Dag -AKA- The Mountain
October 16, 2018Year : 2012
Run Time : 1h 30min
🔻ഒരു ഫീൽഡ് ആന്റിന റിപ്പയർ ചെയ്യാനായി ആ മലനിരകളിൽ എത്തിയതായിരുന്നു അവർ. എന്നാൽ അപ്രതീക്ഷിതമായ ആ ഏറ്റമുട്ടലിൽ അവർ ഒന്നടങ്കം തകർന്നു. ആ അക്രമികളിൽ നിന്ന് രക്ഷപെടാനുള്ള സാധ്യതകൾ വളരെ ചുരുങ്ങിയതായിരുന്നു. അതിനായി അവർ ഒരുമിച്ച് അതിനായി പ്രയത്നിച്ചു. ആ അതിജീവനത്തിന്റെ കഥയാണ് DAG.
🔻വളരെ ആകാംഷ ജനിപ്പിക്കുന്ന ജേണറാണ് സർവൈവൽ ത്രില്ലറുകൾ. നമുക്ക് ഊഹിക്കാമെങ്കിൽ കൂടി അവതരണത്തിനനുസരിച്ച് അതിന്റെ ആക്കാം കൂട്ടാൻ സാധിക്കും. ഒരുപാട് ചിത്രങ്ങൾ അത്തരത്തിൽ നമുക്ക് പ്രിയപ്പെട്ടതായി ഉണ്ടാവാം. ആ ലിസ്റ്റിലേക്ക് ചേർക്കാൻ കിടപിടിക്കത്തക്ക മികച്ച അവതരണമാണ് ഡാഗിന്റെ മുതൽക്കൂട്ട്.
🔻മഞ്ഞുമലകൾക്കിടയിലൂടെ ഓരോ ഫ്രയിമും സഞ്ചരിക്കുമ്പോൾ അതിനനുസരിച്ച് ഭീതിയും ഉണർത്തുന്നുണ്ട് ചിത്രം. ത്രില്ലർ പരിവേഷം മാത്രം ആവേണ്ടിടത്ത് കഥാപാത്രങ്ങളുടെ വൈകാരിക നിമിഷങ്ങൾ ഫ്‌ളാഷ്ബാക്കിലൂടെയും അവരുടെ സംഭാഷണങ്ങളിലൂടെയും പങ്കുവെക്കുന്നിടത്തും അവർ പ്രിയപ്പെട്ടവരാകുന്നുണ്ട്. അതുകൊണ്ട് തന്നെ അവർ സർവൈവ് ചെയ്യേണ്ടത് നമ്മുടെ കൂടി ആവശ്യമായി മരുന്ന് പലപ്പോഴും.
🔻രണ്ട് പട്ടാളക്കാരുടെ സൗഹൃദം പടുത്തുയർത്തുന്ന രീതി മനോഹരമായിരുന്നു. അവരിലെ ശത്രുത കാണിച്ച് പതിയെ അത് സൗഹൃദത്തിലേക്കെത്തുന്ന വഴി ഭംഗിയായി കാട്ടിത്തരുന്നു സംവിധായകൻ. ചില രംഗങ്ങളിൽ അവരുടെ ഏകാന്തതയും വിഷമങ്ങളുമൊക്കെ കേവലം ചുരുങ്ങിയ വാക്കുകൾ കൊണ്ട് രേഖപ്പെടുത്തുന്നുണ്ട് ചിത്രം. അത്തരത്തിൽ ഒരുപാട് മികച്ച നിമിഷങ്ങൾ സമ്മാനിക്കുന്നുണ്ട് ഡാഗ്.
🔻മഞ്ഞുമലയിൽ നേരിട്ട് ഷൂട്ട് ചെയ്ത രംഗങ്ങൾ ഗംഭീരമായിരുന്നു. പൂർണ്ണമായും അവിടെത്തന്നെ ഷൂട്ട് ചെയ്തത് ചിത്രത്തിന്റെ മികവ് ഉയർത്തുന്നുണ്ട്. അതോടൊപ്പം ത്രില്ലടിപ്പിക്കുന്ന സംഗീതവും അഭിനേതാക്കളുടെ പ്രകടനവും അഭിനന്ദനാർഹം തന്നെ.
🔻FINAL VERDICT🔻
MY RATING :: ★★★½
ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests
0 Comments