Hotel Transylvania 3 : Summer Vacation
September 22, 2018Run Time : 1h 37min
🔻ഹോട്ടൽ ട്രാൻസിൽവേനിയ കണ്ടിട്ടുള്ളവർക്ക് മനസ്സിലാവും അതിലെ ഓരോ കഥാപാത്രങ്ങളും എത്ര രസകരമാണെന്നും ഇത്രയേറെ നർമ്മങ്ങൾക്ക് അവർ ഉപകരിക്കുമെന്നും. അതുകൊണ്ട് തന്നെ രണ്ട് ഭാഗങ്ങൾക്ക് ശേഷം മൂന്നാമതൊന്ന് വന്നപ്പോൾ പ്രതീക്ഷകൾ ഉണ്ടാവുക സ്വാഭാവികം. എന്നാൽ പ്രേക്ഷകർക്ക് ലഭിച്ചതോ ആ ഫ്രാഞ്ചൈസിയിൽ ഏറ്റവും ദുർബ്ബലമായ സിനിമയും.
🔻ഡ്രാക്കുളക്കും വേണ്ടേ അൽപ്പം വിശ്രമം. തന്റെ കൊട്ടാരത്തിലെ പണികളിൽ മാത്രം മുഴുകിയിരുന്ന ഡ്രാക്കുളക്ക് മകൾ മേവിസാണ് ഒരു വെക്കേഷൻ സജസ്റ്റ് ചെയ്യുന്നത്. അതിനായി മേവിസ് ഒരുക്കിയതാവട്ടെ കപ്പലിൽ ഒരു ട്രിപ്പും. അതും മുഴുവൻ മോൺസ്റ്റർ കുടുംബവും അടങ്ങിയത്. എന്നാൽ ആ ട്രിപ്പ് സന്തോഷം പകരുന്ന ഒന്ന് മാത്രമാവുമോ..?
🔻ക്ളീഷേ കഥയും അതിന്റെ ശരാശരി അവതരണവും മാത്രമാണ് ഇത്തവണ ട്രാന്സിൽവേനിയയിൽ ഉള്ളത്. അതും എന്ത് സംഭവിക്കുമെന്ന് നമ്മൾ നേരത്തെ ഊഹിക്കും. യാതൊരു തരത്തിലും ആകാംഷ നൽകുന്നില്ല ആ കഥ. എന്നാൽ പേരിന് കുറച്ച് കോമഡിയെങ്കിലും ചേർത്തൂടെ. അതിനും ദാരിദ്ര്യം മാത്രമാണ് ഫലം. അതുകൊണ്ട് തന്നെ അൽപ്പം മടുപ്പുളവാക്കുന്ന അനുഭവം മാത്രമാവുന്നു ഡ്രാക്കുളയും കൂട്ടരും സമ്മാനിച്ചത്.
🔻ഇടക്ക് ചില കഥാപാത്രങ്ങളിൽ വരുന്ന മാനറിസങ്ങൾ നന്നായി യൂട്ടിലൈസ് ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് ഡ്രാക്കുളയുടെ 'Gangnam Style' ഡാൻസ്. അങ്ങനെയുള്ള ചില സന്ദർഭങ്ങളിൽ ഉയരുന്ന ചിരി മാത്രമാണ് പോസിറ്റീവ് ആയി എടുത്ത് പറയാൻ സാധിക്കുക.
🔻FINAL VERDICT🔻
സിനിമ കഴിഞ്ഞപ്പോൾ ഡ്രാക്കുളാക്കും കൂട്ടർക്കും നല്ലൊരു കഥയൊരുക്കാൻ അണിയറക്കാർ ഒരു വെക്കേഷൻ എടുക്കണമെന്ന് ആഗ്രഹിച്ചുപോയി.
MY RATING :: ★★☆☆☆
ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests
0 Comments