Eighth Grade
October 15, 2018Year : 2018
Run Time : 1h 33min
🔻ടീനേജ് റോം കോം സിനിമകൾ പലപ്പോഴും നമുക്ക് ആവർത്തനവിരസത സമ്മാനിക്കാറുണ്ട്. പറയാനുള്ള കഥകൾ ഒന്നുതന്നെയെങ്കിലും അത് അവതരിപ്പിക്കുന്ന രീതിയിൽ വേറിട്ട നിൽക്കുന്നവയാകും നമുക്ക് ആസ്വാദനം നൽകുക. ഒരുപിടി റോംകോമുകൾ ഇറങ്ങിയ വർഷത്തിൽ ആ ലിസ്റ്റിലേക്ക് ഒന്നുകൂടി പടിചവിട്ടുകയാണ്. Eighth Grade.
🔻ഒരു ഫൂട്ടേജിൽ നിന്നാണ് സിനിമ തുടങ്ങുന്നത്. ഒരു പെൺകുട്ടി മറ്റുളവർക്കുള്ള ഉപദേശം കണക്കെ ഒരു വിഷയത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തുന്നു. തന്റെ യുട്യൂബ് ചാനലായ കെയ്ലാസ് കോർണറിലൂടെ തന്റെ കാഴ്ചക്കാരുമായി സംവദിക്കുകയാണ് കെയ്‌ല. ജീവിതത്തെ എങ്ങനെ നേരിടണമെന്നും, എങ്ങനെ വിജയിക്കാമെന്നതുമടക്കം പല കാര്യങ്ങളിലും കെയ്‌ലയുടെ അഭിപ്രായങ്ങൾ കാണാം. എന്നാൽ അവയൊന്നും സ്വന്തം ജീവിതത്തിൽ പകർത്താനായിട്ടില്ലെന്നതാണ് കെയ്‌ലയെ സംബന്ധിച്ചിടത്തോളം വിഷമകരം.
🔻സ്‌കൂളിലും വീട്ടിലുമെല്ലാം ഒറ്റപ്പെട്ട നടക്കാൻ ഇഷ്ടപ്പെടുന്ന കെയ്‌ല അതിൽ നിന്നൊരു മോചനം ആഗ്രഹിക്കുന്നത് eighth gradeൽ പ്രവേശിക്കാറാവുമ്പോഴാണ്. ഒരാളുടെ ജീവിതത്തിലെ നിർണ്ണായക ഘട്ടങ്ങളിൽ ഒന്നാണ് ഹൈസ്‌കൂൾ. അവിടെയെങ്കിലും താൻ വേറിട്ട് നിൽക്കണമെന്ന ആഗ്രഹത്തോടെ കെയ്‌ലയും ആ ഉപദേശങ്ങൾ സ്വീകരിക്കാൻ ശ്രമിക്കുന്നു. തുടർന്നുള്ള രസകരമായ സംഭവങ്ങളാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.
🔻ഒരു ടീനേജ് സ്റ്റുഡന്റിനെ ഫോക്കസ് ചെയ്തോരുക്കിയ കഥയും അതിൽ വരുന്ന ഫാക്ട്ടേഴ്‌സുമാണ് ചിത്രത്തെ വേറിട്ട നിർത്തുന്നത്. പതിവ് കഥകളുടെ നിഴൽ കാണാമെങ്കിലും അത് തന്നെ വീണ്ടും പറയാതെ തന്റേതായ അസ്തിത്വം വീണ്ടെടുക്കാൻ ചിത്രം ശ്രമിക്കുന്നുണ്ട്. കഥക്കിടയിൽ വന്നുപോവുന്ന പല സംഭവങ്ങളും അതിനെ ശരി വെക്കുന്നുണ്ട്. അതോടൊപ്പം സോഷ്യലി ഇടപഴകുന്ന രംഗങ്ങളും നന്നായിരുന്നു.
🔻കേന്ദ്രകഥാപാത്രത്തിന്റെ മാനസികസംഘർഷങ്ങളും ചാഞ്ചാട്ടങ്ങളുമൊക്കെ രസകരമായും അതോടൊപ്പം ഗൗരവമേറിയ ചിന്തകളാലും ഭംഗിയാക്കുന്നുണ്ട് ചിത്രം. അച്ഛനുമൊത്തുള്ള അവസാന രംഗങ്ങളൊക്കെ മനോഹരമായിരുന്നു. Aiden എന്ന കഥാപാത്രവുമായി ആദ്യം സംസാരിക്കുന്ന രംഗമൊക്കെ നല്ല രീതിയിൽ രസിപ്പിക്കുന്നുണ്ട്. എല്ലാ വികാരങ്ങളും ഇടകലർത്തി കൊണ്ടുപോവുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്.
🔻Elsie Fisherന്റെ തകർപ്പൻ പ്രകടനം തന്നെയാണ് ചിത്രത്തിന് മുൻകൂട്ട്. സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ഓരോ രംഗവും തന്റേതായ വിധം ഭംഗിയാക്കുന്നുണ്ട് ആ കൊച്ചുമിടുക്കി. അതോടൊപ്പം ചെറിയ വേഷങ്ങളിൽ വന്നുപോയവർ പോലും നല്ല മികവ് പുലർത്തുന്നുണ്ട് അഭിനയത്തിൽ. ബാക്ക്ഗ്രൗണ്ട് സ്‌കോർ അപാരമായിരുന്നു. ഒരുപാട് രംഗങ്ങളിൽ അവ നല്ല ഫീൽ നൽകുന്നുണ്ട്.
🔻FINAL VERDICT🔻
ടീനേജ് റോംകോം താല്പര്യമുള്ളവർക്ക് ധൈര്യമായി കൈവെക്കാവുന്ന ചിത്രം ക്രിട്ടിക്‌സുകൾക്കിടയിൽ വൻ സ്വീകാര്യത നേടിയതാണ്. രസകരമാം വിധം ഈ പ്രമേയത്തെ സമീപിച്ച സംവിധാനമികവും മികച്ച പ്രകടനങ്ങളും ഒരുപാട് നല്ല മൊമന്റുകളും ചിത്രത്തെ നല്ലൊരു അനുഭവമാക്കുന്നു.
MY RATING :: ★★★½
ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests
0 Comments