Bhavesh Joshi Superhero
October 13, 2018Year : 2018
Run Time : 2h 34min
🔻അനുരാഗ് കശ്യപിന്റെ തൂലികയും വിക്രമാദിത്യ മോട്വാനിയുടെ സംവിധാനപാടവവും. ഇതിനപ്പുറം ഒരു സിനിമക്ക് പ്രതീക്ഷ നൽകാൻ മറ്റൊന്നിനെയും ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. അപ്പോൾ കൈകാര്യം ചെയ്യുന്നത് ഒരു സൂപ്പർ ഹീറോ മൂവി ആണെങ്കിലോ.?
🔻'Heroes Are Not Born, They Are Made' എന്ന വാചകത്തെ അന്വർത്ഥമാക്കുന്ന കഥയാണ് സിനിമയുടേത്. അഴിമതിക്കും കെട്ടഴിഞ്ഞ നിയമവ്യവസ്ഥക്കുമെതിരെ പോരാടാൻ ആഗ്രഹിക്കുന്ന രണ്ടുപേർ. 'ഇൻസാഫ്' എന്ന പേരിൽ സോഷ്യൽ മീഡിയകളിൽ കുറച്ചൊക്കെ തരംഗം സൃഷ്ടിക്കാൻ അവർക്കായി. എന്നാൽ മുന്നോട്ട് പോവുന്തോറും തനിക്കൊന്നുമാവില്ലെന്ന തോന്നൽ അതിലൊരുവനെ തളർത്തി. ഇച്ചാശക്തിയോടെ മുന്നോട്ട് പോയവൻ വലിയൊരു അപകടത്തിൽ പെടുന്നതോടെ ഭാവേഷ് ജോഷി ഉണരുന്നു.
🔻ഏതൊരു പൗരനും ആഗ്രഹിക്കുകയും എന്നാൽ ചെയ്യാൻ മടിക്കുകയും ചെയ്യുന്ന കാര്യം. അതിനെ ശക്തമായ പൊളിറ്റിക്കൽ ബേസിൽ നിന്നുകൊണ്ട് സൃഷ്ടിക്കുകയാണ് ചിത്രം. മുംബൈയിലെ വാട്ടർ സപ്ലൈ അഴിമതിയെ മുൻനിർത്തി പറഞ്ഞിരിക്കുന്ന കഥ തങ്ങളുടെ പതിവ് സിനിമകളുടെ അത്ര വീര്യമില്ലെങ്കിൽ കൂടി മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട് ചിത്രത്തിൽ. അമാനുഷികതയോ അതിഭാവുകത്വമോ ഇല്ലാതെ തന്നെ ഒരു സൂപ്പർ ഹീറോയെ സൃഷ്ടിച്ചെടുത്തതിലുള്ള മിടുക്ക് പലയിടത്തും കാണാനുണ്ട്. ആ കഥാപാത്രത്തിലും പല സന്ദർഭങ്ങളിലും അവ കാണാനാവും.
🔻ഞങ്ങൾ മാർവൽ അല്ല DC ആണെന്ന് നായകൻ തന്നെ പറയുന്നുണ്ട് ചിത്രത്തിൽ. അതുകൊണ്ട് തന്നെ ഒരു ഡാർക്ക് അറ്റ്മോസ്ഫിയർ സിനിമയിലുടനീളമുണ്ട്. ആദ്യ പകുതി കഥയിലേക്ക് വരാൻ ഒരുപാട് നേരമെടുത്തെന്ന് തോന്നിയെങ്കിലും അതിൽ ലാഗ് ഫീൽ ചെയ്തില്ല. രണ്ടാം പകുതി ആക്ഷനും ബൈക്ക് ചേസുമടക്കം ഒത്തിരി നല്ല രംഗങ്ങൾ സിനിമയിലുണ്ട്. അതുകൊണ്ട് തന്നെ നല്ലൊരു പാക്കേജ് തന്നെയാണ് ഈ ജേണറിൽ ഒരുക്കിയിരിക്കുന്നത്. അനാവശ്യമെന്ന് തോന്നിയത് യാതൊന്നും സിനിമയിൽ കണ്ടില്ല.
🔻നായകന്മാരുടെ പ്രകടനം വളരെ മികച്ച് നിന്ന്. ട്രെയിനിങ്ങ് സീക്വൻസുകളിലൊക്കെ നല്ല രീതിയിൽ കഷ്ടപ്പെട്ടിട്ടുണ്ട് അവർ. വില്ലന്മാരും തങ്ങളുടെ ഭാഗം ഭംഗിയാക്കി. ആക്ഷൻ സീനുകളൊക്കെയും നന്നായിരുന്നു. ഒരു സൂപ്പർഹീറോ എന്ന പ്രതീതി സൃഷ്ടിക്കാതെ തന്നെ അവയെ കൈകാര്യം ചെയ്തിട്ടുണ്ട്. അതോടൊപ്പം മികച്ചുനിന്ന പശ്ചാത്തലസംഗീതവും.
🔻FINAL VERDICT🔻
ഇന്ത്യയിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഏത് തരത്തിലുള്ള സൂപ്പർ ഹീറോയാണോ വേണ്ടത് അതാണ് ഭാവേഷ് ജോഷി. എല്ലാവരുടെയും മനസ്സിൽ ഉള്ളതും എന്നാൽ ഭീതിമൂലം പുറത്ത് കാണിക്കാനാവാത്തതുമായ പ്രവണത വൃത്തിയായി സ്‌ക്രീനിൽ എത്തിച്ചിടത്ത് ചിത്രം മികച്ചുനിൽക്കുന്നു. മുൻ ചിത്രങ്ങളുടെയത്ര ശക്തമല്ലെങ്കിലും എല്ലാ അർത്ഥത്തിലും മികവ് പുലർത്തുന്നുണ്ട് ഭാവേഷ് ജോഷിയും.
MY RATING :: ★★★½
ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests
0 Comments