Aa Karaala Ratri
September 25, 2018Year : 2018
Run Time : 1h 45min
🔻പട്ടിണിയുടെ പരാധീനതയിൽ മുഴുകിയ കുടുംബം. അന്നന്നുള്ള അന്നങ്ങൾ കണ്ടെത്താൻ വരെ പൊറുതിമുട്ടുന്നവർ. മൂന്ന് അംഗങ്ങളാണ് ആ കുടുംബത്തിൽ. സ്നേഹം മാത്രം ഉള്ളിലുള്ള ഗൗരമ്മയും കള്ള് കുടിക്കാൻ മാത്രം തന്റെ പൈസ ചെലവഴിക്കുന്ന മുത്തണ്ണയും അവരുടെ മകളും. ദേഷ്യക്കാരിയായ, ധൈര്യവതിയായ മല്ലികയും.
അവിടേക്കാണ് ഒരു രാത്രിയിൽ തന്റെ തല ചായ്ക്കാൻ അൽപ്പം സ്ഥലം നൽകാൻ അപേക്ഷിച്ച് ഒരു സഞ്ചാരിയെത്തുന്നത്. മനസ്സില്ലാമനസ്സോടെ സമ്മതിച്ചെങ്കിലും അയാൾ അവരുടെ, ആ രാത്രിയുടെ തന്നെ ഗതി മാറ്റുന്നു.
🔻വളരെ നല്ല ക്രിട്ടിക്സ് അഭിപ്രായങ്ങൾ കേട്ടാണ് സിനിമ കാണാനൊരുങ്ങിയത്. എന്നാൽ ഫലമോ സീരിയൽ നിലവാരം മാത്രം പുലർത്തുന്ന ഒരു ചിത്രവും. കന്നഡ ഇൻഡസ്ട്രി പൊതുവെ സാങ്കേതികപരമായി പിന്നോക്കം നിൽക്കുന്നതാണെന്ന് തോന്നിയിട്ടുണ്ട്. രംഗിതരംഗ അതിനൊരുദാഹരണമാണ്. എന്നാൽ ഇത്ര ദാരിദ്ര്യം പുലർത്തുന്ന സിനിമ ഇതാദ്യമായാണ് കാണുന്നത്.
🔻കഥയിൽ പുലർത്തുന്ന നിലവാരം ഒരുതരി പോലും അവതരണത്തിൽ പുലർത്താത്തതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പോരായ്മ. കഥയും കാര്യമായി പുതുമ ഒന്നും പറയാനില്ലെങ്കിൽ കൂടി അവതരണത്തിൽ അത് മെച്ചപ്പെടുത്താമായിരുന്നു. അത്തരത്തിൽ ഒരു അന്തരീക്ഷം സൃഷ്ടിച്ചെടുക്കാനുള്ള എല്ലാ സ്കോപ്പുകളും കഥക്കുണ്ടായിട്ടും അതൊന്നും ഉപയോഗിക്കാൻ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അവസാനത്തെ ട്വിസ്റ്റ് മാത്രമാണ് അൽപ്പമെങ്കിലും തൃപ്തി നൽകിയത്.
🔻പശ്ചാത്തലസംഗീതവും ക്യാമറവർക്കുകളും ഒന്നും പറയാതിരിക്കുന്നതാണ് നല്ലത്. സീരിയല്ലെന്ന് പൂർണ്ണമായി അടിവരയിടുന്ന ഘടകങ്ങൾ മാത്രമായി അവ. ചില സ്ഥലങ്ങളിൽ അൽപ്പം നിലവാരം പുലർത്തുന്നുണ്ടെങ്കിലും ക്ഷണനേരത്തിനുള്ളിൽ അത് കൈവിടുന്നുണ്ട്. പ്രകടനപരമായി തൃപ്തികരമായിരുന്നു ഏവരും. പ്രത്യേകിച്ച് മല്ലികയുടെ വേഷം ചെയ്ത കുട്ടി.
🔻FINAL VERDICT🔻
ഒരു സീരിയൽ നിലവാരം മാത്രം പുലർത്തുന്ന ചിത്രം കാണാൻ ആഗ്രഹിക്കുന്നവർ അവസാനത്തെ വഴിത്തിരിവിന് വേണ്ടി മാത്രം കൈവെക്കുക. നല്ലൊരു സിനിമ പ്രതീക്ഷിച്ചാൽ നിരാശയവും ഫലം.
MY RATING :: ★★☆☆☆
ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests
0 Comments