കായംകുളം കൊച്ചുണ്ണി
October 11, 2018
കൊച്ചുണ്ണിയെ കുറിച്ച് ഒരു മുഖവുരുവിന്റെ ആവശ്യമില്ല. പലപ്പോഴായി കഥകളിലും സിനിമയിലും സീരിയയിലും നാം കണ്ടിട്ടുള്ള കഥാപാത്രമാണ്. പാവങ്ങളുടെ രക്ഷകൻ എന്ന് വേണ്ടമെങ്കിൽ വിശേഷിപ്പിക്കാവുന്ന കൊച്ചുണ്ണിയെ വൻ ബഡ്ജറ്റിൽ സ്‌ക്രീനിൽ കാണാൻ സാഹചര്യം ലഭിക്കുമ്പോൾ ഒരുപാട് പ്രതീക്ഷകൾ ആണ് ഉണ്ടായിരുന്നത്. അതും പിന്നണിയിൽ ഉള്ളവരെല്ലാം പ്രിയപ്പെട്ടവർ കൂടിയാവുമ്പോൾ.
🔻STORY LINE🔻
കൊച്ചുണ്ണിയെങ്ങനെ കള്ളനായി എന്നതാണ് സിനിമ നമുക്കായി കരുതി വെച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ കൊച്ചുണ്ണിയുടെ ബാല്യവും ശൈശവവും കൗമാരവുമെല്ലാം പറഞ്ഞുകൊണ്ടാണ് സിനിമയുടെ പോക്ക്. കൂടെ പ്രണയവും. അവിടെ നിന്ന് കള്ളനാകാനുണ്ടായ സാഹചര്യവും വിശദീകരിക്കുമ്പോൾ ഇടവേളയായി. പിന്നീട് കള്ളനായി അവതരിക്കുന്ന കൊച്ചുണ്ണിയെ കീഴടക്കാനുള്ള തന്ത്രങ്ങളും കുതന്ത്രങ്ങളുമായി സിനിമ മുന്നേറുന്നു. കൂടെ കൊച്ചുണ്ണിയുടെ കളവും.
🔻BEHIND SCREEN🔻
എന്റെ ഇഷ്ടസംവിധായകരിൽ ഒരാളാണ് റോഷൻ ആൻഡ്രൂസ്. അതുപോലെ തന്നെ തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് ടീമും. ഇരുവരും മലയാളസിനിമയുടെ മുന്നോട്ട് പോക്കിന് നൽകിയ സംഭാവനകൾ ചെറുതല്ല. അവർ വീണ്ടും ഒന്നിക്കുകയെന്നതായിരുന്നു കൊച്ചുണ്ണിയിൽ കണ്ട ഏറ്റവും വലിയ ഘടകം. മറ്റെന്തിനേക്കാളും പ്രതീക്ഷ നൽകിയതും അത് തന്നെ.
കൊച്ചുണ്ണിയുടെ ജീവിതം അതേപടി സിനിമയാക്കുകയല്ല തിരക്കഥാകൃത്തുക്കൾ ചെയ്തിരിക്കുന്നത്. ഫിക്ഷന്റെ പരമാവധി സാദ്ധ്യതകൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട് ചിത്രത്തിൽ. കൊച്ചുണ്ണിയുടെ കരുണയുടെ മുഖം അദ്യപകുതിയിൽ ദർശിക്കാനാവുമ്പോൾ അതിനായി മെനഞ്ഞ രംഗങ്ങളൊക്കെ അതിഭാവുകത്വം തോന്നാതെ അവതരിപ്പിച്ചിട്ടുണ്ട്. ഒടുവിൽ പക്കിയുടെ എൻട്രിയോട് കൂടി കൊച്ചുണ്ണി വേറൊരു തലത്തിലേക്ക് വഴിമാറുന്നു. പിന്നീട് കള്ളൻ കൊച്ചുണ്ണിയെയാണ് സ്‌ക്രീനിൽ കാണാനാവുന്നത്.
അധികാരവർഗ്ഗത്തിന്റെയും കീഴാളന്മാരുടെയും രാഷ്ട്രീയം വ്യക്തമായി അടയാളപ്പെടുത്തുന്നുണ്ട് ചിത്രത്തിൽ. സവർണ്ണജാതി മേൽക്കോയ്മക്ക് നല്ല രീതിയിൽ കൊട്ട് കൊടുക്കുന്നുണ്ട് പല സന്ദർഭങ്ങളിലും. അതോടൊപ്പം കൊച്ചുണ്ണി കള്ളനായി സാഹചര്യങ്ങളിൽ ഇവരുടെയൊക്കെ മറക്കാനാവാത്ത പങ്ക് വരച്ചിടുന്നുണ്ട്. കൂടാതെ കുറിക്ക് കൊള്ളുന്ന ഡയലോഗുകളും ആ സന്ദർഭങ്ങളുടെ ഇന്റെൻസിറ്റി വർധിപ്പിക്കുന്നുണ്ട്.
പക്കിയുടെ വരവിന് ശേഷം കൂടുതൽ എനർജി ലഭിക്കുന്ന ചിത്രം പിന്നീടങ്ങോട്ട് നല്ല പേസിലാണ് നീങ്ങുന്നത്. ഇടക്ക് ചെറിയ ഇഴച്ചിൽ അനുഭവപ്പെട്ടാൽ പോലും പൊടുന്നനെ ഉയർത്തെഴുന്നേൽക്കുന്നുണ്ട്. അത്തരത്തിൽ പടുത്തുയർത്തിയിരിക്കുന്ന കഥ മികച്ചത് എന്നവകാശപ്പെടാനാവില്ലെങ്കിലും നല്ല രീതിയിൽ രചിച്ചിട്ടുണ്ട്. അത് വൃത്തിയായി സംവിധായകൻ സ്ക്രീനിലും എത്തിച്ചിട്ടുണ്ട്. ചെറിയ പോരായ്മകൾ ഉണ്ടെങ്കിലും അധികം ശ്രദ്ധയിൽ പതിപ്പിക്കാതെ വേഗത്തിൽ പോവാൻ സാധിച്ചിട്ടുണ്ട് ചിത്രത്തിന്.
ക്ലൈമാക്സ് വളരെ മികച്ച ഒന്നായി തോന്നി. ഗ്രാഫിക്സിന്റെ ചില പോരായ്മകൾ ഉണ്ടെങ്കിൽ കൂടി ഒറ്റ സ്ട്രെച്ചിന് അത് ഗംഭീരമായി പകർത്തിയിട്ടുണ്ട്. ആ സമയത്തെ എക്സിക്യൂഷൻ നല്ല ഓളം ഉണ്ടായിരുന്നു. നല്ലൊരു വിരുന്ന് തന്നെയായി ആ ഭാഗങ്ങൾ.
ആദ്യപകുതിയിൽ ആ ഐറ്റം ഡാൻസ് പ്രതിഷ്ട്ടിച്ചത് തന്നെയാണ് സിനിമയിലെ ഏറ്റവും വലിയ പോരായ്മയായി തോന്നിയത്. പാട്ട് മോശമല്ലെങ്കിൽ കൂടി അതിന്റെ ഒരാവശ്യവും ഇല്ലായിരുന്നു. സാധാരണ തമിഴ്-ഹിന്ദി സിനിമകളിൽ മാത്രം കണ്ടുവരുന്ന പ്രവണതയായി മാത്രം തോന്നിയ ഈ ചെയ്ത്ത് ദൈർഖ്യം വർധിപ്പിക്കാൻ മാത്രമേ ഉപകരിച്ചുള്ളൂ. കൊച്ചുണ്ണിയോട് കിടപിടിക്കത്തക്ക ഒരു പ്രതിനായകൻ ചിത്രത്തിലില്ല. ഒരു സമൂഹത്തെ തന്നെ ആ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നത് കൊണ്ട് അതുമൊരു പോരായ്മയായി ഫീൽ ചെയ്യുന്നില്ല. പിന്നെ രണ്ടാം പകുതിയിൽ ചില രംഗങ്ങൾ അത്ര പ്രസക്തിയുള്ളതായി തോന്നിയില്ല. അവയൊന്നും പ്രത്യേകിച്ച് യാതൊരു എഫക്ടും ഉണ്ടാക്കുന്നില്ല. കൊച്ചുണ്ണിയുടേതായ ഒരു സിഗ്നേച്ചർ സീൻ സിനിമയിലില്ല എന്നതും ഒരു പോരായ്മയായി തോന്നി. ഇങ്ങനെയൊക്കെയുണ്ടെങ്കിലും മൊത്തത്തിൽ തൃപ്തി തന്നെയാണ് നൽകിയത്.
🔻ON SCREEN🔻
നിവിൻ എന്ന നടന്റെ പരിമിതികൾ അദ്ദേഹത്തിനെന്ന പോലെ നമുക്കും അറിയാവുന്നതാണ്. പുള്ളിക്ക് പരമാവധി അഭിനയിക്കാനുള്ള സ്കോപ്പ് ഉണ്ട് സ്ക്രിപ്റ്റിൽ. അദ്ദേഹത്തിന് പറ്റുന്നത്ര ഭംഗിയാക്കിയിട്ടുമുണ്ട്. അതുകൊണ്ട് പോരായ്മ തോന്നിയിട്ടുണ്ടെങ്കിലും കുറ്റം പറയാനാവില്ല. ആക്ഷൻ രംഗങ്ങളുമൊക്കെ നന്നായി ചെയ്തിട്ടുണ്ട്. കരുണയുടെ മുഖം വൃത്തിയായപ്പോൾ കള്ളന്റെ മുഖം ഇത്തിരി പോരായ്‌മ തോന്നി എന്നുമാത്രം.
ലാലേട്ടന്റെ അപാര സ്‌ക്രീൻ പ്രസൻസ് പക്കിയുടെ രംഗങ്ങളിൽ നൽകിയ എനർജി ചില്ലറയല്ല. വെസ്റ്റേൺ സ്റ്റൈലും നടത്തവുമൊക്കെ കിക്കിടു ആയിരുന്നു. കൂടെ സണ്ണി വെയ്‌നും ബാബു ആന്റണിയുമൊക്കെ നല്ല രീതിയിൽ സ്‌കോർ ചെയ്യുന്നുണ്ട്. പ്രിയ ആനന്ദിനെ പറ്റി ഒന്നും പറയാനില്ല.
🔻MUSIC & TECHNICAL SIDES🔻
ഛായാഗ്രഹണവും സംഗീതവുമൊക്കെ വളരെ മികച്ച് നിൽക്കുന്നുണ്ട്. അതോടൊപ്പം ആർട്ട് ഡയറക്ഷനും. അതിൽ ഏറ്റവും ഹൈലൈറ്റായി നിന്നത് പക്കിയുടെ ഡ്രസ്സിങ്ങ് തന്നെ. പഴയ കാലഘട്ടമൊക്കെ വിശ്വസനീയമാം വിധം സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട് ഏവരും. ക്ലൈമാക്സ് രംഗങ്ങളുടെ നെടുന്തൂണായി നിന്നത് ക്യാമറയും പശ്ചാത്തലസംഗീതവുമാണ്. ചില CGI രംഗങ്ങൾ നിരാശ നൽകി. ഇത്ര ബഡ്ജറ്റ് ഉള്ള സ്ഥിതിക്ക് അതിൽ കുറച്ചുകൂടി ശ്രദ്ധ ചെലുത്താമായിരുന്നു.
🔻FINAL VERDICT🔻
ഗംഭീരമെന്ന് വിശേഷിപ്പിക്കുന്നില്ലെങ്കിലും വളരെ തൃപ്തി നൽകിയ തീയേറ്റർ അനുഭവം തന്നെയാണ് കായംകുളം കൊച്ചുണ്ണി. തീയേറ്ററിൽ തന്നെ കണ്ടനുഭവിക്കാൻ പാകത്തിന് എല്ലാ മേഖലകളും മികവ് പുലർത്തുമ്പോൾ ബോക്സ് ഓഫിസ് കൊള്ളയടിക്കാനുള്ള വരവാണെന്ന് കൊച്ചുണ്ണിയും പക്കിയും അടിവരയിടുന്നു.
MY RATING :: ★★★½

0 Comments