്നിയത്. റാംബോയും ടെർമിനേറ്ററുമടക്കം സിനിമകളുടെ നീണ്ട നിര തന്നെ കാണാം ഈ സിനിമയിൽ. അതൊക്കെയും ചിരിപ്പിച്ചതിന് കയ്യും കണക്കുമില്ല. Celibacy Sucks എന്ന ബാനർ പോലും പൊട്ടിച്ചിരിപ്പിച്ച ഒന്നായി മാറി. ആദ്യഭാഗത്തിൽ അഡ്മിറൽ ആയിരുന്നു കോമഡി പീസ് എങ്കിൽ ഇത്തവണ പ്രസിഡന്റാണ്. പുള്ളിക്കാരൻ വാ തുറന്നാൽ കോമഡിയാണ് എന്ന അവസ്ഥ. ഒപ്പം അടിപൊളി വില്ലനും. റെസ്ക്യൂ മിഷൻ സീനൊക്കെ അമ്മാതിരി ക്രിയേറ്റിവിറ്റിയാണ്.

🔻ആദ്യഭാഗം ഇഷ്ടപ്പെട്ടെങ്കിൽ അതിലേറെ പൊട്ടിച്ചിരിക്കാനായി തീർച്ചയായും രണ്ടാം ഭാഗവും കാണൂ. ഒറ്റയിരിപ്പിന് രണ്ടുഭാഗവും കണ്ടുതീർത്ത് ചിരിച്ച് അർമ്മാധിച്ച ഒരു ആസ്വാദകനെന്ന നിലയിൽ പൂർണ്ണ സന്തോഷം മാത്രം ഫലം.

AB RATES ★★½

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments