Yes Man
September 18, 2018Year : 2008
Run Time : 1h 44min
🔻ജിം കാരിയെ പരിചയമില്ലാത്തവർ അധികം കാണില്ല. ഓരോ സിനിമകളിലും തന്റെ മാനറിസങ്ങൾ കൊണ്ട് അത്രയധികം ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട് പുള്ളിക്കാരൻ. ഒരുപക്ഷെ സിനിമയിലുടനീളം കോമഡി കൊണ്ട് അരങ്ങുവാഴുന്ന മറ്റൊരു നടൻ ഉണ്ടോ എന്ന് സംശയമാണ്.
🔻ചിത്രത്തിന്റെ പ്രമേയമാണ് കാണാൻ പ്രേരിപ്പിച്ചത്. ഇനി മുതൽ നിങ്ങൾക്ക് മുന്നിൽ വരുന്ന ഓരോ അവസരങ്ങളിലും നിങ്ങൾ 'Yes' പറയാൻ തയ്യാറാവുമോ.? ഡിപ്രഷൻ അടിച്ച് തന്നിലേക്ക് ഒതുങ്ങിക്കൂടുന്ന കാൾ നേരിട്ട ചോദ്യമായിരുന്നു ഇത്. ഗത്യന്തരമില്ലാതെ അതിന് സമ്മതിക്കുകയും ചെയ്ത കാളിന്റെ രസകരമായ സംഭവങ്ങളാണ് ചിത്രത്തിലുടനീളം.
🔻ഒരുപാട് സാധ്യതകളുള്ള തീമാണ് ചിത്രത്തിന്റേത്. അത് അത്യാവശ്യം ഉപയോഗിച്ചിട്ടുമുണ്ട്. പക്ഷെ അവ ഭൂരിഭാഗവും കാൾ അല്ലെങ്കിൽ ജിം കാരി എന്ന നടന്റെ മാനറിസങ്ങളെ മാത്രം ആശ്രയിച്ചുള്ളവയായിരുന്നു എന്നതാണ് അൽപ്പം പിന്നിലോട്ട് വലിച്ചത്. ഭൂരിഭാഗം സിനിമകളും അദ്ദേഹത്തെ മാത്രം ആശ്രയിക്കുമ്പോൾ നല്ലൊരു പ്രമേയമുണ്ടായിട്ട് കൂടി അതിനെ വ്യത്യസ്തത നിറഞ്ഞ ഒന്നായി ദൃശ്യവത്കരിക്കാനായില്ല.
🔻ചിരിക്കാൻ വേണ്ടിയുള്ള ഒരുപാട് രംഗങ്ങൾ ഒരുക്കി വെച്ചിട്ടുണ്ട്. അവയൊക്കെ നന്നായി രസിപ്പിക്കുന്നുമുണ്ട്. ജിമ്മിന്റെ ഒറ്റയാൾ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്. കൂടെ നായിക സോയിയുടെ ക്യൂട്ടിനെസ്സും. കഥ മുന്നോട്ട് പോവുന്തോറും ക്ളീഷേകൾ കണ്ടുവരുന്നുണ്ട്. എന്നാൽ അതൊന്നും ആസ്വാദനത്തിന് അത്ര ഭംഗം വരുത്തുന്നില്ല.
🔻FINAL VERDICT🔻
ജിമ്മിന്റെ ടിപ്പിക്കൽ മാനറിസങ്ങൾ കൊണ്ട് ഒരുപാട് നർമ്മം നിറഞ്ഞ മുഹൂർത്തങ്ങൾ നിറഞ്ഞ ചിത്രം ഒരുതവണ കണ്ടിരിക്കാവുന്ന ഒന്നാണ്. ഭൂരിഭാഗവും പോസിറ്റിവ് മൂഡിൽ മാത്രം സഞ്ചരിക്കുന്ന ചിത്രം നിരാശ നൽകാൻ സാധ്യതയില്ല എന്ന് വിശ്വസിക്കുന്നു.
MY RATING :: ★★★☆☆
ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests
0 Comments