Searching
October 15, 2018Year : 2018
Run Time : 1h 42min
🔻ഒരുപാട് സിനിമകളിൽ കണ്ടുമടുത്ത പ്രമേയം. എന്നാൽ വ്യത്യസ്തമായ രീതിയിൽ സമീപിച്ചാൽ വീണ്ടും ആസ്വദിക്കാമെന്ന് തെളിയിക്കുകയാണ് സെർച്ചിങ്ങ്.
🔻ഒരാളെ കാണാതായാൽ ഈ കാലഘട്ടത്തിൽ ആദ്യം പരതേണ്ടത് അയാളുടെ സോഷ്യൽ നെറ്റ്വർക്കിങ്ങ് സൈറ്റുകളാണെന്ന് തെളിയിക്കുകയാണ് ഈ സിനിമ. തന്റെ മകളുടെ തിരോധാനത്തിൽ ഒരു പിതാവിന്റെ അന്വേഷണത്തിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നേറുന്നത്. ടെക്‌നോളജി ഇത്രയേറെ മുന്നേറിയ കാലഘട്ടത്തിൽ സോഷ്യൽ മീഡിയ വഴി അന്വേഷണം പുരോഗമിക്കുന്നിടത്ത് ചിത്രം നല്ലൊരു ത്രില്ലർ പരിവേഷം സ്വീകരിക്കുന്നു.
🔻ഒരു കുടുംബത്തിന്റെ സന്തോഷം മുഴുവൻ ഒരു കംപ്യൂട്ടറിന്റെ POVയിൽ അവതരിപ്പിക്കുന്നിടത്ത് തന്നെ സാധാരണ സമയമെടുത്ത് പറയുന്ന കാര്യങ്ങൾ പൊടുന്നനെ മുന്നേറുന്നുണ്ട്. എന്നാൽ അവ പൂർണ്ണമായും മനസ്സിലാകുന്നുമുണ്ട്. അവിടെ തുടങ്ങുന്നു നറേഷനിലെ വൈവിധ്യം. സിനിമയുടെ ഭൂരിഭാഗവും ഓരോ വെബ്സൈറ്റുകളുടെയും ആപ്പുകളുടെയും POVയിലാണ് കഥ പറഞ്ഞിരിക്കുന്നത്. അത് തന്നെ വലിയൊരു പോസിറ്റീവ് ആയി തോന്നിയ ഘടകമാണ്. സോഷ്യൽ മീഡിയയിലെ ചതിക്കുഴികളും മറ്റും സംവിധായകൻ വെളിപ്പെടുത്തുന്ന വിധവും നന്നായിരുന്നു.
🔻നമുക്ക് ഒരിടത്തും പിടിതരാത്ത വിധമുള്ള ആഖ്യാനമാണ് സിനിമയുടേത്. എന്താണ് സംഭവിച്ചതെന്ന് ഊഹിക്കാൻ നമുക്ക് ചാൻസ് തരുന്നതേ ഇല്ല. അത്രമേൽ ത്രില്ലിങ്ങ് ആയും ഇന്ററസ്റ്റിങ്ങ് ആയും കഥ കൊണ്ടുപോവാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ നല്ലൊരു ട്വിസ്റ്റും സസ്‌പെൻസും നൽകി സിനിമ അവസാനിക്കുമ്പോൾ മികച്ച ഒരു ത്രില്ലർ കണ്ട അനുഭൂതിയാവും അവശേഷിക്കുക.
🔻FINAL VERDICT🔻
വ്യത്യസ്തമായ ത്രില്ലർ കാണാൻ ആഗ്രഹിക്കുന്നവർക്ക് വളരെ മികച്ച അനുഭവം തന്നെയാണ് സെർച്ചിങ്ങ്. പല പുതുമകളും സിനിമയെ വേറിട്ട് നിർത്തുമ്പോൾ പുതുമയുള്ള ആഖ്യാനത്തിനും ത്രിൽ എലമെന്റുകൾക്കും നമ്മെ പൂർണ്ണമായി പിടിച്ചിരുത്താനാവുന്നുണ്ട്.
MY RATING :: ★★★½
ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests
0 Comments