Happy Bhag Jayegi
September 13, 2018Run Time : 2h 6min
🔻കല്യാണത്തലേന്ന് കാമുകന്റെയൊപ്പം ഒളിച്ചോടാൻ നോക്കുന്ന ഹാപ്പി അബദ്ധവശാൽ വണ്ടി മാറിക്കയറുന്നു. കുറെ യാത്ര കഴിഞ്ഞ് പുറത്തേക്ക് നോക്കുന്ന ഹാപ്പി പിന്നീട് കാണുന്നത് തന്റെ അയൽരാജ്യമായ പാകിസ്താനാണ്. അതും ഏതോ ഒരു വീട്ടിൽ.
ആ വീട്ടിൽ താമസിക്കുന്നതാവട്ടെ പാകിസ്ഥാൻ മുൻ ഗവർണറും കുടുംബവും. എത്തിപ്പെടുന്നത് ഗവർണ്ണറുടെ മകനും ഭാവി ഗവർണറെന്ന് ഏവരും കരുതുന്നതുമായ ബിലാൽ അഹമ്മദിന്റെ മുന്നിലേക്കും. അവിടെ തുടങ്ങുന്നു കോലാഹലങ്ങൾ.
🔻കാര്യമായി കഥ പറയാൻ ഒന്നുമില്ല. എന്നാൽ അതിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന കോമഡി ട്രാക്കുകൾ ആ കഥയെ അതീവ രസകരമാക്കുന്നുണ്ട്. അതിനോടൊപ്പം വരുന്ന കഥാപാത്രങ്ങളും ഒരുപാട് മുഹൂർത്തങ്ങളിൽ ചിരി പകരുന്നുണ്ട്. കൺഫ്യൂഷൻ കോമഡി കൊണ്ട് ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തുകയാണ് ചിത്രം.
🔻സിനിമയുടെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന് അതിലെ കാസ്റ്റിംഗ് ആണ്. ജിമ്മി ഷർഖിലിന്റെ കഥാപാത്രം മാനറിസങ്ങൾ കൊണ്ട് തന്നെ ഒരുപാട് ചിരിപ്പിക്കുന്നുണ്ട്. അതുപോലെ തന്നെ പീയൂഷ് മിശ്രയുടെ അഫ്രീദി എന്ന കഥാപാത്രവും. ഏറ്റവും കൂടുതൽ ചിരിപ്പിക്കുന്നത് ഇവർ രണ്ടുപേരുമാണ്. ഹാപ്പിയായി ഡയാന പെന്റിയുടെ എനർജറ്റിക് പെർഫോമൻസും കാണാം. അഭയ് ഡിയോളും തന്റെ റോൾ ഭംഗിയാക്കി.
🔻FINAL VERDICT🔻
MY RATING :: ★★★☆☆
ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests
0 Comments