Next Gen
September 14, 2018Year : 2018
Run Time : 1h 46min
🔻മനുഷ്യൻ തന്റെ ജോലിഭാരം കുറക്കാനായി കണ്ടുപിടിച്ചതാണ് മെഷീനുകളെ. മനുഷ്യനേക്കാൾ പതിന്മടങ്ങ് വേഗത്തിൽ ജോലി തീർക്കുകയും സമയം ലാഭിക്കുകയും ചെയ്യുന്ന യന്ത്രങ്ങൾ പ്രീതി പിടിച്ചുപറ്റിയപ്പോൾ അതിനേക്കാൾ അപ്‌ഡേറ്റഡ് ആയുള്ള വേർഷനുകൾ തേടിയിറങ്ങി.ഒടുവിൽ മനുഷ്യനെ പോലെയുള്ള റോബോട്ടുകളിൽ വരെയെത്തി നിൽക്കുന്നു കാര്യങ്ങൾ. മനുഷ്യനെ പോലെ ഫീലിങ്ങ്സ് അധികം ഇല്ല എന്നത് മാത്രമാണ് അവർക്കുള്ള വ്യത്യാസം. അതും ഉടനെ ഉണ്ടാവും.
🔻ഭാവിയിൽ പ്രത്യക്ഷപ്പെട്ടേക്കാവുന്ന ഒരു ലോകത്താണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. മനുഷ്യന് ചുറ്റുമുള്ള മറ്റെന്തും റോബോട്ടുകൾ കയ്യടക്കിയിരിക്കുന്നു. എന്തിനും ഏതിനും റോബോട്ട് വേണമെന്ന അവസ്ഥ. അവിടെയാണ് മെയ് എന്ന പെൺകുട്ടി ജീവിക്കുന്നത്. ആകെ വീട്ടിലുള്ള അമ്മയും റോബോട്ടുകളെ സ്നേഹിച്ച് കൊതിതീരാതെ ആനന്ദിക്കുന്നു. എന്നാൽ മെയ് റോബോട്ടുകളെ അത്രയേറെ വെറുക്കുന്നു.
ഒരു പ്രത്യേക സാഹചര്യത്തിൽ മറ്റാർക്കുമറിയാത്ത ഒരു റോബോട്ടുമായി മെയ് കണ്ടുമുട്ടുന്നു. അതോടെ മെയ്യുടെ ജീവിതവും ആ നാടിന്റെ സാഹചര്യവും മാറുന്നു. തുടർന്ന് പല സംഭവങ്ങളും അരങ്ങേറുന്നു.
🔻പ്രാധാന്യം അർഹിക്കുന്ന കഥ തന്നെയാണ് Netflix റിലീസ് ആയ ചിത്രത്തിന്റേത്. അവതരണത്തിൽ അധികം പുതുമകൾ ഇല്ലെങ്കിലും മടുപ്പിക്കാത്ത രീതിയിൽ അവയെല്ലാം ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. ആക്ഷൻ സീനുകളും ചില സ്പെഷ്യൽ മൊമന്റുകളും ചിത്രത്തെ വേറിട്ടതാക്കുന്നു. പതിവ് ആനിമേഷൻ സിനിമകളിൽ നിന്ന് തെല്ലൊന്ന് മാറി സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്നു.
🔻കഥയുടെ പല സന്ദർഭങ്ങളിലും പാട്ടുകൾ ഉപയോഗിച്ചിട്ടുണ്ട്. ബിജിഎമുകളേക്കാളേറെ ഹൃദ്യമാവുന്നുണ്ട് ആ പാട്ടുകളും സന്ദർഭങ്ങളും. അതോടൊപ്പം ആ പട്ടിക്കുട്ടി ഒരുപാട് ചിരിപ്പിക്കുന്നുണ്ട്. കൂടെ 7723 എന്ന റോബോട്ട് ഇഷ്ടം സമ്പാദിക്കുന്നുമുണ്ട്. ആക്ഷൻ സീനുകളെല്ലാം ഒന്നിനൊന്ന് മികവ് പുലർത്തുമ്പോൾ മടുപ്പിക്കാത്ത അനുഭവമാകുന്നുണ്ട്ചിത്രം.
🔻FINAL VERDICT🔻
ആനിമേഷൻ പ്രേമികൾക്ക് നെറ്ഫ്ലിക്സ് തന്ന നല്ലൊരു ചിത്രമാണ് Next Gen. പതിവ് രീതികളിൽ നിന്ന് തെല്ലൊന്ന് വ്യതിചലിക്കുന്ന ചിത്രം നല്ലൊരു കാഴ്ചാനുഭവം ആവുമെന്ന് വിശ്വസിക്കുന്നു.
MY RATING :: ★★★½
ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ് Abi Suggests
0 Comments