The Quiz Show Scandal

October 06, 2018


Year : 2010
Run Time : 2h 1min

🔻30 ചോദ്യങ്ങൾ അടങ്ങിയ ഒരു ക്വിസ് പ്രോഗ്രാം. 29 ചോദ്യങ്ങൾക്ക് ഉത്തരം നൽകി അവസാന റൗണ്ടിലെത്തിയ ആരും ഇതുവരെ ജയിച്ച ചരിത്രമില്ല. അതുകൊണ്ട് തന്നെ താണ്ടാൻ സാധിക്കാത്ത കടമ്പയായി ആ പരിപാടി തുടങ്ങിയ അന്നുമുതൽ മുപ്പതാമത്തെ ചോദ്യം നിലനിൽക്കുന്നു. എന്നാൽ ആ ചോദ്യം നേരത്തെ അറിഞ്ഞാലോ.?

🔻ഹൈവേയിൽ നടന്ന ഒരു ആക്സിഡന്റിലാണ് ആ കൂട്ടരെല്ലാം പോലീസ് സ്റ്റേഷനിൽ എത്തുന്നത്. എന്നാൽ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കാര്യം അവിടെ അരങ്ങേറുന്നു. തുടർന്ന് അവരെല്ലാം ഒരേ ലക്ഷ്യത്തോടെ ഇറങ്ങിപ്പുറപ്പെടുന്നു. Money Money Money...!!

🔻ഒരു കിടിലൻ തീം തന്നെയാണ് ഈ സിനിമയുടേത്. ത്രില്ലിനും ട്വിസ്റ്റിനും സസ്പെൻസിനുമൊക്കെ ഒരുപാട് സാധ്യതകൾ ഉള്ള പ്രമേയം. എന്നാൽ അവയൊക്കെയും മറന്ന് ഈ സിനിമയെ വെറും കോമഡിയിൽ മാത്രം എന്തിന്  പൊതിഞ്ഞെടുത്തതെന്ന് ഉത്തരം കിട്ടാത്ത ചോദ്യമായി നിലനിൽക്കുന്നു.

🔻കഥാപാത്രങ്ങളുടെയൊക്കെയും പ്രാഥമിക ആവശ്യം പണമാണെന്ന് സംഭാഷണങ്ങളിലൂടെ പറഞ്ഞ രീതിയൊക്കെ നന്നായിരുന്നു. അതോടൊപ്പം പോലീസ് സ്റ്റേഷൻ രംഗങ്ങളിലെ നർമ്മങ്ങളും. എന്നാൽ അതിന്റെ ഹാങ്ങോവർ സിനിമയിലുടനീളം കൊണ്ട് നടന്നത് വളരെ മോശം അറ്റംപ്റ്റ് തന്നെയെന്ന് പറയാതെ വയ്യ. ക്വിസ് നടക്കുന്ന രംഗങ്ങളിൽ പോലും അനാവശ്യമായി കോമഡി നിറച്ചത് തെല്ലൊന്നുമല്ല ആ രംഗങ്ങളുടെ ആവേശം കെടുത്തുന്നത്. ഒടുവിൽ ചെറിയൊരു ട്വിസ്റ്റ് കൂടി കൊടുത്തത് അത്ര നേരം ഉണ്ടായ മടുപ്പിൽ നിന്ന് ലേശം കരകയറ്റുന്നുണ്ട് എന്ന് മാത്രം.

🔻FINAL VERDICT🔻

Bad Genius ലെവലിൽ പോകാമായിരുന്ന ഒരു തീമിനെ വെറും കോമഡി പീസാക്കി മാറ്റിയത് എങ്ങനെയെന്ന് എത്ര ആലോചിച്ചിട്ട് പിടികിട്ടുന്നില്ല. ചുരുളഴിയാത്ത രഹസ്യമായി അതിപ്പോഴും അവശേഷിക്കുന്നു.

MY RATING :: ★★☆☆

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments