The Extraordinary Journey Of The Fakir

October 05, 2018


Year : 2018
Run Time : 1h 32min

🔻യാത്രകൾക്കൊരു പ്രത്യേകതയുണ്ട്. അവ അവസാനിച്ച ശേഷം പല ഓർമ്മകളും നമ്മുടെ മനസ്സിൽ നിക്ഷേപിക്കും. ജീവിതകാലം മുഴുവൻ അവ നമ്മിൽ തങ്ങിനിൽക്കും. എന്നാൽ യാത്ര ചെയ്ത വ്യക്തിക്ക് മാത്രമാണോ അങ്ങനെയാവേണ്ടത്.? കണ്ടിരിക്കുന്നവർക്കും അങ്ങനെയൊരു അനുഭവം പ്രദാനം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ആ കാഴ്ച നിരാശാജനകമാണ്. അത് തന്നെയാണ് ഈ ഫക്കീറിന്റെ യാത്രയിലും സംഭവിച്ചത്.

🔻തന്റെ അച്ഛനെ തേടിയാണ് അജതശത്രു ആ യാത്രക്ക് മുതിർന്നത്. വളരെ സന്തോഷവും അതോടൊപ്പം പ്രതീക്ഷയുമായിരുന്നു അവനിൽ. എന്നാൽ ഒരു രാത്രി കഴിച്ചുകൂട്ടാൻ അവൻ ഉപയോഗിച്ച കുബുദ്ധി കൊണ്ടെത്തിച്ചതോ ഒരിക്കലും തീരാത്ത ഊരാക്കുരുക്കിലും. അവിടെ തുടങ്ങുന്ന അവന്റെ യാത്ര.

🔻സിനിമയുടെ പ്രമേയം മാത്രമായി പറയുമ്പോൾ വളരെ രസകരമായ ഒരു അഡ്വെഞ്ചർ ആവും നമ്മൾ പ്രതീക്ഷിക്കുക. എന്നാൽ അത് സ്‌ക്രീനിൽ എത്തിക്കാനാവാതെ പോയിടത്താണ് ചിത്രം ആസ്വാദനം നൽകാതെ പോവുന്നത്. തുടക്കമൊക്കെ രസകരമെങ്കിലും ആ മൊമന്റം തുടർന്നങ്ങോട്ട് നിലനിർത്താനായിട്ടില്ല. അതുകൊണ്ട് തന്നെ കാഴ്ചയിൽ ഒരു പ്രത്യേകത ഫീൽ ചെയ്യാനാവാതെ മങ്ങിപ്പോവുന്നുണ്ട് ചിത്രം.

🔻നർമ്മം കണ്ടെത്താനാവാത്തിടത്ത് മറ്റ് ചില കാര്യങ്ങൾ തൊട്ടുതലോടി പോവുന്നുണ്ട് ചിത്രം. അതിൽ ഏറ്റവും മികച്ച് നിന്നത് അഭയാർഥികളുടെ കഥ പറഞ്ഞ ഇടമാണ്. അത് സമയമെടുത്ത് തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. എങ്കിലും വിഷയത്തിന്റെ ഇന്റൻസിറ്റി നഷ്ടപ്പെടുന്നുണ്ട് ആ രംഗങ്ങളിൽ. സ്‌ക്രീനിൽ വന്ന സകല കഥാപാത്രങ്ങളും ഇംഗ്ലീഷ് സംസാരിച്ചത് അൽപ്പം ബോറായി തോന്നിയെന്ന് പറയാതെ വയ്യ. അവിടെയാണ് ലയൺ അടക്കമുള്ള ചിത്രങ്ങൾ തലയുയർത്തി നിൽക്കുന്നത്.

🔻അജതശത്രുവിനെ മാത്രം കേന്ദ്രീകരിച്ച് കഥ പറഞ്ഞ രീതി കൊള്ളാമായിരുന്നു. എങ്കിലും മറ്റുള്ള കഥാപാത്രങ്ങൾക്ക് തീരെ സ്‌ക്രീൻ സ്‌പേസ് ലഭിച്ചിട്ടില്ല. അതുകൊണ്ട് ധനുഷിന്റെ ഒറ്റയാൾ പ്രകടനം തന്നെ ശരണം. അത് പുള്ളിക്കാരൻ കിടു ആക്കിയിട്ടുണ്ട്. നായികയെന്ന് പറയാവുന്ന ഒരു കഥാപാത്രത്തെ കാണാൻ വളരെ ക്യൂട്ട് ആയിരുന്നു. ധനുഷിന്റെ ചെറുപ്പകാലം അവതരിപ്പിച്ച പയ്യൻ പക്കാ എനർജറ്റിക് ആയിരുന്നു. ആ ഭാഗങ്ങളൊക്കെ നല്ല രസകരമായി തോന്നി.

🔻FINAL VERDICT🔻

നല്ലൊരു പ്ലോട്ടിനെ സമീപനത്തിലെ പിഴവുകൾ കൊണ്ട് ശരാശരി അനുഭവമാക്കിയ ചിത്രം ധനുഷിന്റെ ഒറ്റയാൾ പ്രകടനം കൊണ്ട് മാത്രം കണ്ടിരിക്കാൻ പ്രേരിപ്പിക്കുന്ന ഒന്നാണ്. ധനുഷിന് ഫക്കീറിന്റെ കഥാപാത്രത്തിലൂടെ നല്ലൊരു ഹോളിവുഡ് എൻട്രി കൊടുക്കാൻ കഴിഞ്ഞു എന്നത്  മാത്രമാണ് സിനിമക്ക് എടുത്തുപറയാവുന്ന മേന്മ.

MY RATING :: ★★½

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments