ഗീതാഗോവിന്ദം (2018) - 2h 22min

September 03, 2018



💢തന്റെ മനസ്സിലെ ഭാവി വധുവിനെ പറ്റി വിജയ്ക്ക് ചില സങ്കൽപ്പങ്ങൾ ഉണ്ട്. അതിന് കാരണങ്ങളുമുണ്ട്. അത്തരത്തിൽ ഒരുവളെ വിജയ് അമ്പലത്തിൽ വെച്ച് കണ്ടുമുട്ടുന്നു. സാഹചര്യവശാൽ ഒരുമിച്ചുള്ള ഒരു ബസ് യാത്രയിൽ വിജയ്‌യുടെ ഇമേജിന് കോട്ടം വരുന്നു. ഇടിവെട്ടിയവനെ പാമ്പുകടിച്ചു എന്ന് പറയും പോലെ തന്റെ പെങ്ങളുടെ കല്യാണം വിജയ്ക്ക് അടുത്ത പണിയും കൊണ്ടുവരുന്നു. തുടർന്നുള്ള വിജയ്-ഗീത ജോഡിയുടെ പ്രണയമാണ് ഗീതാഗോവിന്ദം.


💢തുടരെത്തുടരെ കണ്ടുമടുത്ത ക്ളീഷേ ലവ് സ്റ്റോറി. അതിൽ അവിടിവിടെയായി ചില മാറ്റങ്ങൾ. അതുമാത്രമാണ് ചിത്രം. എടുത്തുപറയത്തക്ക കഥയോ കാര്യങ്ങളോ ചിത്രത്തിലില്ല. എന്നാൽ പ്രത്യേകിച്ച് നെഗറ്റിവ് വരാനും നോക്കിയിട്ടില്ല. പറയാൻ വന്ന ലവ് സ്റ്റോറി വൃത്തിക്കും വെടിപ്പിനും സംവിധായകൻ പറഞ്ഞ് പോയിട്ടുണ്ട്.

💢പലതവണ കാഴ്ചയിൽ വന്നുപോയ കഥതന്നെയാണെങ്കിലും ചിത്രത്തെ മടുപ്പൻ അനുഭവമാക്കുന്നില്ല സംവിധായകൻ.  പുതുമയില്ലാത്ത കഥയെ പിടിച്ചുനിർത്തുന്നത് കോമഡികളും പാട്ടുകളുമൊക്കെയായി നല്ല എന്റെർറ്റൈനെർ ആക്കാൻ ശ്രമിച്ചിട്ടുണ്ട് പുള്ളിക്കാരൻ. അത് ഓവറാക്കിയിട്ടുമില്ല. ക്ലൈമാക്സൊക്കെ സിമ്പിളായി മെനഞ്ഞിട്ടുണ്ട്.

💢കേന്ദ്രകഥാപാത്രങ്ങളുടെ കെമിസ്ട്രി തന്നെയാണ് ഗീതാഗോവിന്ദത്തെ ആസ്വാദ്യകരമാക്കുന്നത്. വിജയ് പതിവ് പോലെ സ്റ്റൈലിഷ് ആയിരുന്നു. നല്ല ലുക്കും. രശ്‌മിക ആദ്യാവസാനം ഗൗരവമുഖഭാവമായി സ്‌ക്രീൻ നിറഞ്ഞു. ചുരുക്കം രംഗങ്ങളിൽ മാത്രം ഒന്ന് ചിരിച്ചുകണ്ടു. കോമഡി നമ്പറുകളുമായി വിജയ്‌യുടെ കൂട്ടുകാർ സംഗതി രസകരമാക്കുന്നുണ്ട്. അതും ചീറ്റിപ്പോയതായി തോന്നിയില്ല. കഥയുടെ റെപ്പട്ടീഷനിലും കോമഡി പിടിച്ചുനിൽക്കുന്നുണ്ട്.

💢ഗോപിച്ചേട്ടൻ തെലുഗിലും തന്റെ വരവറിയിച്ചു. പാട്ടുകളും പശ്ചാത്തലസംഗീതവും സിനിമയുടെ നട്ടെല്ലാണെന്ന് പറയേണ്ടി വരും. അത്ര നന്നായിരുന്നു. കൂടെ നല്ല വിഷ്വൽസും. എങ്കിലും ചില പാട്ടുകൾക്ക് കുറച്ചുകൂടി ചേർന്നുനിൽക്കുന്ന വിഷ്വലുകൾ പ്ലേസ് ചെയ്തിരുന്നെങ്കിൽ നന്നായേനെ.

🔻FINAL VERDICT🔻

വിജയ്-രശ്‌മിക ജോഡിയുടെ കെമിസ്ട്രിയിലും സ്ക്രീൻപ്രസൻസിലും ആസ്വാദ്യകരമാവുന്ന പതിവ് റോം കോം ചിത്രം തന്നെയാണ് ഗീതാഗോവിന്ദം. ഒരുതവണ കണ്ടുമറക്കാവുന്ന തീയേറ്റർ അനുഭവമായ ഒന്ന്.

MY RATING :: ★★½

You Might Also Like

0 Comments