The Billionaire
September 21, 2018Year : 2011
Run Time : 2h 11min
🔻പതിനാറാം വയസ്സിൽ ഗെയിമിങ്ങിലായിരുന്നു അവന്റെ തുടക്കം. പതിനേഴായപ്പോൾ സ്‌കൂളിൽ നിന്നിറങ്ങി 'nuts' വിൽപ്പനയായി. പതിനെട്ടിൽ 40 മില്യൺ Baht കടക്കാരായി അവന്റെ കുടുംബം. എന്നിട്ടും തോൽക്കാൻ മനസ്സില്ലാതെ വീണ്ടും കച്ചവടവുമായി ഇറങ്ങി. പറഞ്ഞുവരുന്നത് ഏഷ്യയിലെ തന്നെ ഏറ്റവും സീവീഡ് ബിസ്സിനസ്സുകാരനായ 'Top'ന്റെ കഥയാണ്.
🔻ഒരു വ്യക്തിയുടെ യഥാർത്ഥജീവിതം സിനിമയാക്കുമ്പോൾ അതിന് എരിവും പുളിയും ചേർക്കുക സ്വാഭാവികം. എന്നാൽ ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അത്തരത്തിലുള്ള കൂട്ടിച്ചേർക്കലുകൾ ഇല്ലാതെ തന്നെ ഭംഗിയായി കാര്യങ്ങൾ പറഞ്ഞതാണ്. എന്നാൽ അത്യാവശ്യം ഇന്റെൻസ് ആവേണ്ട ചില സാഹചര്യങ്ങൾ ലളിതമായി കൈകാര്യം ചെയ്തതും കുറച്ച് ഫീൽ നഷ്ടപ്പെടുത്തുന്നുണ്ട്. എങ്കിലും ഒടുവിലേക്കെത്തുമ്പോൾ ലഭിക്കുന്ന ആവേശം ചില്ലറയല്ല.
🔻തന്റെ കുടുംബത്തിന്റെ കടം നികത്തുവാനും തന്റെ സ്ഥാപനത്തിനെ ഉയർച്ചയിലേക്ക് നയിക്കുവാനും 'Top' ചെയ്യുന്ന കാര്യങ്ങൾ പ്രേക്ഷകരിലേക്ക് കൺവെ ചെയ്യാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ജീവിതം നമുക്കൊരു ഇൻസ്പിറേഷൻ ആവുന്നുണ്ട്. ബാങ്ക് ജീവനക്കാരനോട് തന്റെ കഥ പറയുന്ന രീതി തന്നെ അവതരണമികവിന് ഉദാഹരണമാണ്. സ്വപ്‌നങ്ങൾ മൂടിവെച്ച് മാതാപിതാക്കളുടെ വാക്കുകൾ അനുസരിച്ച് മാത്രം ജീവിക്കുന്നവർക്ക് ചിറക് വിരിച്ച് പറക്കാൻ ടോപ്പിന്റെ ജീവിതം മാത്രകയാണ്.
🔻ടോപ്പിന്റെ വേഷം ജീവസുറ്റതാക്കിയ ആ ചെറുപ്പക്കാരൻ അഭിനന്ദനം അർഹിക്കുന്നുണ്ട്. അത്ര മികവായിരുന്നു ആ പ്രകടനത്തിൽ. സംസാരശൈലിയും ഭാവങ്ങളുമൊക്കെ നല്ല സ്റ്റൈൽ ആയിരുന്നു. കൂടെ അങ്കിളും മനസ്സിൽ സ്ഥാനം പിടിച്ചു.
🔻FINAL VERDICT🔻
ലോകത്ത് തന്റേതായ മുദ്ര പഠിപ്പിക്കുവാൻ പ്രായം ഒരു തടസ്സമല്ല എന്ന് തെളിയിച്ച ചെറുപ്പക്കാരന്റെ അതിശയിപ്പിക്കുന്ന ജീവിതം കാണാൻ ആഗ്രഹിക്കുന്നുവോ.? വിജയത്തിലേക്കുള്ള പടവുകൾ താണ്ടാൻ മനസ്സിന് ഊർജ്ജം പകരണമോ.? Just Download And Watch 'The billionaire.!
MY RATING :: ★★★½
ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ് Abi Suggests
0 Comments