Along With The Gods : The Last 49 Days

September 24, 2018




Year : 2018
Run Time : 2h 22min

🔻ആദ്യഭാഗം കണ്ടുകഴിഞ്ഞപ്പോൾ മുതൽ രണ്ടാം ഭാഗത്തിനായി കാത്തിരിപ്പായിരുന്നു. അത്ര മികവ് പുലർത്തിയിരുന്നു ആദ്യ ഭാഗം. രണ്ടാം ഭാഗം സമ്മാനിച്ചത് അതിനോളം അല്ലെങ്കിൽ അതിനേക്കാൾ ഒരുപടി ഉയർന്ന് നിൽക്കുന്ന ആസ്വാദനമാണ്. എടുത്ത് പറയാൻ കാരണങ്ങളും ഉണ്ട്.

🔻Kiim Ja-Hongന്റെ സഹോദരനാണ് ഇത്തവണ ഗാർഡിയന്സിന് മുന്നിൽ. അവരുടെ 49ആമത് paragon. അവനെ ഓരോ കടമ്പകളും കടത്തുകയാണ് ഗാർഡിയന്സിന്റെ ലക്‌ഷ്യം. എന്നാൽ അത് മാത്രമല്ല അവർക്കുള്ള കർത്തവ്യം. വിചാരണ നേരിടണമെങ്കിൽ ഭൂമിയിലുള്ള ഒരാളുടെ ആത്മാവിനെ കൈക്കലാക്കുകയും വേണം. എന്നാൽ അതത്ര എളുപ്പമല്ല.

🔻നോൺ ലീനിയർ നറേഷനാണ് രണ്ടാം ഭാഗത്തിനായി സംവിധായകൻ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ആ അവതരണത്തിൽ ആകാംഷ നിലനിർത്തുന്നുണ്ട്. ആദ്യ ഭാഗത്തിൽ നിന്നും ചിത്രത്തെ വേറിട്ട് നിർത്തുന്നത് അതിനോടൊപ്പം ചേർന്ന് നിൽക്കുന്ന ബാക്ക്സ്റ്റോറികളാണ്. അതും ഗാർഡിയന്സിന്റെത്. അത് ശരിക്കും ആകാംഷ ജനിപ്പിക്കുന്നതായിരുന്നു. പല സർപ്രൈസ് എലമെന്റുകൾ അടങ്ങിയിരിക്കുന്ന അവരുടെ കഥകളാണ് രണ്ടാം ഭാഗത്തിന് മുതൽക്കൂട്ടാവുന്നത്.

🔻ആദ്യഭാഗത്ത് മരിച്ചവർ കടന്നുപോവുന്ന ഓരോ സ്ഥലങ്ങളും പരിചയപ്പെടുത്തിയത് കൊണ്ട് തന്നെ ഒരു ആമുഖത്തിന് മുതിരുന്നില്ല. നേരിട്ട് അതിലേക്ക് നയിക്കുകയാണ്. അതിനേക്കാളേറെ പ്രാധാന്യം കൊടുത്തിരിക്കുന്നത് കഥാപരമായി മുന്നിട്ട് നിൽക്കുന്ന കാര്യങ്ങൾക്കാണ്. എങ്കിൽപ്പോലും വിഷ്വലുകളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ല. അപാരം തന്നെ..!

🔻ആദ്യം ഭാഗം മെലോഡ്രാമക്ക് പ്രാധാന്യം കൊടുത്തെങ്കിൽ ഇതിൽ എല്ലാ ഇമോഷൻസിന്റെയും കോക്ടെയിൽ എന്ന് പറയാൻ സാധിക്കും. തമാശ ഉൾപ്പടെ എല്ലാം അടങ്ങിയിട്ടുണ്ട്. എന്നാൽ അസ്ഥാനത്തെന്ന് തോന്നിയ ചിലതും സിനിമയിൽ ഉണ്ടായിരുന്നു. അതൊഴിച്ചാൽ ബാക്കിയൊക്കെ നന്നായി ആസ്വദിച്ചു. ഇമോഷൻസ് അതിര് കവിഞ്ഞ് പോവാതെ കൃത്യമായി ബാലൻസ് ചെയ്യാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. അത് കാഴ്ചക്കാരിലേക്കും പകർന്ന് നൽകുന്നുമുണ്ട്. പ്രതീക്ഷിക്കാത്ത ചില സസ്പെൻസുകളും നന്നായി എഞ്ചോയ് ചെയ്തു.

🔻Ma Dong-Seokന്റെ ആദ്യ വരവൊക്കെ കണ്ടപ്പോൾ ഒരു ഇടിവെട്ട് റോൾ പ്രതീക്ഷിച്ചു. എന്നാൽ പിന്നീടങ്ങോട്ട് പാവത്താനായി ഒതുങ്ങിക്കൂടി. പക്ഷെ ഏറ്റവും പ്രാധാന്യമുള്ള റോളുകളിൽ ഒന്നായിരുന്നു അത്. ബാക്കിയെല്ലാവരും കഴിഞ്ഞ ഭാഗത്ത് കണ്ടുപോയവർ തന്നെ.

🔻VFX, ബിജിഎം എന്നിവയെ പറ്റി പ്രത്യേകിച്ച് എടുത്ത് പറയേണ്ട ആവശ്യമില്ല. കുറച്ചേ ഉള്ളെങ്കിലും അവയൊക്കെയും ഗംഭീരമാണ്. കൂടെ നോൺ ലീനിയർ നറേഷനെ സഹായിക്കുന്ന എഡിറ്റിങ്ങും മികവ് പുലർത്തി.

🔻FINAL VERDICT🔻

ഇമോഷനുകളുടെ റോളർ കോസ്റ്റർ റൈഡ് എന്ന് ഒരർത്ഥത്തിൽ പറയാവുന്ന ചിത്രം ആദ്യ ഭാഗത്തേക്കാൾ പ്രീതി പിടിച്ചുപറ്റി. മുൻഭാഗത്തിൽ നിന്ന് ഒരുപാട് വ്യത്യാസങ്ങളുമായി  അവതരിച്ച രണ്ടാം ഭാഗം അടുത്ത പാർട്ടുകൾക്കുള്ള വാതിൽ തുറന്നിടുന്നുണ്ട്. അതിനായി കാത്തിരിപ്പ് തുടങ്ങുന്നു.

MY RATING :: ★★★★☆

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments