Tokyo Ghoul : Root A (S2) (2015)
September 01, 2018💢ടോക്യോ ഗൗൾ ആദ്യ സീസൺ നൽകിയ ഒരു ഫ്രഷ്‌നെസ്സ് ഉണ്ടായിരുന്നു. കഥയിലേക്ക് പതിയെ കടന്നുചെന്ന എപ്പിസോഡുകൾ നല്ല രീതിയിൽ ആസ്വദിച്ചിരുന്നു. അമിതമായ ആക്ഷൻ രംഗങ്ങളോ ഹൊറർ ഫീലിംഗോ ഇല്ലെങ്കിൽ കൂടി ഒറ്റ എപ്പിസോഡ് പോലും മടുപ്പായി തോന്നിയിട്ടില്ല. എന്നാൽ ടോക്യോ ഗൗൾ രണ്ടാം സീസൺ അങ്ങനെയല്ല.
💢പാതി മനുഷ്യനും പാതി ഗൗളമായ കനേക്കി പൂർണ്ണമായും തന്റെ മനസ്സിന് ഗൗളിന്റെ പരിവേഷം നൽകുന്നു. ഒരുതരത്തിൽ തന്നിലെ മനുഷ്യനേക്കാൾ ഗൗൾ പിടിമുറുക്കുന്ന അവസ്ഥ. തുടർന്ന് ഒരു ഗൗളിനെപ്പോലെയായി പിന്നീടുള്ള അവന്റെ ജീവിതം. ഗൗളുകളിൽ ഏറ്റവും ശക്തനായ ഒരുവനായി തന്നെ അവൻ മാറി. ഗൗളുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നത് മൂലം ഓഫിസർമാർ അവർക്ക് മേലുള്ള ആക്രമണവും ശക്തിപ്പെടുത്തി. തുടർന്ന് കനേക്കിക്ക് പ്രിയപ്പെട്ട പലരുടെയും ജീവൻ അപകടത്തിലാവുന്നു.
💢ആദ്യ സീസൺ നൽകിയ ഫ്രഷ്‌നെസ്സ് നഷ്ടപ്പെടുന്നിടത്താണ് റൂട്ട് Aയുടെ ആസ്വാദനം കുറയുന്നത്. ആദ്യ സീസണിന്റെ ബാക്കിപോലെ തന്നെ നീങ്ങുന്ന കഥാഗതി പിന്നീട് നൽകുക മുഴുനീള ആക്ഷൻ സീരീസാണ്. അതിനപ്പുറം പുതുമയുള്ള അനുഭവങ്ങൾ സമ്മാനിക്കാൻ ശ്രമിക്കുന്നില്ല അനിമേ. മാത്രമല്ല ചില കഥാപാത്രങ്ങൾ തന്നെ എന്തിന് വേണ്ടിയായിരുന്നുവെന്ന് പലപ്പോഴും മനസ്സിലാകാതെ വരുന്നുണ്ട്. ചിലപ്പോൾ അടുത്ത സീസണിൽ അവർ വീണ്ടും വന്നേക്കാം. എന്നാൽ ആദ്യഭാഗത്തുണ്ടായ ചില കഥാപാത്രങ്ങളുടെ പാസ്റ്റ് എഫക്ടീവ് ആയി കാണിക്കാനും രണ്ടാം സീസണിന് സാധിച്ചിട്ടുണ്ട്.
💢ആക്ഷൻ രംഗങ്ങളുടെ ആറാട്ടാണ് റൂട്ട് A. ഭൂരിഭാഗം എപ്പിസോഡുകളിലും മുഴുവൻ ആക്ഷൻ രംഗങ്ങളാണ്. അതൊക്കെയും മികവ് പുലർത്തുന്നുണ്ട്. എന്നാൽ ആക്ഷൻ മാത്രമായി പോവുന്നത് ചിലയിടങ്ങളിൽ വിരസത നൽകുന്നുമുണ്ട്. ചില പ്രിയ കഥാപാത്രങ്ങൾ ഇമോഷണലായി അടുക്കുന്നുമുണ്ട് സീരീസിൽ.
💢ആദ്യ സീസണിന്റെ ഹൈലൈറ്റായിരുന്ന ടൈറ്റിൽ സോങ്ങ് ഇതിലില്ല. പകരം ഉള്ളത് ഒരു ബോറൻ ഐറ്റവും. അതുകൊണ്ട് അത് ഉപയോഗിച്ചുള്ള രംഗങ്ങൾ യാതൊരു ഫീലും സമ്മാനിക്കുന്നില്ല. ഇനിയുമൊരു സീസണിന് വഴികാട്ടി നിർത്തുന്ന ഗൗൾ സർവ്വാധികം ശക്തിയോടെ തിരിച്ചുവരുമെന്ന് പ്രതീക്ഷ.
🔻FINAL VERDICT🔻
ആദ്യഭാഗം നൽകിയ ഫ്രഷ്‌നെസ്സ് നഷ്ടമാവുന്നുണ്ടെങ്കിലും ടോക്യോ ഗൗൾ ഇഷ്ടമായവർക്ക് കണ്ടിരിക്കാവുന്ന രണ്ടാം സീസൺ തന്നെയാണ് റൂട്ട് A. ഒന്നും കണ്ടിട്ടില്ലാത്തവർ രണ്ട് സീസണും ഒരുമിച്ച് കണ്ടാൽ കൂടുതൽ ആസ്വദിക്കാൻ സാധിച്ചേക്കും.
MY RATING :: ★★★☆☆
സീരീസ് ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests
0 Comments