U-Turn

October 19, 2018




🔻കന്നഡ സിനിമ കണ്ടുതുടങ്ങിയ സമയത്ത് ആദ്യമായി ഞാൻ കണ്ടത് U-Turn ആണെന്നാണ് ഓർമ്മ. അതുകൊണ്ട് തന്നെ ആ ചിത്രത്തോട് ഒരു പ്രത്യേക അടുപ്പമുണ്ട്. നല്ലൊരു പ്ലോട്ടും അതുപോലെ തന്നെ ആകാംഷയും ത്രില്ലും നിറക്കാൻ ചിത്രത്തിന് സാധിച്ചിരുന്നു. അതിന്റെ സംവിധായകൻ പവൻ കുമാർ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നെന്ന് കേട്ടപ്പോൾ മോശമായ ഒന്നാവില്ല എന്നുറപ്പുണ്ടായിരുന്നു.

🔻യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി സംവിധായകൻ ഒരുക്കിയ ചിത്രം ഫ്ലൈഓവറുകളിൽ നടക്കുന്ന നിയമലംഘനങ്ങളെ കുറിച്ചാണ് സംവദിക്കുന്നത്. കഥയെ കുറിച്ച് കൂടുതൽ പറയുന്നില്ല. അതിലൊരു ത്രില്ലില്ല. കണ്ടറിയേണ്ടത് തന്നെയാണ് ആ കഥ.

🔻തന്റെ കന്നഡ സിനിമയോട് നീതിപുലർത്തും വിധം മികച്ചൊരു റീമേക്ക് തന്നെയാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത്. രംഗങ്ങളൊക്കെയും അതേപടി പകർത്തിവെച്ചിരിക്കുകയാണെങ്കിലും ഒറിജിനൽ പതിപ്പ് കാണാത്തവർക്ക് നല്ലൊരു ത്രില്ലർ തന്നെ ആസ്വദിക്കാനാകും. അത്തരത്തിലുള്ളവർക്ക് പുതുമയുള്ള അനുഭവമാകുന്നുണ്ട് ഈ ചിത്രം.

🔻ഘട്ടം ഘട്ടമായി കഥയിലെ മുന്നേറ്റത്തിനനുസരിച്ച് കാണികളിൽ ആകാംഷ നിറക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. സൂപ്പർ നാച്ചുറൽ എലമെൻറ്സ് വരുന്നതും ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിടങ്ങൾ മികവ് പുലർത്തുന്നു. കന്നഡ സിനിമയിൽ പലപ്പോഴും പഴി കേട്ട ഒന്നായിരുന്നു ചിത്രത്തിന്റെ ക്ലൈമാക്സ്. സിനിമയെ ഇമോഷണലായി സമീപിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളെന്ന രീതിയിൽ സ്വീകാര്യമായ ഒന്നായിരുന്നു ഈ ക്ലൈമാക്സും.

🔻നരേന്റെ പ്രകടനമാണ് ചിത്രത്തിൽ ഏറ്റവും ഇഷ്ടമായത്. കന്നഡയിൽ കല്ലുകടിയായി തോന്നിയതും ഇതേ വേഷമാണെന്നതാണ് ഹൈലൈറ്റ്. അത് ഭംഗിയായി ഇവിടെ നരേൻ അവതരിപ്പിച്ചു. സാമന്തയും ആദിയും ഭൂമികയുമെല്ലാം തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി. സിനിമയുടെ ഓരോ രംഗങ്ങളിലുമുള്ള ബിജിഎം മികവ് പുലർത്തുന്നുണ്ട്.

🔻FINAL VERDICT🔻

ഒറിജിനൽ U-Turnന്റെ ഈച്ചക്കോപ്പി ആണെങ്കിൽ കൂടി ഒരു പുതുമ സമ്മാനിച്ചു ഈ തമിഴ് റീമേക്ക്. അതുകൊണ്ട് തന്നെ തൃപ്തി നൽകിയ അനുഭവമായി ഈ ചിത്രവും. മിസ്റ്ററി ത്രില്ലർ ഇഷ്ടപ്പെടുന്നവർക്ക് കൈവെച്ചുനോക്കാം. ക്ലൈമാക്സ് ഓരോരുത്തരുടെയും കാഴ്ചപ്പാടനുസരിച്ച് അഭിപ്രായം മാറിയേക്കാം.

MY RATING :: ★★★½

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments