Teen Titans Go! To The Movies

October 20, 2018




Year : 2018
Run Time : 1h 24min

🔻ചെറുപ്പത്തിൽ കാർട്ടൂൺ നെറ്വർസിന്റെ അടിമയായിരുന്ന സമയത്ത് ഒരിക്കലും മിസ് ചെയ്യാത്ത ഒരു ഷോ ആയിരുന്നു. Teen Titans. സൂപ്പർഹീറോ മൂവികളുടെ ആരാധകൻ എന്ന നിലയിലും ആനിമേഷണ് പ്രേമി എന്ന രീതിയിലും ഒരുപാട് ആസ്വദിച്ചിരുന്നു ഈ കാർട്ടൂൺ. പിന്നീട് ചാനൽ അധഃപതനം നേരിട്ടപ്പോൾ കാണുന്നതിൽ നിന്ന് പിൻവാങ്ങിയെങ്കിലും ഓരോ കാർട്ടൂണുകളും മനസ്സിൽ ഇപ്പോഴും അവശേഷിക്കുന്നുണ്ട്.


🔻എല്ലാ സൂപ്പർഹീറോകൾക്കും സ്വന്തമായി മൂവീസുണ്ട്. എന്നാൽ തനിക്ക് മാത്രമില്ല. അതാണ് റോബിന്റെ വിഷമം. എങ്ങനെയെങ്കിലും തനിക്കും ഒരു സൂപ്പർഹീറോ മൂവി ഉണ്ടാക്കണം എന്ന ആഗ്രഹം റോബിനിൽ കടുക്കുന്നു. അതിനായി അവർ ടീമായി ഇറങ്ങുന്നു. ഇതാണ് ഈ അനിമേഷൻ മൂവിയുടെ കഥ.

🔻സർക്കാസം കൊണ്ട് അമ്മാനമാടുകയാണ് പലപ്പോഴും സിനിമ. ചിരിപ്പിക്കാൻ ഒരുപാട് സീനുകളും ചില കൗണ്ടറുകളുമൊക്കെയായി ഒന്നര മണിക്കൂർ പോവുന്നതറിയില്ല. ആ കാർട്ടൂൺ കഥാപാത്രങ്ങളോട് വളരെ പെട്ടെന്ന് ലിങ്ക് ചെയ്യാൻ പറ്റുന്നുണ്ട് ഇവരെ. അതുകൊണ്ട് തന്നെ മുഴുവൻ നേരവും ആസ്വദിച്ചിരുന്ന് കണ്ടുതീർത്തു.

🔻FINAL VERDICT🔻

ഒരു കിടിലൻ കാമിയോ അപ്പിയറൻസ് ഉണ്ട് സിനിമയിൽ. ആ ഒരൊറ്റ സീനിൽ ക്രിയേറ്റ് ചെയ്യുന്ന ഫൺ സിനിമയിൽ ഉടനീളം ഉണ്ട്. ഒരു കൊച്ചുകുട്ടിയുടെ മനസ്സോടെ കണ്ടുതീർക്കാം ടൈറ്റൻസിനെ.


MY RATING :: ★★★½

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments