To All The Boys I've Loved Before (2018) - 1h 39min
September 04, 2018
ജീവിതത്തിൽ ഒരു വ്യക്തിയോടോ, അല്ലെങ്കിൽ പല വ്യക്തികളോടോ ഇഷ്ടം തോന്നുക മനുഷ്യന് സ്വാഭാവികമാണ്. അത് ശരീരത്തിലുള്ള ഹോർമോണുകളുടെ ഒരു പ്രവൃത്തി കൂടിയാണ്. തന്റെ ഓപ്പസിറ്റ് സെക്സിനോട് ഏതൊരു ജീവിക്കും തോന്നാവുന്ന വികാരമാണ് പ്രണയം. ചിലർക്ക് സ്വന്തം സെക്സിനോട് തന്നെ അത് തോന്നിയേക്കാം.
💢ലാറ ജീന്റെ ജീവിതത്തിലും സംഭവിച്ചത് അത് തന്നെയാണ്. തന്റെ പല കാലഘട്ടങ്ങളിലായി അവൾക്ക് അഞ്ച് പേരോട് പ്രേമം തോന്നിയിട്ടുണ്ട്. എന്നാൽ അത് തുറന്ന് പറയാനുള്ള ധൈര്യമില്ലാത്തതിനാൽ അവയൊക്കെയും ഒരു പ്രേമലേഖനത്തിന്റെ രൂപത്തിൽ തന്റെ മുറിയിൽ തന്നെ ഒളിപ്പിച്ച് വെക്കുകയാണ് പതിവ്. മനസ്സിൽ വീണ്ടും പ്രണയം തുടിക്കുമ്പോൾ ആ കത്തുകൾ വീണ്ടുമെടുത്ത് വായിക്കും.
എന്നാ ആ അഞ്ച് ലെറ്ററുകളും ഒരേ സമയം പുറത്തുവന്നാലുള്ള ഗതി എന്താവും. എപ്പോൾ എഴുതിയതെന്നോ ഇപ്പോൾ മനസ്സിലെന്താണെന്നോ ആർക്കും അറിവില്ല. പക്ഷെ അഞ്ച് കത്തുകളും എഴുതിയിരിക്കുന്നത് ലാറ ജീൻ തന്നെ. ഇതാണ് ഇപ്പോൾ ലാറയുടെ അവസ്ഥ. ആ കൂട്ടത്തിൽ തന്റെ ഏറ്റവും അടുത്ത സുഹൃത്തായ ജോഷ് ഉണ്ട്. സഹപാഠിയായ പീറ്റർ ഉണ്ട്. ആഹാ എന്താ രസം.
💢Netflix റിലീസ് ആയ ചിത്രം 2014ൽ ഇറങ്ങിയ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ്. വളരെ രസകരമായ അതുപോലെ തന്നെ സുന്ദരമായ ഒരു റൊമാന്റിക്ക് മൂവിയാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത്. തുടക്കം മുതൽ ഒടുക്കം വരെ ഒരു മടുപ്പുമില്ലാതെ കണ്ടിരിക്കാവുന്ന മികച്ച ചിത്രം തന്നെയാണ് ഇത്.
💢ലാറയും മറ്റ് കഥാപാത്രങ്ങളുമായുള്ള ബന്ധം വളരെ നന്നായി എക്സ്പോസ് ചെയ്യാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. അത് സഹോദരിമാരുമായി ഉള്ളതാണെങ്കിലും അച്ഛനുമായുള്ളതാണെങ്കിലും, ജോഷുമായും പീറ്ററുമായും എല്ലാം കൂട്ടത്തിൽ പെടും. കൂടെ ക്രിസിന്റെ സ്വഭാവം പലയിടങ്ങളിലും കാണാൻ സാധിക്കും. അത് തന്നെയാണ് സിനിമ ആസ്വദിക്കാൻ സാധിച്ചതിന്റെ വലിയൊരു പോയിന്റ്.
💢പ്രതീക്ഷിക്കാതെയാണ് കഥയുടെ തുടക്കമൊക്കെ. ഒരു പരിധി കഴിയുമ്പോൾ നമുക്ക് ഊഹിക്കാൻ സാധിക്കുമെങ്കിലും അവതരണത്തിലൂടെ നല്ല ആസ്വാദനം നൽകാൻ സാധിച്ചിട്ടുണ്ട്. അതോടൊപ്പം എന്തെന്നില്ലാത്ത ചെറു പുതുമകളും ചിത്രം സമ്മാനിക്കുന്നു. അച്ഛനുമായുള്ള ഡയലോഗുകളൊക്കെ നല്ല രസകരമായിരുന്നു.
💢ലാറ ജീൻ ആയി എത്തിയ Lana Condor നല്ല ക്യൂട്ട് ആയിരുന്നു എല്ലാ വേഷങ്ങളിലും. ചില രംഗങ്ങളിൽ ഭാവപ്രകടനങ്ങൾ നന്നേ ബോധിച്ചു. ലാറയുടെ സഹോദരി ആയി എത്തിയ കിറ്റി കുറച്ച് രംഗങ്ങളിലൂടെ തന്നെ ഇഷ്ട കഥാപാത്രമായി. കൂടെ പീറ്ററും ജോഷും ക്രിസും അച്ഛനുമൊക്കെ മനസ്സിൽ ഇടം പിടിച്ചു.
💢പലയിടങ്ങളിലും പാട്ടുകൾ ഉപയോഗിച്ചിട്ടുണ്ട് പശ്ചാത്തലത്തിൽ അതൊക്കെയും നല്ലൊരു മൂവ് ആയി തോന്നി. കൂടെ സുന്ദരമായ വിശ്വൽസും ആ മൂഡിനോട് ചേർന്ന് നിൽക്കുന്നു.
🔻FINAL VERDICT🔻
റോം കോം സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് സുന്ദരമായ അനുഭവമാണ് ഈ ചിത്രം. ലളിതമായ കഥയും അതിന്റെ ഭംഗിയാർന്ന ആവിഷ്കാരവും ഓരോ നിമിഷവും ആസ്വാദ്യകരമാക്കുന്നു. ധൈര്യമായി സമീപിക്കാം ലാറയെയും കൂട്ടരെയും.
MY RATING :: ★★★½
ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

0 Comments