Raja Ranguski

October 09, 2018



Year : 2018
Run Time : 1h 54min

🔻പലപ്പോഴും അമ്പരപ്പിച്ചുകൊണ്ടിരിക്കുന്ന തമിഴ് ഇൻഡസ്ട്രിയിൽ പിറക്കുന്ന ചില കൊച്ചുചിത്രങ്ങളും ശ്രദ്ധ നേടാതെ പോവുന്നുണ്ട്. വലിയ താരമേന്മയോ പിന്നണിപ്രവർത്തകരോ അവകാശപ്പെടാനില്ലെങ്കിലും പുലർത്തുന്ന മികവ് നമ്മെ കണ്ടിരിക്കാൻ പ്രേരിപ്പിക്കും. അത്തരത്തിൽ ഒന്നാണ് 'രാജാ രങ്കുസ്കി'

🔻വെറുമൊരു പോലീസ് കോൺസ്റ്റബിൾ ആയ രാജ എന്ന യുവാവിന് രങ്കുസ്കി എന്ന യുവതിയോട് തോന്നുന്ന പ്രണയം. അത് അവളിലേക്ക് എത്തിക്കാനായി രാജ സ്വീകരിക്കുന്ന വഴി. മറ്റൊരു ഫോണിൽ നിന്ന് രങ്കുസ്കിയെ ഫോൺ ചെയ്യുന്നതിലൂടെ താനുമായുള്ള പ്രണയം സാക്ഷാത്കരിക്കുന്നു. എന്നാൽ അതെ സമയം മറ്റൊരു ഫോൺ നമ്പറിൽ നിന്ന് രങ്കുസ്കിക്ക് രാജയുടെ ശബ്ദത്തിൽ കോൾ വരുന്നു. തുടർന്ന് കഥയിൽ മിസ്റ്ററി ജനിക്കുന്നു.

🔻ഒരു ഗംഭീര ത്രില്ലർ എന്നൊന്നും അവകാശപ്പെടാനില്ല ചിത്രത്തിന്. എന്നാൽ കാണികളെ തൃപ്തിപ്പെടുത്തുന്ന വിധം കാര്യങ്ങൾ കൈകാര്യം ചെയ്യാനായിട്ടുണ്ട്. തുടക്കം അൽപ്പം അമേച്വറിഷ് പോലെ തോന്നിയെങ്കിലും കഥയിലേക്ക് കടക്കുമ്പോൾ ക്ലെച്ച് പിടിക്കുന്നുണ്ട് ചിത്രം. തുടർന്ന് പല ഘട്ടങ്ങളിലും നമ്മെ ആകാംഷയിലാഴ്ത്തുന്നുണ്ട്.

🔻ഇതിനിടയിൽ കൊണ്ടുവന്ന KK എന്ന കഥാപാത്രം അത്ര സുഖകരമായിരുന്നില്ല. ആ കഥാപാത്രത്തിന് നൽകിയ ബിൽഡപ്പ് ആ നടനിലൂടെ അത്ര ദർശിക്കാനായിട്ടില്ല. Killer Instinct പറയുന്ന സീനൊക്കെ അപാര കോമഡിയായിട്ടാണ് തോന്നിയത്. അതാണ് ഇടക്ക് കല്ലുകടിയായ ഐറ്റം. എങ്കിലും ബാക്കിയുള്ള ഭാഗങ്ങൾ ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട്. നമുക്ക് ഊഹിക്കാൻ സാധിക്കാത്ത വിധം ഒരുക്കിയ കഥയും സസ്പെൻസുമൊക്കെ നെഗട്ടീവുകളെ പിഴുതെറിയുന്നുണ്ട്.

🔻FINAL VERDICT🔻

ചെറിയൊരു പ്രമേയത്തിൽ ആവശ്യത്തിന് ത്രില്ലും സസ്‌പെൻസും ട്വിസ്റ്റുമെല്ലാം കൊണ്ടുവന്നിടത്ത് ചിത്രം ത്രിപ്തി നൽകുന്ന അനുഭവമാകുന്നു. അനാവശ്യമായ രംഗങ്ങളോ ഗാനങ്ങളോ ചേർക്കാതെ കൃത്യമായി കഥപറഞ്ഞ് പോവുന്നിടത്തും രാജ രങ്കുസ്കി ആസ്വാദ്യകരമാവുന്നുണ്ട്. ചില നെഗട്ടീവുകൾ ഉണ്ടെങ്കിൽ കൂടി അവയൊക്കെ കണ്ടില്ലെന്ന് നടിച്ചാൽ നിരാശപ്പെടേണ്ടി വരില്ല

MY RATING :: ★★★☆☆

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments