Goodachari
September 11, 2018Year : 2018
Run Time : 2h 27min
🔻ഇന്ത്യൻ ഇൻഡസ്ട്രിയിൽ ഒരുപക്ഷെ എനിക്ക് ഏറ്റവും കുറവ് തൃപ്തി നൽകിയിട്ടുള്ളത് തെലുഗ് സിനിമകളാണ്. വളരെ കുറച്ച് മാത്രമേ കണ്ടിട്ടുള്ളൂവെങ്കിലും അവയിൽ ഭൂരിഭാഗവും നിരാശയാണ് നൽകിയത്. ആയിടക്കാണ് അഥിവി സേഷ് നായകനായ 'ക്ഷണം' കണ്ടത്. എന്നെ പൂർണ്ണമായി തൃപ്തിപ്പെടുത്തി എന്ന് മാത്രമല്ല ഇഷ്ടത്രില്ലറുകളുടെ പട്ടികയിൽ ഇടം നേടുകയും ചെയ്തു. അദ്ദേഹത്തിന്റെ തന്നെ അടുത്ത ചിത്രം റിലീസ് ആയപ്പോൾ കാണാനുള്ള ആഗ്രഹം തനിയെ മനസ്സിൽ ഉടലെടുത്തു.
🔻തന്റെ അച്ഛനെപ്പോലെ തന്നെ രാജ്യത്തിന് വേണ്ടി ജീവിക്കണമെന്നാണ് അർജ്ജുന്റെയും ആഗ്രഹം. എന്നാൽ അച്ഛന്റെ മരണശേഷം അവനെ വളർത്തിയ സത്യ എത്ര പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും അർജ്ജുൻ അവന്റെ സ്വപ്നത്തിൽ നിന്ന് പിന്മാറിയില്ല. എല്ലാ നാഷണൽ ഏജൻസികളിലേക്കും നിരന്തരം റിക്വസ്റ്റുകൾ അയച്ചുകൊണ്ടേയിരുന്നു.
174 റിക്വസ്റ്റുകൾ കഴിഞ്ഞിരിക്കുന്നു. അതുവരെയുള്ള റിക്വസ്റ്റുകളിലൊക്കെയും അവൻ ഉൾപ്പെടുത്തിയിരുന്ന വിവരമായിരുന്നില്ല 175ആമത്തെ റിക്വസ്റ്റിൽ അവൻ ചേർത്തത്. ആ റിക്വസ്റ്റ് അവന്റെ ജീവിതം തന്നെ തകിടം മറിക്കുന്നു.
🔻അഥിവി സേഷ് കൂടി ഭാഗമായ തിരക്കഥയെ വളരെ മികവോടെ സ്‌ക്രീനിൽ പകർത്തിയിടത്താണ് ഗൂഢാചാരി മികച്ച ത്രില്ലറായി മാറുന്നത്. ഒരുനിമിഷം പോലും സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ സാധിക്കാത്ത വിധം എൻഗേജ്ഡ് ആക്കുന്നുണ്ട് സിനിമയുടെ അവതരണം. ലൂപ്പ് ഹോളുകളോ ലോജിക്കില്ലായ്മകളോ നോക്കിയിരിക്കുവാനും ചിന്തിക്കുവാനും അനുവദിക്കാത്ത രീതിയിൽ വേഗത കൈവരിക്കുന്നിടത്ത് ത്രില്ലർ പ്രേമികൾക്ക് വിരുന്നാവുന്നുണ്ട് ഗൂഢാചാരി.
🔻ആദ്യപകുതി നല്ല വേഗതയിൽ മുന്നോട്ട് പോയി ആകാംഷ നൽകുന്ന ഇന്റെർവൽ പഞ്ചോട് കൂടി അവസാനിച്ചു. രണ്ടാം പകുതി കുറെയൊക്കെ സ്ഥിരം സ്പൈ ത്രില്ലറുകളിൽ കൊണ്ടുവന്ന ഫോർമാറ്റ് തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാലും ആവർത്തനവിരസത നൽകാതെ കയ്യടക്കം പ്രകടമാക്കുന്നുണ്ട് സംവിധായകൻ. അനാവശ്യമായ പാട്ടുകളോ സീനുകളോ ഒന്നുമില്ലാതെ ത്രില്ലർ എന്ന ജേണറിനോട് പരിപൂർണ്ണ നീതിപുലർത്താൻ അണിയറപ്രവർത്തകർ ശ്രമിച്ചിട്ടുണ്ട്.
🔻ട്വിസ്റ്റുകളും സസ്പെൻസുകളും അനവധിയടങ്ങിയ ചിത്രത്തിൽ ഊഹിക്കാവുന്ന ട്വിസ്റ്റുകളുമുണ്ട്. എന്നാൽ അതിനെ കവച്ചുവെക്കുന്ന വഴിത്തിരിവുകൾ അവസാനം അവതരിപ്പിക്കുന്നിടത്ത് തന്റേതായ സിഗ്നേച്ചർ പതിപ്പിക്കുന്നുണ്ട് ചിത്രം. ഇമോഷണലായും ചില കഥാപാത്രങ്ങളെ നമ്മോടടുപ്പിക്കാൻ അധികം സമയം ചിലവഴിക്കാതെ തന്നെ സംവിധായകന് സാധിച്ചിട്ടുണ്ട്. ഒടുവിലത്തെ ഇമോഷണൽ അറ്റാക്ക് നല്ല രീതിയിൽ എക്സിക്യൂട്ട് ചെയ്തിട്ടുണ്ട്.
🔻ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ് അതിന്റെ ആക്ഷൻ കൊറിയോഗ്രഫിയാണ്. ഗംഭീരമെന്നേ പറയാനുള്ളൂ. ആ സീനുകളിലുള്ള ക്യാമറ ആംഗിളുകളും ഗൺ ഫൈറ്റുമൊക്കെ തകർപ്പനായിരുന്നു. കൂടെ കിടിലൻ ബിജിഎമ്മും. എഡിറ്റിങ്ങും ഒരു ത്രില്ലറിന് വേണ്ട പാകത്തിൽ കൃത്യമായി സന്നിവേശിപ്പിച്ചിട്ടുണ്ട്.
🔻അഥിവി സേഷിന്റെ സ്‌ക്രീൻ പ്രസൻസും ബോഡി ലാംഗ്വേജും അപാരമാണ്. ആക്ഷൻ സീനിലേക്കെ പുള്ളിക്കാരൻ തകർത്തടുക്കുകയാണ്. തന്റെ കഥാപാത്രത്തിന് പരമാവധി സ്‌പേസ് സ്ക്രിപ്റ്റിൽ ഒരുക്കിവെച്ചിട്ടുണ്ട്. കൂടെ സ്ത്രീകഥാപാത്രങ്ങൾക്കും നല്ല സ്‌പേസ് കൊടുത്തിട്ടുണ്ട്. പ്രകാശ് രാജും വെണ്ണല കിഷോറും നല്ല റോളുകളിൽ എത്തുന്നുണ്ട്.
🔻FINAL VERDICT🔻
ക്ഷണത്തിന് ശേഷം പൂർണ്ണ തൃപ്തി നൽകിയ തെലുഗ് ത്രില്ലറാണ് ഗൂഢാചാരി. മികച്ച തിരക്കഥയും അവതരണത്തിലെ കയ്യടക്കവും ആക്ഷൻ രംഗങ്ങളും ഹൈലൈറ്റാവുമ്പോൾ ചിത്രം തൃപ്തി നൽകുമെന്ന കാര്യത്തിൽ സംശയമില്ല.
MY RATING :: ★★★½
ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests
0 Comments