Tokyo Ghoul : Re S3
September 11, 2018Year : 2018
Episode : 12
🔻ഓരോ സീസൺ കഴിയുമ്പോഴും ടോക്യോ ഗൗളിന്റെ ഗ്രാഫ് മൂക്കുകുത്തി താഴോട്ട് പോവുകയാണ്. മികച്ച പ്രമേയത്തോടെയും അവതരണത്തോടെയും തുടങ്ങിയെങ്കിലും അത് തുടരാനാവാത്തതിന്റെ ഉദാഹരണങ്ങളാണ് പിന്നീടങ്ങോട്ട് വന്ന രണ്ട് സീസണും.
🔻CCGയുടെ 'Antikeu'ലെ റൈഡ് കഴിഞ്ഞിട്ട് ഏതാണ്ട് രണ്ട് വർഷം പിന്നിടുന്നു. ഗൗളുകളുടെ ശല്യം കുറഞ്ഞെങ്കിലും പ്രതീക്ഷിക്കാത്ത വിധത്തിൽ പലയിടങ്ങളിലും അവയുടെ പ്രാതിനിധ്യം കാണാൻ സാധിക്കുന്നുണ്ട്. അതിനെതിരെയുള്ള തയ്യാറെടുപ്പെന്നോണമാണ് പുതിയൊരു ടീം കൂടി CCG രൂപപ്പെടുത്തിയത്. 'Quinx Squad'. അതാണ് അവരുടെ പേര്. മനുഷ്യരിൽ തന്നെ ഗൗളുകളുടെ കഴിവുള്ള ഒരുപറ്റം ആളുകൾ. അവരുടെ നേതാവായി Haise Sasakiയും.
തന്റെ ഭൂതകാലത്തെക്കുറിച്ച് അവന് യാതൊന്നും ഓർമ്മയില്ല. ചില ദുഃസ്വപ്നങ്ങൾ അവനെ പിന്തുടരുന്നുണ്ടെങ്കിലും അവൻ അതിനെപ്പറ്റി വേവലാതിപ്പെടാറില്ല. എന്നാൽ ഓരോ എൻകൗണ്ടറുകൾ കഴിയുന്തോറും അവൻ അവനെത്തന്നെ കണ്ടെത്താൻ തുടങ്ങി.
🔻നല്ലൊരു തീം തന്നെയാണ് ഈ സീസണിലേത്. ഒരുപാട് ആലോചനകൾക്കും ബാക്ക്സ്റ്റോറികൾക്കും സ്കോപ്പുള്ള മികച്ച ത്രെഡ്. എന്നാൽ അതിനെ ഒന്നുമല്ലാതാക്കി കളഞ്ഞിടത്ത് പൂർണ്ണമായി നശിക്കുന്നു ഗൗളിന്റെ ആസ്വാദനം. വെറും ആക്ഷൻ രംഗങ്ങൾ ആസ്വദിക്കാനെന്നവണ്ണം ലാഘവത്തോടെ സമീപിക്കാവുന്ന ഒന്നായി മാത്രം മാറുന്നു ഈ സീസൺ.
🔻കേന്ദ്രകഥാപാത്രത്തേക്കാൾ എല്ലാ അർത്ഥത്തിലും സ്‌കോർ ചെയ്യുന്നത് കൂടെയുള്ളവരാണ്. ആക്ഷനായാലും കുറച്ച് മാത്രം നീളമുള്ള ബാക്ക്സ്റ്റോറികളിലായാലും ഹൈസെ നിരാശയാണ് നൽകിയത്. ഒരു കഥാപാത്രങ്ങളോടെ ഇമോഷണൽ അറ്റാച്മെന്റ് തോന്നുകയേ ഇല്ല പ്രേക്ഷകർക്ക്. പഴയ കഥാപാത്രങ്ങളെ ഒരു സീനിൽ മാത്രം ഒതുക്കി സംവിധായകൻ മാതൃകയായി (പുച്ഛം).
🔻ആദ്യ ഭാഗത്തിലെ രോമാഞ്ചിഫിക്കേഷൻ ക്ലൈമാക്സ് സീൻ പോലെ ഒരെണ്ണം ഇതിലും ട്രൈ ചെയ്യുന്നുണ്ടെങ്കിലും നനഞ്ഞ പടക്കം മാത്രമായി ആ രംഗം. ബാക്കിയൊരു ഭാഗത്തും മികവ് പുലർത്തുന്നുമില്ല ബിജിഎം. ആക്ഷൻ രംഗങ്ങൾ കൊള്ളാം. അത് മാത്രമാണ് സീരീസിന്റെ പോസിറ്റിവ്.
🔻FINAL VERDICT🔻
ആദ്യ രണ്ട് ഭാഗങ്ങളേക്കാൾ നിരാശ നൽകിയ മൂന്നാം സീസണാണ് ഗൗളിന്റേത്. യാതൊരു തരത്തിലും പ്രേക്ഷകനെ പിടിച്ചിരുത്താൻ ശ്രമിക്കാത്ത, വിരസത നൽകുന്ന അനുഭവം. അടുത്ത ഭാഗമെങ്കിലും നല്ല രീതിയിൽ ഒരുക്കുമെന്ന പ്രതീക്ഷയോടെ ഒരു ഗൗൾ സ്‌നേഹി.
MY RATING :: ★★☆☆☆
ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ് Abi Suggests
0 Comments