Silvat

October 03, 2018


Year : 2018
Run Time : 45 min
🔻പത്തേമാരിയിൽ കേവലം ഒരു ഫോൺകോളിലൂടെ മനസ്സിൽ തട്ടിയ ചില സംഭാഷണങ്ങളുണ്ട്. ഭാര്യയും ഭർത്താവും വർഷങ്ങളോളം പിരിഞ്ഞിരിക്കേണ്ടി വന്ന വേദനകൾ സിനിമകളിലൂടെയല്ലാതെ നേരിട്ടും കണ്ടിട്ടുണ്ട്. ആ പ്രമേയം തന്നെയാണ് തനൂജ ചന്ദ്ര തന്റെ ചിത്രത്തിനായി തെരഞ്ഞെടുത്തത്.

🔻പണം സമ്പാദിക്കുകയെന്ന ഒറ്റ ലക്ഷ്യത്തോടെ ഗൾഫ് നാടുകളിലേക്ക് ചേക്കേറുന്ന പ്രവാസികളുടെ കുടുംബമാണ് സംവിധായിക ഇത്തവണ സ്‌ക്രീനിലെത്തിച്ചത്. കല്യാണം കഴിഞ്ഞയുടനെ ഭർത്താവ് ഗൾഫിലേക്ക് തിരിച്ച നൂർ ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. അവളുടെ ഏറ്റവും അടുത്ത സുഹൃത്ത് അൻവറും. നൂറിനെക്കാൾ പ്രായം കുറഞ്ഞ അൻവറിന് അവളോട് ഇഷ്ടമാണ്. ഒരു അവിഹിതത്തിന്റെ തുടക്കമെന്ന് നമ്മൾ വിചാരിക്കുന്നിടത്താണ് കഥ മറ്റൊരു ദിശയിലേക്ക് സഞ്ചരിക്കുന്നത്.

🔻ചില നല്ല മൊമന്റുകൾ ചിത്രത്തിനുണ്ട്. 40 മിനിറ്റ് മാത്രം നീളുന്ന ഈ സിനിമയിൽ എടുത്ത് പറയേണ്ടത് അത്തരം രംഗങ്ങളാണ്. അതിൽ മെഹർ എന്ന അഭിനേത്രിയുടെയും കാർത്തിക് ആര്യന്റെയും മികച്ച പ്രകടനങ്ങൾ ആ രംഗങ്ങൾ കൂടുതൽ മനോഹരമാക്കുന്നു. നായികക്ക് അഭിനയസാധ്യതകൾ ഒരുപാടുണ്ട് ഈ ചിത്രത്തിൽ. അവയൊക്കെ  മെഹർ ഭംഗിയാക്കിയപ്പോൾ അതേ രംഗങ്ങളുടെ ഹാങ്ങോവർ ആ സിനിമയിലുടനീളം നിലനിന്നുവെന്ന് ആ സംസാരത്തിൽ നിന്ന് വ്യക്തമായിരുന്നു. പിന്നെ ഇടക്കിടെയുള്ള കരച്ചിൽ ചില സമയങ്ങളിൽ അനാവശ്യമെന്ന തോന്നൽ ജനിപ്പിക്കുകയും ചെയ്തു.

🔻FINAL VERDICT🔻

വളരെ ചുരുങ്ങിയ നേരം കൊണ്ട് നല്ലൊരനുഭവം സമ്മാനിച്ച സിൽവത്ത് പ്രമേയത്തിലെ പുതുമ കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. ചില പോരായ്മകൾ കണ്ണിൽ പെട്ടുവെങ്കിൽ കൂടി അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ട് അവയെല്ലാം കവച്ചുവെക്കുന്ന ചിത്രം തൃപ്തികരമായ അനുഭവമാണ് സമ്മാനിച്ചത്.

MY RATING :: ★★★☆☆

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments