ഇമൈക്ക നൊടികൾ (2018) - 2h 50min
September 03, 2018"When Drama Begins, Logic Ends" എന്ന ഹിച്ച്ക്കോക്കിയൻ വചനത്തിൽ വിശ്വസിക്കുന്ന ഒരുവനാണ് ഞാൻ. ആസ്വാദനത്തിന്റെ അളവനുസരിച്ച് അതിലെ ലൂപ്പ് ഹോളുകളും ലോജിക്കില്ലായ്മയും മനഃപൂർവ്വം അങ്ങ് മറക്കും. അത്തരത്തിലൊരു അനുഭവമായിരുന്നു ഇമൈക്ക നൊടികളും.
🔻STORY LINE🔻
നഗരത്തിൽ സീരിയൽ കില്ലറുടെ വിളയാട്ടമാണ്. സീരിയൽ കില്ലർ CBI ഓഫിസേഴ്‌സിന്റെ വരെ ബുദ്ധിയെ വരെ കടത്തിവെട്ടി സ്‌കോർ ചെയുന്നു. കില്ലർ വ്യക്തിപരമായി ടാർഗറ്റ് ചെയ്യുന്നത് അഞ്ജലി എന്ന ഓഫീസറെയും. അതോടെ തുടങ്ങുന്നു അഞ്ജലിയും കില്ലറും തമ്മിലുള്ള 'ക്യാറ്റ് & മൗസ്' ഗെയിം.
🔻BEHIND SCREEN🔻
ആദ്യ ചിത്രമായ 'Demonte Colony' യിലൂടെ തന്നെ തന്റെ വരവറിയിച്ച സംവിധായകനാണ് അജയ് ജ്ഞാനമുത്തു. അതുകൊണ്ട് രണ്ടാം ചിത്രവും പ്രതീക്ഷകൾ നൽകുക സ്വാഭാവികം. അതും ഒരു വമ്പൻ കാസ്റ്റ് കൂടിയുള്ളപ്പോൾ. പ്രതീക്ഷകൾ പൂർണ്ണമായി ശരിവെച്ച ചിത്രമായിരുന്നു ഇമൈക്ക നൊടികൾ.
കഥയിലേക്ക് കൂടുതൽ കടക്കുന്നില്ല. മൂന്ന് മണിക്കൂറിനടുത്ത് ദൈർഖ്യമുണ്ട് ചിത്രത്തിന്. എന്നാൽ അതിൽ ഒറ്റ സെക്കന്റ് പോലും ബോറടിച്ചില്ല എന്നതാണ് ആദ്യ സംഗതി. ആദ്യ രംഗം മുതൽ ഒടുക്കം വരെ ഇമവെട്ടാതെ കണ്ടുകൊണ്ടിരിക്കാൻ പ്രേരിപ്പിക്കത്തക്ക കിടിലൻ ത്രില്ലർ തന്നെയാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത്. അതിൽ കുറച്ച് ലോജിക്ക് പ്രോബ്ലെംസും ലൂപ്പ് ഹോളുകളും ഉണ്ടെങ്കിൽ കൂടി.
പ്രധാനമായും കേന്ദ്രകഥാപാത്രങ്ങൾക്ക് നൽകിയ സ്‌ക്രീൻ സ്‌പേസ്. രുദ്രയെന്ന ക്യാരക്ടർ ആദ്യപകുതി നിറഞ്ഞുനിന്നപ്പോൾ അതിനോട് കിടപിടിക്കത്തക്ക ബാക്ക് സ്റ്റോറിയും പ്രാധാന്യവും ബാക്കിയുള്ളവർക്ക് രണ്ടാം പകുതിയിൽ നൽകിയിട്ടുണ്ട്. അതിൽ നയൻതാരയുടെ ഫ്ലാഷ്ബാക്ക് അൽപ്പം ക്ളീഷേ ആണെങ്കിൽ കൂടി തൃപ്തി നൽകുന്ന ഒന്നായി ചിത്രീകരിക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. അഥർവ്വയുടെ ലവ് സെഗ്മെന്റ് ബോറടിക്കാത്ത വിധം കൈകാര്യം ചെയ്തിട്ടുമുണ്ട്. കില്ലറുടെ ജസ്റ്റിഫിക്കേഷൻ വളരെ സ്‌ട്രോങ്ങ് ആയിത്തോന്നി. സൈക്കോ എന്ന വിളിക്ക് പൂർണ്ണ അർഥം നൽകുന്ന ഒന്ന്.
