Lala Begum

October 10, 2018


Year : 2016
Run Time : 58min

🔻കഥാപാത്രങ്ങളുടെ ഹർഷസംഘർഷങ്ങൾ സംഭാഷണങ്ങളിലൂടെ മാത്രം പ്രേക്ഷകരിലേക്ക് എത്തിക്കുകയെന്നത് ശ്രമകരമായ കാര്യമാണ്. പല സിനിമകളിലും ഫ്‌ളാഷ് ബാക്ക് രംഗങ്ങളോ അതിനായി പടച്ച മറ്റ് പ്ലോട്ടുകളോ ഉപയോഗിക്കുമ്പോൾ ചുരുക്കം ചിലതിൽ മാത്രം ശ്രമകരമായ ഈ ദൗത്യം സംഭാഷണങ്ങൾ നിർവ്വഹിക്കുന്നു. അത്തരത്തിൽ മികച്ച് നിൽക്കുന്ന ചിത്രമാണ് ലാല ബീഗം.

🔻രണ്ട് സഹോദരിമാർ. അവർ രണ്ടും പേരും തമ്മിലുള്ള തർക്കം. അതിന്റെ കാരണം അല്ലെങ്കിൽ ഉറവിടം. ഇതെല്ലാം നമ്മിലേക്ക് എത്തിക്കുക അവരുടെ സംഭാഷണങ്ങളാണ്. കാര്യമെന്തെന്ന് പോലും അറിയാതെയാണ് നമ്മൾ അവരിലേക്ക് കടക്കുക. എന്നാൽ ഓരോ രംഗങ്ങൾ കഴിയുമ്പോഴും അവരിൽ നിന്ന് കൂടുതൽ കാര്യങ്ങൾ ഗ്രഹിക്കാനാവുന്നു.

🔻തുടക്കം നമുക്ക് അൽപ്പം മടുപ്പ് തന്നെയാണ് തോന്നുക. ഒരിടത്തും പശ്ചാത്തലസംഗീതമോ മറ്റും ഉപയോഗിച്ചിട്ടില്ല. സംഭാഷണങ്ങൾ ഇല്ലാതെ തന്നെ പല രംഗങ്ങളും കടന്നുപോവുന്നുണ്ട്. ഇതൊക്കെയും വിരസമായി തോന്നിയേക്കാമെങ്കിലും പിന്നീടങ്ങോട്ട് പോവുമ്പോൾ കാര്യങ്ങൾ ട്രാക്കിലാവുന്നുണ്ട്. ഇരുവരും അവരുടെ ന്യായങ്ങളും കാരണങ്ങളും നിരത്തുമ്പോൾ ആരുടെ പക്ഷത്താണ് ന്യായമെന്ന ചോദ്യം സ്വാഭാവികമായും നിലകൊള്ളും. ഒടുവിൽ മികച്ച് നിന്ന ക്ലൈമാക്സും സിനിമയുടെ മാറ്റ് വർധിപ്പിക്കുന്നു.

🔻രണ്ട് കഥാപാത്രങ്ങളും തങ്ങളുടെ വ്യക്തിത്വം അടയാളപ്പെടുത്തുന്നതിൽ മികച്ച് നിന്നപ്പോൾ ഇരുവരുടെയും ഡയലോഗ് ഡെലിവറി മികച്ച് നിന്നു. കണ്ടുശീലിച്ചിട്ടില്ലാത്തത് കൊണ്ട് നാടകമാണെന്ന തോന്നൽ ചിലയിടങ്ങളിൽ ഉണ്ടായേക്കാമെങ്കിലും അത് പാടെ മാറ്റിയെടുക്കുന്നുണ്ട് ചിത്രം. ഡയലോഗുകൾ അത്ര കണ്ട് സൂക്ഷ്മത പുലർത്തുന്നുണ്ട്.

🔻FINAL VERDICT🔻

Pure ഡ്രാമ എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രം എല്ലാവർക്കും ഒരുപോലെ ഇഷ്ടപെടുന്ന ഒന്നല്ല. എന്നാൽ ഡ്രാമ ഇഷ്ടപ്പെടുന്നവർക്ക് കുറഞ്ഞ സമയം കൊണ്ടുതന്നെ നല്ലൊരു അനുഭവമാകുന്നുണ്ട് സംഭാഷണങ്ങൾ മുഖ്യപങ്ക് വഹിക്കുന്ന ഈ ചിത്രം.

MY RATING :: ★★★½

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments