Sahsiyet - S1
October 04, 2018🔻അൽഷിമേഴ്‌സും സീരിയൽ കില്ലിങ്ങും. വളരെ ഇന്ററെസ്റ്റിംഗ് ആയ ഒരു കോമ്പിനേഷൻ തന്നെ. അത് തന്നെയാണ് സഹ്‌സിയത്ത് കാണാൻ ആകാംഷ ഉണ്ടാക്കിയതും. എങ്ങനെയാവും അത് രണ്ടും ബന്ധപ്പെട്ട് കിടക്കുക.? അതിനുള്ള ഉത്തരം 12 എപ്പിസോഡുകളിലൂടെ സംവിധായകൻ കാട്ടിത്തരുകയായിരുന്നു.
🔻തന്റെ ചെറുപ്പം മുതലുള്ള ഓർമ്മകൾ മനസ്സിൽ നിന്ന് മാഞുകൊണ്ടിരിക്കുകയാണെന്ന വാർത്ത നമ്മളിലെത്തിയാൽ എന്താവും നമ്മുടെ പ്രതികരണം.? ചെറിയ ഞെട്ടൽ ആവില്ല അത് നമ്മിൽ ഏൽപ്പിക്കുക. അത് തന്നെയായിരുന്നു ആഗക്കും ഈ വാർത്ത ആദ്യം കേട്ടപ്പോൾ തോന്നിയത്. ഡോക്ടറുടെ ഈ വാക്കുകൾ അദ്ദേഹത്തെ ഒരുപാട് അസ്വസ്ഥനാക്കി. എന്നാൽ കുറച്ച് കഴിഞ്ഞ് ആ രോഗത്തിൽ അദ്ദേഹം സന്തോഷിച്ചു. അവിടെ തുടങ്ങുന്നു സീരീസിന്റെ ത്രില്ല്.
🔻ആഗ നടത്തുന്ന ഓരോ കൊലപാതകങ്ങളും മറ്റൊരാളിലേക്കുള്ള യാത്ര കൂടിയായിരുന്നു. ഹോമിസൈഡ് ഡിവിഷനിലെ ഒരേയൊരു പെൺതരിയായ നെവ്രയിലേക്ക്. നെവ്രയുടെ പേര് കൂടി അതിൽ ഉൾപെടുന്നതിലൂടെ കൊലപാതകങ്ങളുടെ ദുരൂഹത ഏറി വരുന്നു. തുടർന്ന് അന്വേഷണങ്ങൾ പലവഴിക്ക് തിരിയുന്നു.
🔻ആദ്യം കാണുന്ന തുർക്കി സീരീസ് ആൺ സഹ്‌സിയ്യത്ത്. കെട്ടുറപ്പുള്ള തിരക്കഥയുടെ ഗംഭീര അവതരണമാണ് സീരീസിന്റെ ഏറ്റവും വലിയ കരുത്ത്. ഓരോ കഥാപാത്രങ്ങളും അത്ര പതിയുന്നുണ്ട് കാണുന്നവരുടെ മനസ്സിൽ. അവരുടെ സ്വഭാവങ്ങളും ചാഞ്ചല്യങ്ങളുമൊക്കെ വ്യക്തമാണ്. അതുകൊണ്ട് തന്നെ എപ്പോഴും എന്തും സംഭവിക്കാം എന്ന അവസ്ഥയാണ്. ആഗയുടെ കഥാപാത്രം തന്നെയാണ് അതിൽ മികവ് പുലർത്തുന്നത്.
🔻ഓരോ എപ്പിസോഡിലും ത്രിൽ എലമെൻറ്സ് നിലനിർത്തുന്നുണ്ട് സംവിധായകൻ. അതിനെ രോഗാവസ്ഥയുമായി ബന്ധപ്പെടുത്തുന്നതൊക്കെ മികച്ച് നിൽക്കുന്നുണ്ട്. അതോടൊപ്പം മിസ്റ്ററി മറനീക്കി വരുന്ന ഭാഗമൊക്കെ പെർഫെക്റ്റ് ആയി സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്. എടുത്ത് പറയേണ്ടതാണ് ആ ഭാഗങ്ങൾ. കൂടെ സീരീസിന്റെതായ ചില ബിജിഎമ്മുകൾ ചില രംഗങ്ങളിൽ വരുമ്പോഴുള്ള ചടുലത നൽകുന്ന ത്രില്ല് ചില്ലറയല്ല. ഛായാഗ്രഹണവും പശ്ചാത്തലസംഗീതവും ഒന്നിനൊന്ന് മികച്ച് നിൽക്കുന്നുണ്ട്.
🔻ആഗയുടെ കഥാപാത്രം തന്നെയാണ് സീരീസിന്റെ ഹൈലൈറ്റ്. ചില നേരങ്ങളിലുള്ള പുള്ളിയുടെ ഒരു ചിരിയുണ്ട്. വല്ലാതെ ആകർഷിക്കുന്നുണ്ട് അവ. അതോടൊപ്പം സംസാരശൈലിയും രസകരമായിരുന്നു. നെവ്രയും ആതിസും ഫിറോസുമൊക്കെ ശ്രദ്ധയാകർഷിക്കുന്ന കഥാപാത്രങ്ങളാവുന്നുണ്ട്. എങ്കിലും അവസാനം ചിലരുടെ കാര്യത്തിൽ കുറച്ചുകൂടി ഡീറ്റൈലിംഗ് ആവാമായിരുന്നെന്ന് തോന്നി.
🔻FINAL VERDICT🔻
പതിവ് തീമിനെ വ്യത്യസ്തമായ രീതിയിൽ സമീപിച്ച് മികച്ച അനുഭവമാക്കിയ സീരീസ് എല്ലാം ക്രൈം ത്രില്ലർ പ്രേമികൾക്കും നല്ലൊരു വിരുന്ന് തന്നെയാണ്. മികവ് പുലർത്തുന്ന കഥയും അവതരണവും കാഴ്ചക്ക് ശേഷവും മനസ്സിൽ അവശേഷിക്കും എന്നുറപ്പ്.
MY RATING :: ★★★½
സീരീസ് ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests
0 Comments