സിനിമാറ്റിക്ക് ലിബർട്ടി ആവശ്യത്തിന് ഉപയോഗിച്ചിട്ടുണ്ട് സംവിധായകൻ. അഥർവ്വയുടെ കഥാപാത്രം രണ്ടാം പകുതി ചെയ്യുന്നതൊക്കെയും അവിശ്വസനീയമാണ്. പക്ഷെ അതൊരു സിനിമയാണെന്ന ബോധ്യം ഉള്ളതുകൊണ്ട് കാര്യമാക്കിയില്ല. അതിനനുസരിച്ച് ത്രിൽ എലമെൻറ്സ് പ്രേക്ഷകർക്ക് ലഭിക്കുന്നുമുണ്ടല്ലോ. പിന്നെന്താ പ്രശ്നം. എന്നാൽ ക്ലൈമാക്സ് പോർഷൻ അതുവരെയുണ്ടായിരുന്ന ഹൈപ്പിനോട് ചേർന്നുനിന്നില്ല എന്ന് തോന്നി. എങ്കിലും തൃപ്തികരമായിരുന്നു.
ഒരു ത്രില്ലർ എന്ന നിലയിൽ കഥയിലും അതിന്റെ മികച്ച രീതിയിലുള്ള അവതരണത്തിലും എന്നെ നല്ല രീതിയിൽ തൃപ്തിപ്പെടുത്താൻ ചിത്രത്തിനായി. ഒരുപക്ഷെ ഒരുതവണ കൂടി കാണാൻ തോന്നിയാലും തെറ്റ് പറയാനാവില്ല.
🔻ON SCREEN🔻
അനുരാഗ് കശ്യപിന്റെ അഴിഞ്ഞാട്ടമാണ് ചിത്രത്തിലുടനീളം. ഒരു സൈക്കോയുടെ എല്ലാ ഭാവഭേദങ്ങളും അദ്ദേഹത്തിൽ പ്രകടമായിരുന്നു. ഒരുതരം മത്തുപിടിച്ച ചിരി മാത്രം മതി പുള്ളിയുടെ കഥാപാത്രത്തെ ഭീകരമാക്കാൻ. സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റുകളിൽ ഒന്നാണ് അനുരാഗ് കശ്യപ്.
അഥർവ്വയുടെ കിടിലൻ റോൾ പുള്ളിക്കാരൻ ഭംഗിയാക്കി. രണ്ടാം പകുതിയിൽ ഒരുപാട് സ്‌ക്രീൻ പ്രസൻസ് പുള്ളിക്ക് ലഭിക്കുന്നുണ്ട്. അതെല്ലാം നന്നായി ചെയ്തിട്ടുമുണ്ട്. കൂടെ ലേഡി സൂപ്പർസ്റ്റാർ നയൻസ് ഒരാഴ്ചയുടെ ഇടവേളയിൽ വീണ്ടും തകർത്തു. പുള്ളിക്കാരിയോടുള്ള ഇഷ്ടം കൂടിക്കൂടി വരുന്നു. വിജയ് സേതുപതി കുറച്ചുനേരം കൊണ്ട് നല്ല ഫീൽ സമ്മാനിച്ച് മടങ്ങി. പുള്ളിയുടെ റോൾ വല്ലാണ്ടങ്ങ് ഇഷ്ടായി. നയൻസിന്റെ മകളായി അഭിനയിച്ച കുട്ടിയും നല്ല രസമായിരുന്നു.
🔻MUSIC & TECHNICAL SIDES🔻
ഹിപ്പ്-ഹോപ്പ് തമിഴയുടെ BGM ഗംഭീരമായിരുന്നു. പാട്ടുകളും നന്നായിരുന്നു. ബാർ സോങ്ങ് ഒഴികെ ബാക്കിയെല്ലാം പ്ലെസ് ചെയ്തതും നന്നായി തോന്നി. അതോടൊപ്പം വിഷ്വലുകളും ഒരു ത്രില്ലറിന് വേണ്ട രീതിയിൽ തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. എഡിറ്റിങ്ങും കയ്യടി അർഹിക്കുന്നു.
🔻FINAL VERDICT🔻
Wanna Know Why The Movie Is Named 'Imaikka Nodigal'? ഒന്ന് തീയേറ്ററിൽ പോയി കണ്ടുനോക്കുക. ഇമവെട്ടാതെ മൂന്ന് മണിക്കൂർ പിടിച്ചിരുത്തുന്ന ഒരുഗ്രൻ ത്രില്ലർ ആസ്വദിച്ച് മടങ്ങാം. കാഴ്ചയിൽ ലോജിക്കുകളും മറ്റും ചിന്തിക്കാൻ ഗ്യാപ് തരാതെയുള്ള അവതരണത്തിന് മുഴുവൻ കയ്യടികളും. മേൽ പറഞ്ഞത് പോലെ ആസ്വാദനം പ്രതീക്ഷിച്ചതിനുമപ്പുറം ലഭിച്ചതിനാൽ ലോജിക്കില്ലായ്മകളും ലൂപ്പ്‌ഹോളുകളും മറക്കുന്നു. ഈ വർഷത്തെ ഇഷ്ടചിത്രങ്ങളുടെ കൂട്ടത്തിലേക്ക് ചേർക്കുന്നു ഈ ചിത്രവും.
MY RATING :: ★★★½
0 Comments