Final Score
September 17, 2018Year : 2018
Run Time : 1h 44min
🔻റെസ്ലിങ്ങിലൂടെ കാണികളുടെ മനം കവർന്ന നടനാണ് ബാറ്റിസ്റ്റ. പിന്നീട് സിനിമയിലേക്ക് വന്നപ്പോഴും തരക്കേടില്ലാത്ത പെഫോമൻസിലൂടെ GOTGയിലൂടെ ഒരുപാട് ചിരിപ്പിക്കുകയും ചെയ്തു. പുള്ളിക്കാരന്റെ ഏറ്റവും പുതിയ ചിത്രമാണ് Final Score.
🔻ഒരു ഫുട്‌ബോൾ ഗ്രൗണ്ട്. Westham Unitedന്റെ അവസാന മത്സരം അരങ്ങേറുകയാണ് ആ ഗ്രൗണ്ടിൽ. അതുകൊണ്ട് തന്നെ സ്റ്റേഡിയം നിറഞ്ഞ് കവിഞ്ഞ് ഇരിക്കുകയാണ്. ആ അവസരം മുതലാക്കാൻ ശ്രമിക്കുകയാണ് മറ്റൊരു കൂട്ടർ. ഒരു തരത്തിൽ അതവരുടെ പ്രതികാരത്തിന്റെ ഭാഗം കൂടിയാണ്. ഈ സന്ദർഭത്തിൽ ഒരു രക്ഷകൻ അവതരിക്കുന്നു.നോക്സ്.
🔻എടുത്തുപറയത്തക്ക യാതൊരു പുതുമകളും ചിത്രത്തിലില്ല. ആകെയുള്ളത് സ്ഥിരം നടക്കുന്ന ഒരു കഥയെ ഫുട്‌ബോൾ ഗ്രൗണ്ടിൽ പ്ലേസ് ചെയ്തു എന്നുള്ളതാണ്. അതിന്റെ ചെറിയൊരു ആവേശം ഇടക്ക് ലഭിക്കുന്നുമുണ്ട്. പിന്നീടങ്ങോട്ട് അടി-ഇടി-വെടി. അതാണ് ഈ സിനിമ. ഒരു ആക്ഷൻ മൂവിയിൽ ആസ്വദിക്കേണ്ട എല്ലാ ചേരുവകളും കൃത്യമായി ബ്ലെന്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ തരക്കേടില്ലാത്ത ഒരു ചിത്രം തന്നെയാവുന്നുണ്ട് Final Score.
🔻ഒരു ഹീറോ പരിവേഷം നൽകാതെ നായകനെ കൊണ്ടുപോവുകയാണ് എന്നാണ് ആദ്യം ലഭിച്ച സൂചന. എന്നാൽ പിന്നീടങ്ങോട് ഒരു ഹീറോ തന്നെയായിരുന്നു ബാറ്റിസ്റ്റ. പുള്ളിക്കാരന്റെ ആക്ഷൻ കാണാ നൊരു പ്രത്യേകതയാണ്. ഒരു മടുപ്പൻ അനുഭവത്തിലേക്ക് അത് വഴുതി വീണില്ല. തീരെ അഭിനയപ്രാധാന്യം ഉള്ള റോളല്ല പുള്ളിയുടേത്. അത് ഭംഗിയായി ചെയ്തിട്ടുമുണ്ട്.
🔻FINAL VERDICT🔻
എന്റർടൈൻമെന്റ് എന്ന ലക്‌ഷ്യം മാത്രം മുന്നിൽ കണ്ട് ഒരുക്കിയ ചിത്രമെന്ന നിലയിൽ തരക്കേടില്ലാത്ത അനുഭവമാകുന്നുണ്ട് ഈ ബാറ്റിസ്റ്റിയൻ ചിത്രം. ആക്ഷൻ പ്രേമികൾക്ക് ഇഷ്ടപ്പെടുന്ന എല്ലാ ചേരുവകളും നിറഞ്ഞ ഒന്ന്.
MY RATING :: ★★½
ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests
0 Comments