Madelines's Madeline

October 23, 2018


Year : 2018
Run Time : 1h 33min

🔻ചില നടീനടന്മാർ പറയാറുണ്ട് അവർ അവതരിപ്പിച്ച ചില കഥാപാത്രങ്ങളിൽ നിന്ന് തിരിച്ചിറങ്ങാൻ വളരെ സമയം ആവശ്യം വന്നിട്ടുണ്ടെന്ന്. സൈക്കാർട്ടിസ്റ്റിനെ സമീപിച്ച ചില കേസുകൾ വരെ വായിച്ചിട്ടുണ്ട്. അത്ര ആഴത്തിൽ അവ അഭിനേതാക്കളിലേക്ക് ആഴ്ന്നിറങ്ങും. ചില കഥാപാത്രങ്ങൾ പ്രേക്ഷകരിലും മുറിവുണ്ടാക്കും.

🔻തീയേറ്റർ ആർട്ടിസ്റ്റുകളുടെ കഥ. അതാണ് ഈ ചിത്രം കൈകാര്യം ചെയ്തിരിക്കുന്നത്. കേന്ദ്രകഥാപാത്രമായി മഥലിനും. മാനസികമായി അവൾക്ക് ചില പ്രശ്നങ്ങൾ ഉണ്ടെങ്കിൽ കൂടി അവയിൽ നിന്ന് രക്ഷപെടാനുള്ള ഒരു മാർഗ്ഗം കൂടിയാണ് തീയേറ്ററും അവിടുത്തെ അന്തരീക്ഷവും. പലപ്പോഴും അവൾ അറിയാതെ തന്നെ ചില കഥാപാത്രങ്ങളെ അവൾ ഗൗരവകരമായി എടുക്കാറുണ്ട്. അത്തരത്തിൽ ഒരുവളെയാണ് ക്യാമറ ഫോളോ ചെയ്യുന്നത്.

🔻തുടക്കം തന്നെ അവളുടെ മാനസികാവസ്ഥയെ പറ്റി ഒരു സൂചന സംവിധായകൻ നൽകുന്നുണ്ട്. അതിനെ സാധൂകരിക്കുന്ന തുടർന്ന് വരുന്ന രംഗങ്ങളും അവയുടെ തീവ്രത വ്യക്തമാക്കുന്നുണ്ട്. പൊടുന്നനെ സ്വഭാവമാറ്റം സംഭവിക്കുന്ന, മൂഡ് സ്വിങ്ങുകൾക്ക് നിരന്തരം വിധേയയാവുന്ന ഒരുവൾ തീയേറ്ററിൽ ചില സമയങ്ങളിൽ നടത്തുന്ന പെരുമാറ്റം പലപ്പോഴും ഫോക്കസ് ചെയ്യുന്നുണ്ട്. അതോടൊപ്പം തൻ സ്വപ്നങ്ങളിൽ കാണുന്ന രംഗങ്ങളും ബ്ലർ ചെയ്ത് സംവിധായകൻ വേർതിരിക്കുന്നുണ്ട്.

🔻പല സീനുകളും നമ്മെ പിടിച്ചുലക്കാതെ പോവുമ്പോൾ മനസ്സിനെ സ്പർശിക്കുന്ന ചില രംഗങ്ങൾ ചിത്രത്തിനുണ്ട്. റിഹേഴ്‌സൽ വേളയിൽ തന്റെ അമ്മയുടെ മുന്നിൽ മാഡലിൻ നടത്തുന്ന പ്രകടനം അതിൽ ഹൈലൈറ്റായി നിൽക്കുന്നു. കൂടെ അവസാനരംഗവും. അത്തരത്തിൽ ചില രംഗങ്ങൾ മികവ് പുലർത്തുമ്പോഴും പതിഞ്ഞ താളത്തിലുള്ള അവതരണം വിരസത നൽകുന്നുണ്ട്.

🔻മാഡലിനെ ഗംഭീരമാക്കി തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ വരവറിയിച്ചു. അതോടൊപ്പം മാഡലിന്റെ അമ്മയായും കോച്ചായും അഭിനയിച്ചവരും സ്‌ക്രീൻ കവരുന്നുണ്ട്. ക്യാമറ ചിത്രത്തിന്റെ മിഴിവ് കൂട്ടുമ്പോൾ പല രംഗങ്ങൾക്കും അത് മുതൽക്കൂട്ടാവുന്നുണ്ട്.

🔻FINAL VERDICT🔻

പൂർണ്ണമായും ഒരു ആർട്ട്ഹൗസ് ചിത്രമെന്ന് വിശേഷിപ്പിക്കാവുന്നത്ര പതിഞ്ഞ താളത്തിലും റിയലിസ്റ്റിക് അവതരണത്തിലും മുന്നേറുന്ന ചിത്രം ഏവരുടെയും കപ്പിലെ ചായയല്ല. അത്തരത്തിലുള്ള സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് സമീപിക്കാം തീയേറ്റർ ആർട്ടിസ്റ്റുകളെയും അവരുടെ ഭ്രാന്തമായ ചിന്തകളെയും.

MY RATING :: ★★★☆☆

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments