La La Land (2016) - 128 min

February 20, 2017



'മ്യൂസിക്കൽ - ഡ്രാമ' എന്ന് കേക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക്‌ ആദ്യം ഓടിയെത്തുക ' Casablanca' ആണ്.. ആ ശ്രേണിയിൽ തന്നെ  2016ൽ റിലീസ് ആയ ചിത്രമാണ് 'La La Land'

ജാസ്സ് മ്യൂസിക്കിനെ അതിയായി സ്നേഹിക്കുന്ന സെബാസ്റ്റ്യൻ സ്വന്തമായി ഒരു ക്ലബ് തുടങ്ങണമെന്ന ആഗ്രഹവുമായി നടക്കുന്ന മ്യുസീഷ്യൻ ആണ്.. മിയ ആവട്ടെ അഭിനയിക്കണമെന്ന മോഹവും മനസ്സിൽ കൊണ്ട് നടക്കുന്ന ഒരു കോഫീ ഷോപ്പ് അറ്റന്ററും.. ഇവർ തമ്മിൽ കണ്ടുമുട്ടുന്നതും അവരുടെ സ്വപ്നസാക്ഷാത്കാരത്തിന് അത് എങ്ങനെ സഹായകമാവുന്നു എന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം..സെബാസ്റ്റ്യനെ അവതരിപ്പിച്ചത് Ryan Gosling ആണ്.. മിയയെ Emma Watsoണും.. whiplashന് ശേഷം Damien Chazelle സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്..

'Another day of sun' എന്ന ഗാനത്തേടുകൂടി അതിമനോഹരമായ തുടക്കമാണ് ചിത്രത്തിന്റേത്..പ്രേക്ഷകനെ കണ്ണടുക്കാതെ കാണാൻ തോന്നിപ്പിക്കുന്ന വിഷ്വൽസും..Goslinഗും Emmaയും അവരുടെ വേഷങ്ങൾ ഗംഭീരമായി ചെയ്തു.. ഡാൻസ് സ്റ്റെപ്സൊക്കെ മനോഹരമായിരുന്നു കാണാൻ.. ചിത്രത്തെ നമ്മിലേക്കടുപ്പിക്കുന്ന മറ്റൊരു ഘടകം സംവിധായകന്റെയും മ്യൂസിക്ക് ഡിറ്റക്ടറുടെയും ചിത്രത്തോടുള്ള പരിചരണമാണ്..എല്ലാ പാട്ടുകളും മികച്ച് നിന്നു.. കോറിയോഗ്രഫിയും ഗംഭീരം..

ബോക്സ് ഓഫിസിൽ വലിയ ചലനമുണ്ടാക്കിയ ചിത്രം 2016ലെ മികച്ച ചിത്രങ്ങളിൽ ഒന്നാണ്.. 14 ഓസ്കാർ നോമിനേഷൻസുമായി ടൈറ്റാനിക്കിന്റെ റെക്കോർഡിനൊപ്പമെത്താൻ ചിത്രത്തിനായി.. ഗോൾഡൻ ഗ്ലോബ് അവാർഡിൽ 7 നോമിനേഷൻസിൻ 7ലും അവാർഡ് കരസ്ഥമാക്കുകയും ബ്രിട്ടീഷ് അക്കാഡമി ഫിലിം അവാർഡ്‌സിൽ 11 ൽ അഞ്ചെണ്ണവും കരസ്ഥമാക്കി.. Musical-Drama ആസ്വദിക്കുന്നവർക്ക് ഒരു ദൃശ്യവിരുന്ന് തന്നെയാണ് ചിത്രം..

Best actor,Best actress, Director, Cinematography,Editing തുടങ്ങിയ എല്ലാ പ്രമുഖ മേഖലയിലും ചിത്രത്തിന് Oscar entry ഉണ്ട്..

My rating :: 4.5/5

You Might Also Like

0 Comments