Venom

October 08, 2018



Year : 2018
Run Time : 1h 52min

🔻ഒരു ആന്റിഹീറോ കഥാപാത്രത്തിനായി ഒരു മുഴുനീള ചിത്രം ഒരുക്കുന്നു എന്ന് കേട്ടപ്പോൾ തന്നെ പ്രതീക്ഷയായിരുന്നു. കൂടെ ടോം ഹാർഡിയാണ് നായകനെന്നറിഞ്ഞപ്പോൾ പ്രതീക്ഷകൾ കൂടി. എന്നാൽ പ്രിവ്യൂവിന് ശേഷമുള്ള നെഗറ്റിവ് റിവ്യൂകൾ അറിഞ്ഞപ്പോൾ പ്രതീക്ഷകൾ അമ്പാടെ കാറ്റ് പോയ ബലൂൺ പോലെ എങ്ങോട്ടോ പോയി. ഫലമോ കാഴ്ചയിൽ തൃപ്തിയും.

🔻വെനം ഇൻട്രോ സീൻ വരെ അൽപ്പം പതുക്കെയാണ് ചിത്രം നീങ്ങുന്നത്. ടോം ഹാർഡിയുടെ ചില വൺ ലൈനറുകളാണ് അതുവരെ ആശ്വാസം. അതോടൊപ്പം റിസ് അഹമ്മദിന്റെ ഡ്രേക്ക് എന്ന കഥാപാത്രത്തിന്റെ സിമ്പിൾ വില്ലനിസവും ചിലയിടങ്ങളിൽ കാണാനാവും. എന്നാൽ വെനം വന്നതിന് ശേഷം സമയം പോവുന്നതറിയില്ല. കിടിലൻ സ്പീഡിലാണ് സിനിമ പോവുന്നത്. മടുപ്പ് ലവലേശം തോന്നാതെ ആസ്വദിക്കാനുള്ള പലതും ചിത്രം നൽകുന്നുണ്ട്. കൂടെ ടോമിന്റെ അടിപൊളി പെർഫോമൻസും.

🔻കട്ട വില്ലനിസം കാണിക്കുന്ന വെനത്തെ ഒരു ഹീറോയാക്കി പ്രതിഷ്ഠിക്കാൻ ശ്രമിച്ചിടത്താണ് സംവിധായകന് അടിപതറിയത്. ഒരാവശ്യവുമില്ലാതെ ദുർബ്ബലനായ് ഒരു വില്ലനെ എന്തിനോവേണ്ടി കൊണ്ടുവന്നത് പോലെ. ക്ലൈമാക്സ് വരെ വില്ലൻ എന്നൊരു കോൺസെപ്റ് പോലും നമ്മുടെ മനസിലേക്ക് വരുന്നില്ല എന്നുള്ളതാണ് സത്യം. അത്ര ഊള വില്ലനാണ് ഇവിടെ വെനത്തിനെതിരെ. അതാണ് സിനിമയുടെ ഏറ്റവും മോശം ഘടകം.

🔻അവസാനത്തേക്ക് വരാൻ നേരം പലയിടത്തും തുടർച്ച നഷ്ടപ്പെടുന്നുണ്ട്. പെട്ടെന്നുണ്ടായ വെനത്തിന്റെ മനംമാറ്റമൊക്കെ കാണുമ്പോൾ വായും തുറന്നിരിക്കാനേ തോന്നൂ. എങ്കിലും വെനം-ടോം കോമ്പിനേഷൻ സീനുകൾ ഒരു പരിധി വരെ അതിനെ കവച്ചുവെക്കുന്നുണ്ട്. ഫൈറ്റ് സീനുകളൊക്കെ അടിപൊളിയായിരുന്നു. തീയേറ്ററിൽ തന്നെ ആസ്വദിക്കേണ്ടതാണ് അവ.

🔻പോസ്റ്റ് ക്രെഡിറ്റ് സീൻ ആദ്യത്തേത് നല്ലൊരു ഹൈപ്പ് കൊണ്ടുവന്നപ്പോൾ രണ്ടാമത്തേത് കാണാൻ പോലും നിന്നില്ല. നല്ല പ്രിന്റ് ഇറങ്ങുമ്പോൾ മാത്രം കണ്ടാൽ മതിയാവും എന്ന അഭിപ്രായം ഞാനും ചെവികൊണ്ടു.

🔻FINAL VERDICT🔻

നെഗറ്റിവ് റിവ്യൂകൾ കേട്ട് ഒരു പ്രതീക്ഷയുമില്ലാതെ കാണാൻ പോയ എന്നെ തൃപ്തിപ്പെടുത്തിയ ചിത്രം തന്നെയാണ് Venom. പ്രതീക്ഷകളൊന്നും ഇല്ലാതെ സമീപിച്ചാൽ പൈസ നഷ്ടമാവില്ല.

MY RATING :: ★★★☆☆

You Might Also Like

0 Comments