Doomsday Book (2012) - 1h 55min

September 04, 2018

കൊറിയൻ സിനിമകളിൽ ആദ്യമായി കണ്ട ആന്തോളജി ചിത്രം. ഡിസ്‌റ്റോപ്പിയൻ കാലഘട്ടത്തിൽ നടക്കാൻ സാധ്യതയുള്ള മൂന്ന് കഥകൾ. അത് 35 മിനിറ്റ് ദൈർഖ്യമുള്ള മൂന്ന് കഥകളാക്കി ഒരുക്കി ഈ ചിത്രത്തിൽ.


🔻IN A BRAVE NEW WORLD🔻

മനുഷ്യൻ തന്റെ ആവശ്യത്തിന് ശേഷം പുറന്തള്ളുന്ന മാലിന്യങ്ങളിൽ നിന്ന് പല ഘട്ടങ്ങളിലൂടെ കടന്നെത്തുന്ന വൈറസ് മനുഷ്ശരീരത്തിലേക്ക് തന്നെ കടക്കുന്നു. ആ വൈറസ് പ്രവേശിച്ചുകഴിഞ്ഞാൽ അവർ സോമ്പികളായി മാറും. ഇതാണ് ആദ്യചിത്രതിന്റെ കഥ.

അൽപ്പം ഡാർക് ഹ്യൂമറിന്റെ അകമ്പടിയോടെയാണ് ഈ കഥ പറഞ്ഞിരിക്കുന്നത്. നല്ല രീതിയിൽ തുടങ്ങുന്ന ചിത്രം ഒരു പൂർണ്ണതയില്ലാതെ നിർത്തേണ്ടി വരുന്നിടത്ത് ആസ്വാദനം നഷ്ടപ്പെടുന്നു. ഒരുപക്ഷെ അതിൽ നിന്ന് മുക്തിയില്ലാതെ തുടരേണ്ടി വരുമെന്നായിരിക്കാം സംവിധായകൻ ഉദ്ദേശിച്ചത്. എന്നാലും പൂർണ്ണ അർത്ഥത്തിൽ അത് ആസ്വാദനം നൽകുന്നില്ല. ശരാശരിയായി മാത്രം ഒതുങ്ങുന്നു ഈ ചിത്രം.

🔻THE HEAVENLY CREATURE🔻

ഭൂമിയിലുള്ള എന്തിനെയും തന്റെ കാൽക്കീഴിൽ, തന്റെ വരുതിയിൽ കൊണ്ടുവരാൻ ശ്രമിക്കുന്ന ഒരു പ്രത്യേക ജീവിയാണ് മനുഷ്യൻ. എന്നാൽ മനുഷ്യന്റെ തന്നെ ഒരു നിർമ്മിതി മനുഷ്യന്റെ ബുദ്ധിയെ കവച്ചുവെക്കാൻ ശ്രമിച്ചാൽ എന്താണുണ്ടാവുക.?

മനുഷ്യൻ ഒരുക്കിയ റോബോട്ട് താനേ ചിന്തിച്ച് ബുദ്ധന്റെ വചനങ്ങളുടെ അർത്ഥങ്ങളും വ്യാഖ്യാനങ്ങളും കണ്ടെത്തുന്നത് അതിന്റെ നിർമ്മാതാക്കളെ രോഷം കൊള്ളിക്കുന്നു. ഒരു റോബോട്ട് എന്നാൽ മനുഷ്യന്റെ വാക്കിനനുസരിച്ച് പ്രവർത്തിക്കുക മാത്രമാണ് കർത്തവ്യമെന്ന് കരുതുന്നവർ പരിധി വിട്ടുപോയാൽ അതിനെ നശിപ്പിക്കാനാവും സ്വാഭാവികമായി ശ്രമിക്കുക. അതിന്റെ ഏറ്റവും ലളിതമായ, എന്നാൽ കരുത്തുറ്റതുമായ ആഖ്യാനമാണ് ചിത്രം കാട്ടിത്തരുന്നത്.

പൂർണ്ണമായും ഒരു ഡ്രാമ പോലെ ഒരുക്കിയിരിക്കുന്ന ചിത്രം കൈമുതലാക്കുന്നത് ഗംഭീര ആശയങ്ങളാണ്. കൊറിയയിൽ ഏറ്റവും പ്രചാരമുളള ബുദ്ധിസത്തെ തന്നെ കേന്ദ്രീകരിച്ച് ഒരുക്കിയ ചിത്രത്തിന്റെ ഡയലോഗുകൾ വളരെ മികവുറ്റതാണ്. നമ്മെ ഒരുപാട് ചിന്തിപ്പിക്കാനും സംവിധായകന് സാധിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ക്ലൈമാക്സ് വളരെ ഗംഭീരമായിരുന്നു. മൂന്ന് ചിത്രങ്ങളുടെ കൂട്ടത്തിൽ ഏറ്റവും മികച്ച ചിത്രവും ഇത് തന്നെ.

🔻HAPPY BIRTHDAY🔻

തന്റെ അച്ഛന്റെ ഇഷ്ടഗെയിം ആയ പൂൾ ബോർഡിലെ എട്ടാം നമ്പർ ബോൾ താൻ നശിപ്പിച്ചത് പുറത്ത് അറിയാതിരിക്കാൻ ഓൺലൈൻ വഴി ബുക്ക് ചെയ്യാൻ ശ്രമിക്കുന്നു. എന്നാൽ ബുക്ക് ചെയ്യുന്ന വഴിക്ക് കൊച്ചിന് ഒരബദ്ധം പറ്റി. സൈറ്റ് മാറിപ്പോയി.

രസകരമായ പ്രമേയമാണ് ചിത്രത്തിന്റെ പോസിറ്റീവ്. അത് നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുമുണ്ട്. ഇടക്കിടെ ചിരിക്കാനുള്ള സംഗതികളും സംവിധായകൻ ഒരുക്കിയിട്ടുണ്ട്. അങ്ങനെ എല്ലാ അർത്ഥത്തിലും നല്ലൊരു ആസ്വാദനം നൽകുന്നു ഈ ജന്മദിനം.

🔻FINAL VERDICT🔻

നല്ല രീതിയിൽ ആസ്വാദനം നൽകിയ രണ്ട് ചിത്രങ്ങളും ശരാശരിയിൽ ഒതുങ്ങിയ ഒരു ചിത്രവും ഉൾപ്പെടുന്ന ഈ സിനിമ നല്ലൊരു അനുഭവം തന്നെയാണ്. ചിരിപ്പിക്കുകയും ചിന്തിപ്പുകയും ചെയ്യുന്ന പ്രമേയങ്ങൾ അടങ്ങിയ ചിത്രം നിരാശ നൽകില്ല.

MY RATING :: ★★★½

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments