Mile 22

October 26, 2018



Year : 2018
Run Time : 1h 34min

🔻Black Opa Agents ആയി പ്രവർത്തിച്ചിരുന്ന സിൽവക്കും കൂട്ടർക്കും ഒരു അസറ്റിനെ 22 മൈൽ ദൂരം എസ്‌കോർട്ട് ചെയ്ത് കാറിൽ കൊണ്ടുപോകേണ്ടിവരുന്ന കഥയാണ് ചിത്രത്തിന്റേത്. സ്ഥലത്ത് എത്തിച്ചേർന്നാൽ അവർക്ക് ലഭിക്കുന്നതോ രാജ്യസുരക്ഷക്ക് വരെ ഭീഷണിയായേക്കാവുന്ന ഒരു തെളിവും.

🔻മാർക്ക് വൽബർഗിനൊപ്പം ഇത്തവണ ഇക്കോ ഉവൈസ് കൂടി കൂടുന്നിടത്താണ് സിനിമയിൽ പ്രതീക്ഷ മുളക്കുന്നത്. യാതൊരു പുതുമയും കഥയിലില്ലെങ്കിലും എന്റർടൈൻമെൻറ് എന്ന ഘടകത്തിനോട് നീതി പുലർത്തുന്നുണ്ട്. അതിനുവേണ്ടിയുള്ള നായകന്റെ ചില മാസ്സ് ഡയലോഗുകളും ഉവൈസിന്റെ ആക്ഷൻ സീനുകളും ആസ്വദിക്കാനുള്ളതുണ്ട്. ഏതൊരു മിലിട്ടറി ഓപ്പറേഷനും പോലെ അവസാനിക്കുമെങ്കിലും പ്രതീക്ഷിക്കാത്ത ഒരു ചെറിയ ട്വിസ്റ്റും സസ്‌പെൻസും ഒടുവിൽ കിട്ടിയപ്പോൾ കൂടുതൽ തൃപ്‌തയായി.

🔻നായകനെ നിഷ്പ്രഭനാക്കി നിർത്തി ഇക്കോ ഉവൈസ് സ്‌ക്രീനിൽ തകർത്തടുക്കുകയായിരുന്നു. The Raid Redepmtionൽ തന്നെ ആക്ഷൻ കൊണ്ട് വിസ്മയം തീർത്തതാണ് പുള്ളിക്കാരൻ. അതിന്റെ പാതി പോലും ഇല്ലെങ്കിലും നല്ലൊരു കഥാപാത്രവും സ്‌ക്രീൻ പ്രസൻസും പുള്ളിക്ക് കിട്ടിയിട്ടുണ്ട്.

🔻FINAL VERDICT🔻

മിലിട്ടറി ഓപ്പറേഷനിൽ യാതൊരു പുതുമയുമില്ലാതെ സമയം കളയാനെന്നവണ്ണം സമീപിച്ചാൽ തൃപ്തിപ്പെടുത്താനുള്ളത് Mile 22വില ഉണ്ട്. ഇക്കോ ഉവൈസിന്റെ ആക്ഷൻ സീൻസ് ഹൈലൈറ്റ് ആയി നിൽക്കുന്ന ചിത്രം രണ്ടാം ഭാഗത്തിനുള്ള വഴികൂടി തെളിച്ചിടുന്നു.

MY RATING :: ★★½

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments