Animal World

October 17, 2018



Year : 2018
Run Time : 2h 12min

🔻ചെറുപ്പത്തിൽ നമ്മൾ പലരും വാശിക്ക് കളിച്ചിട്ടുള്ള ഗെയിം ആണ് റോക്ക്-പേപ്പർ-സിസ്സർ. ബെറ്റ് വെച്ച് വരെ കളിച്ചിട്ടുള്ളത് കൊണ്ട് മറക്കാൻ സാധിക്കാത്ത ഐറ്റം തന്നെയാണ് അത്. സമയം പോക്കിനും കൂട്ടുകാരെ തോൽപിക്കുന്നതിനും വേണ്ടി മാത്രം കളിക്കുന്ന ഈ ഐറ്റം നമ്മുടെ ജീവിതത്തിന്റെയും മരണത്തിന്റെയും ഇടനിലക്കാരനായാലോ.?

🔻ചെറുപ്പത്തിൽ തന്നെ ഒരു ക്ലൗൺ കഥാപാത്രം കയറിക്കൂടിയതാണ് അവന്റെ മനസ്സിൽ. മൂഡ് സ്വിങ്ങുകൾ ഉണ്ടാകുന്ന സമയത്ത് അവൻ അറിയാതെ തന്നെ ഉള്ളിലെ ക്ലൗൺ ഉണരും. പിന്നീട് പ്രവർത്തിക്കുക ആ ക്ലൗൺ ആകും. അത്തരത്തിൽ സ്വന്തം നിയന്ത്രണം തന്നെ പലപ്പോഴും നഷ്ടപ്പെട്ട് ജീവിക്കേണ്ടി വരുന്ന അവന് ആകെയുള്ളത് അമ്മയും കാമുകിയുമാണ്. കോമയിൽ കഴിയുന്ന അമ്മയുടെ ചികിത്സക്ക് പോലും പണം സമ്പാദിക്കാൻ സാധിക്കാത്ത അവൻ എത്തിച്ചേരുന്നത് വലിയൊരു കടക്കെണിയിലാണ്. അതിൽ നിന്ന് അതിജീവിക്കാനുള്ള ഒരേയൊരു മാർഗ്ഗമോ ഈ ഗെയിമും.

🔻ഒരു ഗംഭീര ആരംഭം തന്നെയാണ് ചിത്രത്തിന്റേത്. ക്ലൗൺ വരുന്ന ആദ്യ രംഗം തന്നെ അന്യായ CGI വർക്കുകൾ കൊണ്ട് ഞെട്ടിക്കുന്നുണ്ട്. പൂർണ്ണമായും ക്ലൗൺ സ്ഥാനം പിടിക്കുമെന്ന തോന്നൽ മനസ്സിൽ ഉണ്ടായെങ്കിലും അതിൽ നിന്ന് മാറി ഗെയിമിലേക്ക് കടക്കുമ്പോൾ ആസ്വാദനം വേറൊരു തലത്തിലേക്ക് മാറുന്നു. ഒരു കിടിലൻ ത്രില്ലറിന് കൂടി വഴിവെക്കുകയാണ് ചിത്രം.

🔻നായകന് ആ ഡിസോർഡർ ഇല്ലെങ്കിൽ കൂടി കൃത്യമായി കഥ മുന്നോട്ട് തന്നെ പോവും. എന്നാൽ എ ഡിസോർഡർ കൂടി ചേരുമ്പോൾ അതിന്റെതായ ചന്തം അവതരണത്തിന്റെ പല ഭാഗത്തും കാണാം. CGI ഉൾപ്പെട്ട രംഗങ്ങൾ കാണാൻ തന്നെ വളരെ മികച്ചുനിൽക്കുന്നുണ്ട്. CGI വർക്കുകൾ ചിത്രത്തിന്റെ നെടുന്തൂൺ തന്നെയാണ്. ഇത്തരത്തിലൊരു പ്രമേയം കൈകാര്യം ചെയ്യുമ്പോൾ ക്യാമറവർക്കുകൾക്കുള്ള പ്രാധാന്യം പറയാതെ തന്നെ അറിയാമല്ലോ. അതുകൊണ്ട് തന്നെ പൂർണ്ണ അർത്ഥത്തിൽ അത് തൃപ്തി നൽകുന്നുണ്ട്.

🔻ഗെയിമിന്റെ റൂളുകൾ സിമ്പിളാണ്. അത് സിമ്പിളാകുന്നിടത്താണ് അതിന്റെ ചതിക്കുഴികൾ കാണാനാവുക. ചില റൂളുകളും പോസിബിലിറ്റികളും നായകൻ വിവരിക്കുന്നിടത്ത് തന്നെ കിടിലൻ ഗ്രാഫിക്സ് വർക്കുകൾ കാണാനാവും. അതുകൊണ്ട് തന്നെ ബുദ്ധിമുട്ടാണെങ്കിൽ കൂടി കാഴ്ചക്കാർക്ക് അവ ഈസിയായി മനസ്സിലാക്കാം. അവസാനഭാഗത്തേക്ക് വരുമ്പോൾ ചെറിയ രീതിയിൽ മടുപ്പനുഭവിച്ച ചില രംഗങ്ങളുണ്ട്. ഗെയിമിൽ മുഴുകിയിരിക്കുമ്പോൾ അല്ലറ-ചില്ലറ കല്ലുകടികൾ അവിടെ അനുഭവപ്പെട്ടു. എങ്കിലും അവസാനം എത്തിയപ്പോൾ തൃപ്തി തന്ന ഫലം.

🔻FINAL VERDICT🔻

ഒരു സബ്‌വേയിൽ ക്ലൗണും ഏലിയൻസും തമ്മിലുള്ള ആക്ഷൻ സീൻ സിനിമയുടെ തുടക്കത്തിൽ തന്നെയുണ്ട്. അത് മാത്രം മതിയാവും ബാക്കി ഭാഗവും കാണാൻ പ്രേരിപ്പിക്കാൻ. കണ്ടറിയുക വർണ്ണശബളമായ ഈ ദൃശ്യവിരുന്ന്. Just See Them Play 'Rock-Paper-Scissor'

MY RATING :: ★★★½

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments